ഇനി വേ​ഗത്തിൽ പണം വളരും; പലിശ നിരക്കുകൾ ടോപ്പ് ​ഗിയറിൽ; 7.75% പലിശയുമായി പൊതുമേഖല ബാങ്കുകൾ

Spread the love


Thank you for reading this post, don't forget to subscribe!

ബാങ്ക് ഓഫ് ബറോഡ

രാജ്യത്തെ പ്രധാന പൊതുമേഖലാ ബാങ്കുകളിൽ 13 കോടി ഉപഭോക്താക്കളുമായി രണ്ടാം സ്ഥാനത്താണ് ബാങ്ക് ഓഫ് ബറോഡ. വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവ ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ചിരുന്നു. ബാങ്ക് അവതരിപ്പിച്ച സ്ഥിര നിക്ഷേപ പദ്ധതിയാണ് ബറോഡ തിരംഗ പ്ലസ് നിക്ഷേപ പദ്ധതി. 399 ദിവസത്തേക്കുള്ള നോൺ കോളബിൾ (കാലാവധിക്ക് മുൻപ് പിൻവലിക്കാൻ സാധിക്കാത്ത) സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശയാണ് ബാങ്ക് നല്‍കുന്നത്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധിക നിരക്കും ലഭിക്കും. കാലാവധിക്കിടയിൽ പിൻവലിക്കാൻ സാധിക്കുന്ന കോളബിൾ സ്ഥിര നിക്ഷേപത്തിന് 6.75 ശതമാനം പലിശയാണ് ലഭിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25 ശതമാനം പലിശയും ലഭിക്കും.

Also Read: 60 മാസത്തേക്ക് നിക്ഷേപിച്ചാൽ 9.81% ആദായം; കൂട്ടുപലിശയുടെ നേട്ടം ലഭിക്കാൻ ഈ സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കാം

ബാങ്ക് ഓഫ് ബറോഡയുടെ തിരംഗ നിക്ഷേപ പദ്ധതിയിൽ 444 ദിവസം, 55 ദിവസ കാലാവധിയള്ള രണ്ട് നിക്ഷേപങ്ങളുണ്ട്. 444 ദിവസ കാലാവധിയുള്ള കോളബിള്‍ സ്ഥിര നിക്ഷേപത്തിന് 5.75 ശതമാനം പലിശയും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 6.25 ശതമാനം പലിശയും ലഭിക്കും.

555 ദിവസ നിക്ഷേപത്തിന് 6 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.50 ശതമാനവുമാണ് പലിശ നിരക്ക്. നോണ്‍ കോളബിള്‍ സ്ഥിര നിക്ഷേപത്തിന് 444 ദിവസത്തേക്ക് 6 ശതമാനവും 555 ദിവസത്തേക്ക് 6.25 ശതമാനവും ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 0.50 അധിക നിരക്കുണ്ട്. 

Also Read: കീറിയാലും മുഷിഞ്ഞാലും മൂല്യം പോകില്ല; കയ്യിലെ കറന്‍സി മാറ്റിയെടുക്കാം; എവിടെ, എങ്ങനെ

ബാങ്ക് ഓഫ് ഇന്ത്യ

മറ്റൊരു പൊതുമേഖലാ ബാാങ്കായ ബാങ്ക് ഓഫ് ഇന്ത്യ മുംബൈ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ബാങ്കിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.75 ശതമാനമാണ്. ഈ ആഴ്ച പുറത്തിറക്കിയ സ്റ്റാര്‍ സൂപ്പര്‍ ട്രിപിള്‍ സെവന്‍ സ്ഥിര നിക്ഷേപത്തിനാണ് ഉയര്‍ന്ന നിരക്ക് ലഭിക്കുന്നത്.

777 ദിവസ കാലാവധിയുള്ള നിക്ഷേപത്തിന് പൊതു വിഭാ​ഗം നിക്ഷേപകര്‍ക്ക് 7.25 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനം പലിശയും ലഭിക്കും. മറ്റു കാലാവധിയുള്ള നിക്ഷേപങ്ങൾക്കും ബാങ്ക് പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. 

Also Read: പലചരക്ക് കടകളല്ല; നാട്ടിമ്പുറങ്ങളിലും സൂപ്പര്‍ മാര്‍ക്കറ്റ് തരം​ഗം; എങ്ങനെ തുടങ്ങാം; ഡി മാർട്ട് ഉദാഹരണമാക്കാം

ഐഡിബിഐ ബാങ്ക്

എല്‍ഐസി നിയന്ത്രണത്തിലുളള ഐഡിബഐ ബാങ്ക് അമൃത് മഹോത്സവ് നിക്ഷേപ പദ്ധതിയില്‍ നിരക്കുയര്‍ത്തുകയും പുതിയ കാലാവധിയുള്ള നിക്ഷേപ പദ്ധതികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 700 ദിവസം കാലാവധിയുള്ള അമൃത് മഹോത്സവ് നിക്ഷേപത്തിന് 7.50 ശതമാനം പലിശ വരെ ലഭിക്കും. പൊതുവിഭാ​ഗത്തിന് 7 ശതമാനം പലിശയും ലഭിക്കും. 555 ദിവസ നിക്ഷേപത്തിന് 7 ശതമാനമാണ് ഉയര്‍ന്ന പലിശ. പൊതു വിഭാ​ഗത്തിന് 6.50 ശതമാനം പലിശ ലഭിക്കും.



Source link

Facebook Comments Box
error: Content is protected !!