CM Pinarayi Vijayan: മന്ത്രിയോടുള്ള പ്രീതി തീരുമാനിക്കാൻ ഇവിടെ മന്ത്രിസഭയുണ്ടെന്ന് മുഖ്യമന്ത്രി; ​ഗവർണർക്കെതിരെ രൂക്ഷ വിമർശനം

Spread the love


Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർക്ക് ചാൻസിലർ പദവിയിൽ സവിശേഷ അധികാരമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ​ഗവർണർക്ക് ചാൻസിലർ പദവി നൽകിയത് കേരളമാണ്. ചാൻസിലർ പദവിയെ അപകീർത്തിപ്പെടുത്തുന്ന നിലപാടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്നത്. താൻ ജുഡീഷ്യറിക്കും മേലെയാണെന്നാണ് ഗവർണർ ഭാവിക്കുന്നത്. മന്ത്രിസഭയെ മറികടന്ന് ഇടപെടലുകൾ നടത്തുന്നു. ആഎസ്എസ് അനുഭാവികളെ തിരുകിക്കയറ്റാൻ ​ഗവർണർ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സർക്കാരിനും സർവകലാശാലാ വിസിമാർക്കുമെതിരെ ഗവർണർ കടുത്ത നിലപാടെടുത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.

തന്നിലാണ് സർവ്വ അധികാരവും എന്ന് ധരിച്ചാൽ അത് വക വച്ച് കൊടുക്കില്ല. സമാന്തര സർക്കാരാകാൻ ആരും ശ്രമിക്കണ്ട. പ്രീതി നഷ്ടപ്പെട്ടെന്ന് പറഞാൽ അത് തീരുമാനിക്കാൻ  ഇവിടെ മന്ത്രിസഭയും സർക്കാരും ജനങ്ങളുമുണ്ട്. ഉത്തരവാദിത്തങ്ങൾ ചെയ്യാൻ അറിയാം. മറ്റ് വല്ല ധാരണയും ഉണ്ടെങ്കിൽ അത് മനസിൽ വച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമങ്ങളുടെ നഗ്ന ലംഘനത്തിന് ആർക്കും അധികാരം ഇല്ലെന്നിരിക്കെ, സർവ്വകലാശാലകളുടെ സ്വയംഭരണം തകർക്കാൻ ​ഗവർണർ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ALSO READ: Cancer screening portal: കാന്‍സര്‍ സ്‌ക്രീനിംഗ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി

ഗവർണർക്ക് ചാൻസിലർ പദവിയിൽ സവിശേഷ അധികാരമില്ല. വിസിക്കെതിരെ നടപടി വേണമെങ്കിൽ അത് സർവകലാശാല ചട്ടത്തിൽ പറയുന്നുണ്ട്. നിയമങ്ങളേയും നിയമസഭയേയും നോക്കുകുത്തിയാക്കാമെന്ന് ചിലർ കരുതുന്നുണ്ട്. എന്നാലത് അംഗീകരിച്ച് കൊടുക്കുന്ന പ്രശ്നമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ നിയമിതരായവരല്ല വിസിമാർ. വിദ്യാഭ്യാസ രംഗത്തെ നേട്ടം ആരും അംഗീകരിക്കുന്ന ഒന്നാണ്. വിദ്യാഭ്യാസ രംഗത്ത് കാലാനുസൃത മുന്നേറ്റമാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

വിദ്യാഭ്യാസ രം​ഗത്ത് കാലാനുസൃതമായ മുന്നേറ്റം ഉണ്ടാകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. കേരളമുണ്ടാക്കിയ വിസ്മയകരമായ മുന്നേറ്റം തകർക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നു. ആ നീക്കത്തിൽ കേരളമാകെ ഉത്കണ്ഠയിലാണ്. കേരളത്തിന്റെ നേട്ടത്തിൽ ഏറ്റവും അധികം അസൂയ ആർഎസ്എസിനാണ്. ഭരണഘടനയെ തകിടം മറിക്കുന്ന വർഗീയ ശക്തികൾ എല്ലായിടത്തും പിടിമുറുക്കുകയാണ്. കേരളത്തിലും അത്തരം സാഹചര്യം ഒരുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box
error: Content is protected !!