10/08/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

മു​ൻ പ​ഞ്ചാ​. പ്ര​സി​ഡ​ന്‍റി​നെ​തി​രേ വ്യാ​ജ പ്ര​ച​ര​ണം; സൈ​ബ​ർ സെ​ല്ലി​ന് പ​രാ​തി നൽകി

1 min read

മൂ​ന്നാ​ർ: ബ​ഫ​ർ സോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ വ​ട്ട​വ​ട​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തെ തു​ട​ർ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​നി​ക്കെ​തി​രെ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് വ​ട്ട​വ​ട മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​മ​രാ​ജ് സൈ​ബ​ർ സെ​ല്ലി​ന് പ​രാ​തി ന​ൽ​കി.

ക​ഴി​ഞ്ഞ ദി​വ​സം വ​ട്ട​വ​ട​യി​ൽ ബ​ഫ​ർ സോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭൂ​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ക​ർ​ഷ​ക​രെ അ​ണി​നി​ര​ത്തി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. വി​വി​ധ പാ​ർ​ട്ടി നേ​താ​ക്ക​ളും പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​മ​രാ​ജ് ത​മി​ഴ്നാ​ട്ടി​ലാ​യ​തി​നാ​ൽ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

ഇ​തി​നി​ടെ ചി​ല​ർ സോ​ഷ്യ​ൽ മീ​ഡ​യി​ൽ രാ​മ​രാ​ജി​നെ​തി​രെ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി. വ​ട്ട​വ​ട ഭൂ​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഷോ​ല റേ​ഞ്ച് ഓ​ഫീ​സി​ലേ​യ്ക്ക് മാ​ർ​ച്ച് ന​ട​ത്തി സ​മ​യം വാ​ഹ​ന​ത്തി​ൽ എ​ത്തി​യ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​മ​രാ​ജ് സ​മ​ര​ത്തി​ന് എ​തി​രാ​യി നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ച്ചു എ​ന്നാ​യി​രു​ന്നു പ്ര​ചാ​ര​ണം. അ​ത്ത​ര​മൊ​രു സം​ഭ​വം ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​ന്നേ ദി​വ​സം ത​മി​ഴ്നാ​ട്ടി​ലാ​യി​രു​ന്നെ​ന്നും രാ​ജ​രാ​ജ് പ​റ​യു​ന്നു.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!