എഐ ക്യാമറയ്ക്ക് കണ്ണുപിടിക്കുന്നില്ല കേട്ടോ; സ്ക്രൂവിനെ പൂജ്യമായി കാണുന്നുവെന്ന് എംവിഡി

Spread the love


Thank you for reading this post, don't forget to subscribe!

Off Beat

oi-Charls C Thomas

കേരളത്തിൽ എഐ ക്യാമറ പ്രവർത്തനം തുടങ്ങിയത് മുതൽ സർക്കാരും എംവിഡികളും എയറിലാണ്. വലിയ രാഷ്ട്രീയ ഒച്ചപ്പാടുകളും ആരോപണങ്ങളുടേയും അകമ്പടിയോടെയാണ് കേരളത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറകൾ കേരളത്തിൽ മിഴി തുറന്നത്. പക്ഷേ മിഴി തുറന്നപ്പോൾ മുതൽ പ്രശ്നങ്ങളും അബദ്ധങ്ങളുമാണ് നടക്കുന്നത്. ഇപ്പോൾ ദേ പുതിയ പ്രശ്നം. നമ്പർ പ്ലേറ്റ് സ്‌കാൻ ചെയ്യുന്ന ക്യാമറ സ്ര്കൂവിനെ പൂജ്യമായി കണക്കാക്കുന്നു.

ബുദ്ധി കൂടിയാലും കുഴപ്പമാണ് എന്ന് പറയുന്നത് പോലെയാണ് ഇത്. ടെക്നോളജി കൂടിയാലും അബദ്ധമാണല്ലോ മുഴുവൻ നടക്കുന്നത്. സർക്കാർ സ്ഥാപിച്ച എഐ ക്യാമറ നിയമ ലംഘനം നടത്തുന്നവരെ കണ്ടുപിടിക്കാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്യുമ്പോൾ പഴയ നമ്പർ പ്ലേറ്റിലുളള സ്ക്രൂ പൂജ്യമായി കാണുന്നു എന്നതാണ് പുതിയ പ്രശ്നം. അത് കൊണ്ട് തന്നെ ചലാൻ അയക്കാൻ പറ്റാത്ത അവസ്ഥയാണ്.

ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്യുന്നതിൽ അപാകതകളൊന്നും ഇല്ല. അതിൽ നിന്ന് മനസിലാകുന്നത് എല്ലാ വാഹനങ്ങളും ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നത് വരെ ഈ പ്രശ്നം തുടരും എന്നാണോ. ക്യാമറ ഇങ്ങനെയൊക്കെ തുടങ്ങിയത് കാരണം ഉദ്യോഗസ്ഥർക്ക് കൃത്യമായി ചലാൻ പോലും അയക്കാൻ പറ്റുന്നില്ല എന്നതാണ് സത്യം.

ഇത്രയും കാശ് മുടക്കി ഇതെല്ലാം സ്ഥാപിച്ചിട്ട് വെളളത്തിൽ വരച്ച വര പോലെയാണല്ലോ. ക്യാമറയിൽ കണ്ടുപിടിക്കുന്നവർക്ക് ചലാൻ അയച്ചതിന് ശേഷം അതിൽ തെറ്റുണ്ട് എങ്കിൽ അത് കൂടുതൽ തലവേദനയാകും എന്നുളളത് കൊണ്ട് ഉദ്യാഗസ്ഥർ അത്തരം ചലാനുകൾ അയക്കാതെ ഒഴിവാക്കി വിടുകയാണ്. ബൈക്കിൽ കുട്ടികളുൾപ്പടെ മൂന്ന് പേരെ അനുവദിക്കാൻ കഴിയില്ലെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചിരുന്നു. എഐ ക്യാമറകളെ കുറിച്ച് പലതരം ആരോപണങ്ങളും പലരും പല സത്യങ്ങളും ചുമ്മാ തട്ടി വിടുകയാണ്.

നാല് ലക്ഷം നിയമലംഘനങ്ങളുടെ കുറവാണ് ക്യാമറ പ്രവർത്തനം ആരംഭിച്ച ആദ്യ ദിവസം തന്നെ ഉണ്ടായിരിക്കുന്നത്ആദ്യ ദിവസം കൊല്ലത്താണ് ഏറ്റവും കൂടുതൽ പിഴ ലഭിച്ചിരിക്കുന്നത്. 4778 ട്രാഫിക് ലംഘനങ്ങളാണ് നടന്നത്. ഏറ്റവും കുറവ് മലപ്പുറം ജില്ലയിലാണ്.545 ട്രാഫിക് നിയമലംഘനങ്ങളാണ് മലപ്പുറത്ത് നടന്നത്. നിയമലംഘനങ്ങളുടെ പിഴത്തുകയും സർക്കാർ പുറത്തുവിട്ടിരുന്നു.

675 എഐ ക്യാമറകൾ, 25 പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തന സജ്ജമായിരിക്കുന്നത്. സോളാർ എനർജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവർത്തിക്കുന്നത്. ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്.

പ്രധാനമായും ഇരുചക്ര വാഹനങ്ങൾ (Two Wheeler) ഓടിക്കുന്നവരുടെയും പുറകിൽ ഇരിക്കുന്നവരുടെയും ഹെൽമെറ്റ് ധരിക്കൽ, ടൂവീലറുകളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത്, എല്ലാ വാഹനങ്ങളിലെയും ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗം, പാസഞ്ചർ കാർ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുകയെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു.

ഒരു മുതിർന്നയാളും ഒരു കുട്ടിയുമാണ് യാത്ര ചെയ്യുന്നതെങ്കിൽ കുട്ടിയെ നിർബന്ധമായും ഹെൽമറ്റ് ധരിപ്പിക്കുകയും ചെയ്യാനുള്ള മുൻകരുതലുകളാണ് നാം സ്വീകരിക്കേണ്ടത്. അതേസമയം അമിത വേഗത പിടികൂടാൻ നാല് ക്യാമറകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തുന്നതോടെ കൂടുതൽ ക്യാമറകള്‍ വഴി വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.

ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെൽറ്റും, ഹെൽമറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലെങ്കിൽ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിംഗ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘനങ്ങൾ.

ജംക്‌ഷനുകളിൽ ചുവപ്പു സിഗ്നൽ ലംഘനം കോടതിക്കു കൈമാറും. പിഴ അവിടെനിന്നാണ് പുറപ്പെടുവിപ്പിക്കുക എന്നതും ഇന്നു മുതൽ ഓർമിക്കുക. അതേസമയം ആദ്യഘട്ടത്തിൽ കാറിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നില്ലെന്നാണ് എംവിഡിയിൽ നിന്നും ലഭിക്കുന്ന വിവരം. വാഹനം ഓടിക്കുന്നതിനിടയിൽ കൈ കൊണ്ട് ചെവിയിൽ പിടിച്ചാലും മൊബൈൽ ഉപയോഗിക്കുകയാണെന്നു ക്യാമറ തെറ്റിദ്ധരിക്കുമോ എന്നുള്ള ആശങ്കകളും ഇപ്പോൾ ഉയരുന്നുണ്ട്. എന്നാൽ ഇത്തരം ചെയ്‌തികളൊന്നും ക്യാമറ റിപ്പോർട്ട് ചെയ്യില്ല.

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും

Allow Notifications

You have already subscribed

English summary

Ai camera lack of certainity scanning number plates

Story first published: Friday, June 9, 2023, 15:55 [IST]





Source link

Facebook Comments Box
error: Content is protected !!