മരം മുറിക്കേസിൽ അടിമാലിയിൽ മൂന്നുപേർ അറസ്റ്റിലായി

Spread the love

ആദിവാസി സെറ്റിൽമെൻറിലെ വനമേഖലയിൽ നിന്നും വൻമരങ്ങൾ വെട്ടി കടത്തിയ സംഭവത്തിൽ മൂന്നു പേരെ വനപാലകർ അറസ്റ്റ് ചെയ്തു.

Thank you for reading this post, don't forget to subscribe!

വാളറ ഫോറെസ്റ്റ് സ്റ്റേഷനിലെ ഒ ആർ.3/22.4/22.5/22. എന്നീ കേസുകളിലെ പ്രീതികളായ (1) കുഞ്ഞു എന്ന്‌ വിളിക്കുന്ന രാജീവ്‌.39. കുളമാൻക്കുഴയിൽ താമസം (2) ലൈജുമത്തായി.39. പുളിഞ്ചോട്ടിൽ. വാളറ (3)സിബി വർഗീസ്.38. മാടത്തേടത്തു വീട്ടിൽ. കുളമാൻക്കുഴയിൽ എന്നിവരെയാണ് വനപാലകർ അറസ്റ്റ് ചെയ്തത്.

വാളറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പെട്ട കുളമാൻകുഴി ട്രൈബൽ സെറ്റിൽമെന്റിൽ നിന്നും അകിൽ മരങ്ങൾ മുറിച്ചു കടത്തിയ കേസിലാണ് പ്രതികൾ പിടിയിലായത് .

നേരിയമംഗലം റേഞ്ച് ഫോറെസ്റ്റ് ഓഫീസർ സുനിൽ ലാൽ, വാളറ ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ സിജി മുഹമ്മദ്‌,എന്നിവരുടെ നേതൃതത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടി കൂടിയത്, പ്രതികളെ കോടതിയിൽ ഇന്ന് ഹാജരാക്കും

Facebook Comments Box
error: Content is protected !!