മഴ കഴിഞ്ഞ് വെള്ളം കയറിയോ എന്ന് കിണറ്റിലേക്ക് നോക്കുന്നതിനിടെ വയോധിക വീണു മരിച്ചു

Spread the love


Thank you for reading this post, don't forget to subscribe!

ആലപ്പുഴ: മാവേലിക്കരയിൽ 70 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ് വയോധിക മരിച്ചു. കുറത്തികാട് പള്ളിയാവട്ടം വലിയവിള പുത്തൻവീട്ടിൽ ഈശ്വരിയമ്മ (87) ആണ് മരിച്ചത്. മഴ കഴിഞ്ഞ് കിണറ്റിലേക്ക് വെള്ളം കയറിയോ എന്ന് നോക്കുന്നതിനിടെ വീണു മരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 10.55 നാണ് സംഭവം.

കിണറ്റില്‍ വീണ് വയോധികയെ രക്ഷിക്കാൻ സമീപവാസികൾ ശ്രമിക്കുന്നതിനിടെ മാവേലിക്കര അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഫയർമാൻമാരായ ബി.സുദീപ് കുമാർ, എസ്.ധനേഷ് എന്നിവർ കിണറ്റിൽ ഇറങ്ങി ഇവരെ പുറത്തെടുത്തു. കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: കനകമണി, മഹിളാമണി. മരുമക്കൾ: പരേതനായ ശിവദാസൻ, അരവിന്ദാക്ഷൻ.

Also read-കണ്ണൂരില്‍ സ്കൂൾ വിട്ടു മടങ്ങിയ 5-ാം ക്ലാസുകാരനെ തെരുവുനായ കടിച്ചു; വലതു കൈക്കും കാലിനും ഗുരുതര പരിക്ക്

 അതേസമയം മഴക്കാലത്ത് റോഡ് അപകടങ്ങൾക്കുള്ള സാധ്യത കൂടുതലാണ് പ്രത്യേകിച്ച് ഇരുചക്ര വാഹന അപകടങ്ങൾ. ജാഗ്രത പുലർത്തിയാൽ മഴക്കാല അപകടങ്ങൾ ഒഴിവാക്കാം. റോഡിൽ അപകടം പതിയിരിക്കുന്ന വേളയിൽ എല്ലാവരും ശ്രദ്ധിക്കേണ്ട പ്രധാന നിർദേശങ്ങൾ പങ്കുവയ്ക്കുകയാണ് കേരള പോലീസ്. നനഞ്ഞ റോഡിൽ എങ്ങനെ വാഹനമോടിക്കണമെന്നും ടയറുകളുടെ പരിചരണവുമെല്ലാം പോലീസ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

കോഴിക്കോട്
കോഴിക്കോട്

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!