മൾട്ടി ലെവൽ മാർക്കറ്റിം​ഗ് പ്രവർത്തിക്കുന്നത് എങ്ങനെ? ഇത് തട്ടിപ്പോ അതേ നിയമപരമോ?

Spread the love


Thank you for reading this post, don't forget to subscribe!

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് എന്നും നെറ്റ്‍വര്‍ക്ക് മാര്‍ക്കറ്റിംഗ് എന്നും റഫറല്‍ മാര്‍ക്കറ്റിംഗ് എന്നും ഈ രീതി അറിയപ്പെടുന്നുണ്ട്. ഏറ്റവും ചുരുക്കി ഒരു കമ്പനിയുടെ ഉത്പ്പന്നങ്ങള്‍ വിതരണക്കാർ നേരിട്ട് ഉപഭോക്താവിലേക്ക് വില്പന നടത്തുന്ന ഡയറക്ട് സെല്ലിം​ഗ് രീതിയാണ് ഇത്. ഇതിനൊപ്പം മറ്റുള്ള വില്പനക്കാരെ ഉള്‍പ്പെടുത്താൻ സാധിക്കുന്ന സമ്പ്രദായം ആയാതിനാലാണ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് എന്ന പേര് ലഭിച്ചത്.

വില്പന ശ്രംഖല വര്‍ധിപ്പിക്കയും അതുവഴി വില്പനയ വര്‍ധിപ്പിക്കയുമാണ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗിന്റെ പ്രധാന ലക്ഷ്യങ്ങള്‍. വില്പനയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തെ അടിസ്ഥാനമാക്കിയാണ് വിതരണക്കാര്‍ക്ക് പണം ലഭിക്കുന്നത്. ശ്രംഖലയിലേക്ക് അവര്‍ ചേര്‍ക്കുന്നവര്‍ നടത്തുന്ന വില്പനയുടെ വിഹിതവും ലഭിക്കും. 

Also Read: പലചരക്ക് കടകളല്ല; നാട്ടിമ്പുറങ്ങളിലും സൂപ്പര്‍ മാര്‍ക്കറ്റ് തരം​ഗം; എങ്ങനെ തുടങ്ങാം; ഡി മാർട്ട് ഉദാഹരണമാക്കാം

വരുമാന മാർ​ഗങ്ങൾ

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ അവരുടെ വില്പനക്കാരെ കരാറടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. സ്ഥിരമായ വരുമാനമോ മറ്റു തൊഴില്‍ ആനുകൂല്യങ്ങളോ ഇവര്‍ക്ക് ലഭിക്കുന്നില്ല. രണ്ട് തരത്തിലാണ് ഇവര്‍ക്ക് വരുമാനം ലഭിക്കുന്നത്. ഉപഭോക്താക്കൾക്ക് സാധനം വിൽക്കുന്നതാണ് ആദ്യ വഴി. ഉദാഹരണമായി രേഷ്മ എബിസി കോസ്മറ്റിക്‌സിന്റെ വിതരണക്കാരിയാണ്. കമ്പനിയില്‍ നിന്ന് രേഷ്മയ്ക്ക് വിലകുറവില്‍ ലഭിക്കുന്ന ഉത്പ്പന്നം എംആര്‍പിക്ക് വില്പന നടത്തി രേഷ്മയ്ക്ക് ലാഭമുണ്ടാക്കും. ഡയറക്ട് സെല്ലിം​ഗ് രീതിയിൽ വരുമാനം ഉണ്ടാക്കുന്നതാണ് ഈ രീതി.

Also Read: പാൽ വിറ്റ് നേടാം മാസ വരുമാനം; കുറഞ്ഞ മുതൽ മുടക്കിൽ മിൽമ തരും പണി; എങ്ങനെ ഏജൻസിയെടുക്കാം

ഇതോടൊപ്പം വിതരണക്കാരെ ചേര്‍ക്കുന്നതിലുടെ വരുമാനം ഉണ്ടാക്കാം. രേഷ്മ സുഹൃത്തായ വിഷ്ണുവിനെ വിതരണക്കാരനായി ചേര്‍ക്കുമ്പോള്‍ വിഷ്ണുവിന്റെ വില്പനയുടെ ഭാഗം കൂടി കമ്മീഷനായി ലഭിക്കും. നിരവധി പേർ വിതരണക്കാരായി കീഴിലുണ്ടെങ്കിൽ മുകൾ തട്ടിലുള്ളവര്‍ക്ക് ഉത്പ്പന്നങ്ങളുടെ പ്രമോഷന്‍ നടത്തേണ്ടതില്ല. താഴെയുള്ള ടീം നടത്തുന്ന വില്പനയുടെ കമ്മീഷന്‍ ലഭിക്കും. ഇതിനാല്‍ തന്നെ കൂടുതല്‍ വിതരണക്കാരെ ചേർക്കാനാണ് ഇവർ താല്പ്യപ്പെടുന്നത്. ഇത് വലിയ സെയില്‍സ് ഫോഴ്‌സിനെ ഉണ്ടാക്കിയെടുക്കാന്‍ ബിസിനസിന് സാധിക്കുന്നു.

