പെരിന്തൽമണ്ണയിൽ ആകാശത്ത് ദൃശ്യവിസ്മയമൊരുക്കി തൊപ്പിത്തട്ട മേഘങ്ങൾ

Spread the love


Thank you for reading this post, don't forget to subscribe!

ജിഷാദ് വളാഞ്ചേരി

മലപ്പുറം: പെരിന്തൽമണ്ണയിൽ ദൃശ്യ വിസ്മയമൊരുക്കി അപൂർവ്വ മഴവിൽ കാഴ്ച. തൊപ്പിത്തട്ട മേഘമാണ് കണ്ണിന് വിരുന്നൊരുക്കി ആകാശത്ത് വിസ്മയം സൃഷ്ടിച്ചത്. ബുധനാഴ്ച വൈകിട്ട് പെയ്ത മഴക്ക് ശേഷമാണ് കിഴക്ക് ആകാശത്ത് മഴമേഘങ്ങൾക്കിടയിൽ പ്രത്യേക രീതിയിൽ മഴവിൽ വിരിഞ്ഞത്. മഴത്തുള്ളികൾക്കിടയിലൂടെ പതിച്ച സൂര്യ പ്രകാശത്തിലാണ് കിഴക്ക് ആകാശത്തെ കാർമേഘങ്ങൾക്കിടയിലൂടെ വലിയൊരു വളയമായി മഴവിൽ വിരിഞ്ഞത് കാഴ്ച കണ്ടവരൊക്കെ അത്ഭുതപ്പെട്ടു. വൈകുന്നേരം ആറുമണിയോടെയാണ് ഈ ദൃശ്യം അരമണിക്കൂറോളം ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കിയത്. മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്തുള്ള പട്ടിക്കാട്ടും മുള്ള്യാർകുറിശിയിലുമാണ് ആകാശത്ത് തൊപ്പിത്തട്ട മേഘങ്ങൾ ദൃശ്യമായത്.

Pileus Cloud എന്ന തൊപ്പി മേഘങ്ങളാണ് ഇവയെന്നും, ശിരോവസ്ത്ര (Scarf) മേഘങ്ങൾ എന്ന നാമവും ഇവയ്ക്കുണ്ടെന്നും യു.എന്നിന് കീഴിലുള്ള ലോക മെറ്ററോളജിക്കൽ ഓർഗനൈസേഷൻ (WMO) ന്റെ അന്താരാഷ്ട്ര ക്ലൗഡ് അറ്റ്ലസ് പ്രതിപാദിക്കുന്നു.

ചൂടുള്ള വായു കുത്തനെ മുകളിലേക്ക് പ്രവഹിക്കുന്ന അപ്ഡ്രാഫ്റ്റ് എന്ന പ്രതിഭാസം മൂലമാണ് ഇത്തരം മേഘങ്ങൾ രൂപപ്പെടുന്നത്. മുകളിലുള്ള തണുത്ത വായുവുമായി ഇത് സംഗമിക്കുകയും അവിടെ മേഘങ്ങൾ വളരുകയും ചെയ്യും. ഇതിന് ചുറ്റുമുള്ള ഈർപ്പത്തെ ഘനീഭവിപ്പിക്കുകയും ചെയ്യും.

കേരളത്തിലും ഇന്ത്യയിലും ഇത്തരം മേഘങ്ങൾ അപൂർവമായാണ് കാണപ്പെടുന്നത്. കഴിഞ്ഞ ഏപ്രിൽ 25 ന് ചൈനയിൽ ഇത്തരത്തിൽ ഒരു മേഘം റിപ്പോർട്ട് ചെയ്തിരുന്നു. ക്യുമിലസ്, ക്യുമിലോനിംബസ് മേലങ്ങളാണ് ഇവയ്ക്ക് ചുറ്റും രൂപപ്പെടുന്നത്. ഈ മേഘങ്ങളിലെ ഈർപ്പം, സൂര്യപ്രകാശം തുടങ്ങിയവ അടിസ്ഥാനമാക്കി പലപ്പോഴും മഴവിൽ വർണ്ണം വിടരാറുണ്ട്. അല്ലെങ്കിൽ വയലറ്റ് നിറത്തിലോ നീല നിറത്തിലോ ഇതിൻറെ മുകൾഭാഗം അലങ്കരിക്കപ്പെടാറുണ്ട്.

നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

കോഴിക്കോട്
കോഴിക്കോട്

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!