മഴയല്ലേ, ഒരു കാര്‍ വാങ്ങിയാലോ? ടാറ്റ മോഡലുകള്‍ക്ക് ഇപ്പോള്‍ ഓഫര്‍ പെരുമഴ

Spread the love


Thank you for reading this post, don't forget to subscribe!

Four Wheelers

oi-Aneesh Rahman

ഇന്ത്യക്കാര്‍ക്ക് ഏറ്റവും വിശ്വാസ്യതയുള്ള കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ടാറ്റ മോട്ടോര്‍സ്. 2023 ജൂണ്‍ മാസത്തില്‍ തെഞ്ഞെടുത്ത മോഡലുകള്‍ക്ക് ഡിസ്‌കൗണ്ടുകള്‍ ടാറ്റ മികച്ച കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഇവികള്‍ക്ക് ഓഫറില്ല. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പറേറ്റ് ബെനഫിറ്റ് എന്നിവയുടെ രൂപത്തിലാണ് ആനുകൂല്യങ്ങള്‍ ലഭ്യമാകുക.

58000 രൂപ വരെ കിഴിവ് ലഭിക്കുന്ന ടാറ്റ ടിഗോര്‍ സെഡാന്‍ ആണ് ഈ മാസം ഏറ്റവും ലാഭത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുക. ടിയാഗോ, ഹാരിയര്‍, സഫാരി, ആള്‍ട്രോസ് എന്നീ ജനപ്രിയ മോഡലുകള്‍ക്കും ഈ മാസം മികച്ച ഓഫറുകളുണ്ട്. ഇനി നമുക്ക് ടാറ്റയുടെ 2023 ജൂണ്‍ മാസത്തിലെ ഓഫറുകള്‍ വിശദമായി നോക്കാം. ടാറ്റ ടിഗോര്‍ സെഡാന്റെ സിഎന്‍ജി വേരിയന്റിന് 35,000 രൂപയാണ് ക്യാഷ് ഡിസ്‌കൗണ്ട്.

അതേസമയം പെട്രോള്‍ വേരിയന്റുകള്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ട് 20,000 രൂപയായി കുറയും. എക്‌സ്‌ചേഞ്ച് ബോണസ് അഡീഷനല്‍ എക്‌സ്‌ചേഞ്ച് ബോണസ് ഇനത്തില്‍ 20,000 രൂപയും ലഭിക്കും. കോര്‍പറേറ്റ് ഡിസ്‌കൗണ്ട് കൂടി ചേര്‍ത്ത് മൊത്തം 58,000 രൂപ വരെ ഡിസ്‌കൗണ്ടിലാണ് ഈ മാസം ടിഗോര്‍ വാങ്ങാന്‍ സാധിക്കുക. 6.30 ലക്ഷം മുതല്‍ 8.90 ലക്ഷം രൂപ വരെയാണ് ടിഗോറിന്റെ എക്‌സ്‌ഷോറൂം വില.

ഈ മാസം ടിയാഗോയുടെ സിഎന്‍ജി മോഡലുകള്‍ക്ക് 30,000 രൂപയും പെട്രോള്‍ വേരിയന്റുകള്‍ക്ക് 20,000 രൂപയുമാണ് ടാറ്റ ക്യാഷ് ഡിസ്‌കൗണ്ട് നല്‍കുന്നത്. എല്ലാ വേരിയന്റുകള്‍ക്കും 10,000 രൂപ എക്‌സചേഞ്ച് ബോണസ് ലഭിക്കും. അഡീഷനല്‍ എക്‌സ്‌ചേഞ്ച് ബോണസായ 10,000 രൂപയും കോര്‍പറേറ്റ് ഡിസ്‌കൗണ്ടായ 3,000 രൂപയും ചേര്‍ത്ത് മൊത്തം 53,000 രൂപ വരെ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാം. 5.60 ലക്ഷം രൂപ മുതല്‍ 8.11 ലക്ഷം രൂപ വരെയാണ് ടിയാഗോയുടെ എക്‌സ്‌ഷോറൂം വില.

ജൂണില്‍ ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കിന് 40,000 രൂപ വരെയാണ് ആനുകൂല്യം ലഭിക്കുന്നത്. ആള്‍ട്രോസിന്റെ ഡീസല്‍ വേരിയന്റുകള്‍ക്ക് 15,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്, 10000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ്, 15000 രൂപ വരെ അഡീഷനല്‍ എക്‌സ്‌ചേഞ്ച് ബോണസ്, 5000 രൂപ വരെ കോര്‍പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ലഭിക്കും.