Also Read:  ‘ടൂത്ത്പേസ്റ്റ് എന്നാല്‍ കോള്‍ഗേറ്റ്’; അമേരിക്കൻ കമ്പനി ഇന്ത്യക്കാരെ ചിരിപ്പിച്ചു നിർത്തുന്നത് ഇങ്ങനെ

നിയമപരമാണോ

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് പിരമിഡ് സ്‌കീം ആണെന്ന് വിലയിരുത്തലുണ്ട്. പിരമിഡ് സ്‌കീം ഉത്പ്പന്നങ്ങള്‍ ഉള്‍പ്പെടാത്ത ഒരു പദ്ധതിയാണ്. പുതിയ അംഗങ്ങളെ ചേര്‍ത്ത് പണം സമ്പാദിക്കുന്നതാണ് പിരമിഡ് രീതി. ഇതിന് ഇന്ത്യയിൽ നിരോധനമുണ്ട്. മള്‍ട്ടി ലെവല്‍ മാര്‍റ്റിംഗില്‍ ഉത്പ്പന്നങ്ങളുടെ വില്പന നടത്തുന്നുണ്ട്.

പുതിയ ആളുകളെ ചേര്‍ക്കുന്നതിനൊപ്പം ഉത്പ്പന്നത്തിന്റെ വില്പനയ്ക്കും ഇവിടെ പ്രധാന്യമുണ്ട്. ഡയറക്ട് സെല്ലിംഗ് കമ്പനികള്‍ പിരമിഡ് സ്‌കീം പ്രോത്സാഹിപ്പിക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ പൊതുജനങ്ങൾക്ക് മാർ​ഗ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാ​ഗമായി 2021 ഡിസംബറില്‍ കേന്ദ്രസര്‍ക്കാര്‍ ഡയറക്ട് സെല്ലിംഗ് കമ്പനികള്‍ പിരമിഡ് സ്‌കീം ഉപയോ​ഗിക്കുന്നത് നിരോധിച്ചിരുന്നു.

സാധാരണയായി എംഎല്‍എം കമ്പനികളുടെ ബിസന്‌സ് പ്രൈസ് ചിട്‌സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ ബാനിംഗ് ആക്ട് 1978 ന് കീഴിലാണ് വരുന്നത്. കമ്പനികള്‍ വര്‍ധിക്കുന്നിതന്റെ തട്ടിപ്പിന്റെ ഭാഗമായി 2016 സെപ്റ്റംബര്‍ 12 ന് പുതിയ മാര്‍ഗ നിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കിയിരുന്നു ഓരോ ഡയറക്ട സെല്ലിംഗ് കമ്പനിയും കമ്പനി വിവരങ്ങൾ ഉപഭോക്തൃ കാര്യ വകുപ്പിനെ അറിയിക്കണം.

അധിക സാധനം വാങ്ങാന്‍ വിതരണക്കാരെ നിര്‍ബന്ധിക്കാന്‍ പാടില്ല. നിര്‍ബന്ധിച്ച് ചേര്‍ക്കാന്‍ പാടില്ല. രജിസ്‌ട്രേഷന്‍ ഫീസ് പാടില്ല. കമ്പനിയിൽ ചേർക്കുന്നവരുമായി 1872 ലെ ഇന്ത്യന്‍ കരാര്‍ നിയമം അനുസരിച്ച് പങ്കാളിത്ത നിബന്ധനകള്‍ വ്യക്തമാക്കുന്ന കരാര്‍ ഒപ്പിടണം എന്ന വ്യവസ്ഥകളുണ്ട്.

ആദ്യ രൂപം

1946 ല്‍ സ്ഥാപിതമായ ട്യൂപ്പര്‍വെയര്‍ എന്ന കമ്പനി രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് വില്പന ഇടിയികയുണ്ടായി. ഈ സമയത്ത് അമേരിക്കകാരിയായ വിതരണക്കാരി ബ്രൗണി വെയ്‌സ് പാര്‍ട്ടി പ്ലെയിന്‍ എന്ന മാര്‍ക്കറ്റിംഗ് ക്യാമ്പയിന്‍ വഴി കമ്പനിയുടെ വില്പന ഉയര്‍ത്തി. വനിതകള്‍ക്ക് സ്വതന്ത്രമായി സമ്പാദിക്കാന്‍ സാധിക്കുന്നതായിരുന്നു പാര്‍ട്ടി പ്ലാന്‍.

ഇത് മൾട്ടി ലെവൽ മാർക്കറ്റിം​ഗിന്റെ ആദ്യരൂപമായി കണക്കാക്കുന്നു അമേരിക്കൻ കമ്പനിയായ ആംവേ, ഇന്ത്യൻ കമ്പനികളായ ഇസിവേയ്‌സ് വെസ്റ്റിജ് തുടങ്ങിയ കമ്പനികൾ ഈ രം​ഗത്ത് പ്രവർത്തിക്കുന്നുണ്ട്. ആംവേയ്കകെതിരെ പിരമിഡ് തട്ടിപ്പിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു.

ചിത്രത്തിന് കടപ്പാട്- finology, ipleaders.



Source link

Facebook Comments Box
error: Content is protected !!