യുഎസിനെ 
പുക വിഴുങ്ങുന്നു ; മാസ്ക് നിര്‍ബന്ധമാക്കി , ഐടി കമ്പനികളില്‍ വര്‍ക്ക് ഫ്രം ഹോം

Spread the loveThank you for reading this post, don't forget to subscribe!

ന്യൂയോർക്ക്
ക്യാനഡയിലെ കാട്ടുതീ അമേരിക്കയുടെയും ഉറക്കംകെടുത്തുന്നു. കാനഡയിലെ ക്യുബക്കില് ആളിപ്പടരുന്ന കാട്ടുതീ അമേരിക്കയുടെ കിഴക്ക് പടിഞ്ഞാറൻ തീരങ്ങളില് പടര്ന്നു.ന്യൂയോർക്ക് നഗരം പുകയില് മൂടി. ന്യൂയോർക്ക് മെട്രോപൊളിറ്റൻ ഏരിയ, സെൻട്രൽ ന്യൂയോർക്ക് സംസ്ഥാനം, പെൻസിൽവാനിയ, ന്യൂജേഴ്സി, നോർത്ത് കരോലിന, ഇന്ത്യാന എന്നിവിടങ്ങളില് പുക പടര്ന്നു. ജനങ്ങളോട് വീടുകളിൽ തുടരാൻ അധികൃതർ കർശന നിർദേശം നൽകി.

ജനാലകൾ അടച്ചിടാനും പുറത്തുനിന്ന് വായു പ്രവഹിക്കാത്തരീതിയിൽ എയർകണ്ടീഷണറുകൾ ക്രമീകരിക്കാനും മാസ്കുകൾ ധരിക്കാനും ന്യൂയോർക്ക് സിറ്റി മേയർ അഭ്യര്ഥിച്ചു. പ്രധാനപ്പെട്ട വിമാനത്താവളങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. ന്യൂയോർക്കിലേക്കുള്ള വിമാനങ്ങൾ പലതും റദ്ദാക്കി. ഗൂഗിൾ ഉൾപ്പെടെ പല കമ്പനികളും യുഎസിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം ഒരുക്കി.Source link

Facebook Comments Box
error: Content is protected !!