എന്നാല്‍ ആള്‍ട്രോസിന്റെ XE, XE+ പെട്രോള്‍ വേരിയന്റുകള്‍ക്ക് 10,000 രൂപ മാത്രമാണ് ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കുക. മറ്റ് പെട്രോള്‍ വേരിയന്റുകള്‍ക്ക് 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കുമെങ്കിലും അഡീഷനല്‍ എക്സ്ചേഞ്ച് ഡിസ്‌കൗണ്ട് 10,000 രൂപയായി കുറയും. 6.60 ലക്ഷം മുതല്‍ 10.74 ലക്ഷം വരെയാണ് പ്രീമിയം ഹാച്ചിന്റെ എക്‌സ്‌ഷോറൂം വില.

ടാറ്റയുടെ മുന്‍നിര എസ്‌യുവികളായ ഹാരിയറിനും സഫാരിക്കും ഈ മാസം ക്യാഷ് ഡിസ്‌കൗണ്ട് ഒന്നും ലഭിക്കില്ല. എങ്കിലും അര ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭ്യമാകും. ഇരു എസ്യുവികളുടെയും എല്ലാ വേരിയന്റുകള്‍ക്കും 25,000 രൂപ എക്സ്ചേഞ്ച് ബോണസ് വാഗ്ദാനം ചെയ്യുന്നുണ്ട്. അഡീഷനല്‍ എക്‌സ്‌ചേഞ്ച് ബോണസായി 15,000 രൂപയും കോര്‍പറേറ്റ് ഡിസ്‌കൗണ്ട് വകയില്‍ 10,000 രൂപയും ചേര്‍ത്താണ് മൊത്തം 50,000 രൂപ വരെ ആനുകൂല്യത്തില്‍ ടാറ്റ എസ്‌യുവികള്‍ ഈ മാസം വീട്ടിലെത്തിക്കാന്‍ സാധിക്കുക.

15 ലക്ഷം മുതല്‍ 24.07 ലക്ഷം വരെയാണ് സഫാരിയുടെ വില. സഫാരിക്ക് 15.65 ലക്ഷം മുതല്‍ 25.02 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. എസ്‌യുവി ഇരട്ടകളെ പോലെ ജനപ്രിയ മോഡലായ നെക്‌സോണിനും ടാറ്റ ക്യാഷ് ഡിസ്‌കൗണ്ട് ഓഫര്‍ ചെയ്യുന്നില്ല. 15,000 രൂപ അഡീഷനല്‍ എക്‌സ്‌ചേഞ്ച് ബോണസ്, 5000 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ സഹിതം മൊത്തം 20,000 ആനുകൂല്യത്തില്‍ കോംപാക്ട് എസ്‌യുവിയുടെ ഡീസല്‍ വേരിയന്റുകള്‍ ജൂണില്‍ സ്വന്തമാക്കാം.

അതേസമയം പെട്രോള്‍ വേരിയന്റുകള്‍ക്ക് 10,000 രൂപ മാത്രമായിരിക്കും എക്‌സ്‌ചേഞ്ച് ബോണസായി ലഭിക്കുന്. 7.80 ലക്ഷം മുതല്‍ 14.35 ലക്ഷം രൂപ വരെയാണ് നെക്‌സോണിന്റെ വില. ജൂണ്‍ 20 വരെ വാങ്ങുന്നവര്‍ക്ക് മാത്രമായിരിക്കും അഡീഷനല്‍ എക്‌സ്‌ചേഞ്ച് ആനുകൂല്യം ലഭ്യമാകുക. പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത എന്തെന്നാല്‍ മുകളില്‍ പറഞ്ഞിരിക്കുന്ന ഓഫറുകള്‍ ഓരോ സംസ്ഥാനത്തിനും നഗരത്തിനും അനുസരിച്ച് വ്യത്യാസപ്പെടാന്‍ സാധ്യതയുണ്ട്. അത്‌കൊണ്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി ഉടന്‍ ടാറ്റ ഷോറൂമുകള്‍ സന്ദര്‍ശിക്കുക.

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും

Allow Notifications

You have already subscribed

English summary

Tata motors offer june 2023 maximum benefits up to rs 58000

Story first published: Friday, June 9, 2023, 15:16 [IST]





Source link

Facebook Comments Box
error: Content is protected !!