സത്രം മണ്ണിടിച്ചില്‍; ഉത്തരവാദികള്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും’

Spread the love

വണ്ടിപ്പെരിയാറിലെ സത്രം എയര്‍ സ്ട്രിപ്പിന്റെ റണ്‍വേയുടെ ഒരുഭാഗം മഴയത്ത് തകര്‍ന്നതിന്റെ ഉത്തരവാദികള്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെന്ന് ബിജെപി ജില്ലാ ജന. സെക്രട്ടറി രതീഷ് വരകുമല..


യാതൊരു പാരിസ്ഥിതിക ആഘാത പഠനങ്ങളും നടത്താതെ വേണ്ടത്ര അനുമതികള്‍ വാങ്ങാതെയാണ് ധൃതിയില്‍ സത്രത്തില്‍ എയര്‍ സ്ട്രിപ്പ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. പലതവണ ശ്രമിച്ചിട്ടും എയര്‍ സ്ട്രിപ്പില്‍ വിമാനം ഇറക്കാന്‍ പോലും സാധിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എയര്‍ സ്ട്രിപ്പ് നിര്‍മിക്കുന്നതിന് യോജിച്ച മറ്റ് സ്ഥലങ്ങള്‍ ഇടുക്കിയില്‍ ലഭ്യമാണെന്നിരിക്കെയാണ് പെരിയാര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്നുള്ള പാരിസ്ഥിതി ദുര്‍ബല പ്രദേശമായ സത്രത്തില്‍ എയര്‍ സ്ട്രിപ്പ് നിര്‍മിച്ചത്.

ഇതിന് മുന്നില്‍ നിന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥത കൊണ്ടും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ കൊണ്ടുമാണ് ഇത് സംഭവിച്ചത്. ഇതുമൂലം ഉണ്ടാകുന്ന നഷ്ടം അവരില്‍ നിന്ന് ഈടാക്കണം. മണ്ണിടിച്ചില്‍ സംഭവിക്കാതിരിക്കുന്നതിന് മുന്‍കരുതല്‍ എന്നോണം പുല്ല് നട്ടുപിടിപ്പിക്കണം എന്ന നിര്‍ദ്ദേശം പോലും ഇതുവരെ പാലിച്ചിട്ടില്ലെന്നും രതീഷ് വരകുമല പറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!