അമേരിക്ക പലിശ ഉയര്‍ത്തിയാല്‍ ഇന്ത്യയും ചൂടറിയുമോ? നിക്ഷേപകരെ എങ്ങനെ ബാധിക്കും?

Spread the love


Thank you for reading this post, don't forget to subscribe!

ഇതോടെ അമേരിക്കയിലെ ഹ്രസ്വകാല വായ്പാ നിരക്കുകള്‍ 3.75-4 ശതമാനം നിരക്കിലേക്ക് ഉയര്‍ന്നു. 15 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന പലിശ നിരക്കാണിത്. അതുപോലെ അമേരിക്കയില്‍ അനുഭവപ്പെടുന്ന ഉയര്‍ന്ന പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി 2022 വര്‍ഷത്തില്‍ ഇതുവരെയായി യുഎസ് ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായി ആറ് തവണ പലിശ നിരക്ക് വര്‍ധന നടപ്പാക്കിയിട്ടുണ്ട്.

ഭവന- ഉത്പാദന മേഖലകളില്‍ തളര്‍ച്ച ഇപ്പോഴും പ്രകടമാണെങ്കിലും പണപ്പെരുപ്പം രണ്ട് ശതമാനമെന്ന ലക്ഷ്യത്തിലേക്ക് കുറയുന്നതിനായും തൊഴില്‍ നിരക്കിലെ വര്‍ധനയും വിലയയിരുത്തിയാണ് നാലാം തവണയും പലിശ നിരക്കില്‍ മുക്കാല്‍ ശതമാനം വര്‍ധന ഫെഡറല്‍ റിസര്‍വ് നടപ്പാക്കിയത്.

മാര്‍ച്ച് മുതല്‍ ഇടവേളകളില്‍ ചേര്‍ന്ന എഫ്ഒഎംസി യോഗങ്ങളില്‍ വര്‍ധന നടപ്പാക്കിയതോടെ അമേരിക്കയിലെ പലിശ നിരക്കുകള്‍ 3.75 മുതല്‍ 4 ശതമാനം നിലവാരത്തിലേക്കെത്തി. ഇത് 2008-നു ശേഷമുള്ള പലിശ നിരക്കിലെ ഉയര്‍ന്ന നിലവാരമാണ്. ഭാവിയില്‍ ചേരുന്ന ഫെഡ് യോഗങ്ങളില്‍ പലിശ നിരക്ക് വര്‍ധനയുടെ തോതില്‍ കുറവ് വരുത്തിയേക്കാമെങ്കിലും പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് താഴ്ന്നുവരാതെ വായ്പാ നിരക്ക് വര്‍ധിപ്പിക്കുന്ന നടപടി നിര്‍ത്തിവെയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കാനാവില്ലെന്ന് ചെയര്‍മാന്‍ ജെറോം പവല്‍ അസന്നിഗ്ദമായി പ്രഖ്യാപിച്ചു.

ഈയൊരു പശ്ചാത്തലത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് നടപ്പാക്കുന്ന പലിശ നിരക്ക് വര്‍ധന എപ്രകാരം മറ്റു വിപണികളേയും നിക്ഷേപകരേയും ബാധിക്കുമെന്ന് പരിശോധിക്കാം.

വികസ്വര സമ്പദ്ഘടന

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നടപ്പാക്കുന്ന പലിശ നിരക്ക് വര്‍ധനവ് വളര്‍ന്നുവരുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളില്‍ ഉണ്ടാക്കാവുന്ന തിരിച്ചടി പരമിതമായിരിക്കും. എന്നിരുന്നാലും ചില അവസരങ്ങളില്‍ പ്രത്യാഘാതം കടുപ്പമുള്ളതായി മാറാനും സാധ്യതയുണ്ട്. വിദേശ നിക്ഷേപകര്‍ വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണി ഉള്‍പ്പെടെയുള്ള ധന ആസ്തികളിന്മേല്‍ നടത്തിയിരിക്കുന്ന മൂലധന നിക്ഷേപം പിന്‍വലിക്കാനുള്ള സാധ്യത ഉരുത്തിരിയാവുന്നതാണ്.

Also Read: വിപണി തളര്‍ന്നപ്പോഴും അപ്പര്‍ സര്‍ക്യൂട്ടില്‍; ഈ കുഞ്ഞന്‍ ബാങ്ക് ഓഹരി 100 കടന്നു

യുഎസ് ഡോളര്‍

അമേരിക്കയില്‍ പലിശ നിരക്ക് ഉയര്‍ത്തുന്നത് കറന്‍സിയായ യുഎസ് ഡോളറിന്റെ ശക്തിയും വര്‍ധിപ്പിക്കുന്ന ഘടകമാണ്. ഇതോടെ ഇന്ത്യന്‍ കറന്‍സിയായ രൂപയും ദുര്‍ബലമാകാം. ഇത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കുന്ന സാഹചര്യമൊരുക്കും. അടുത്തിടെ ഇന്ത്യന്‍ രൂപയുടെ ഡോളറിനെതിരായ വിനിമയ നിരക്ക് 83 രൂപയിലേക്ക് വരെ താഴ്ന്നിരുന്നു. രൂപയുടെ മൂല്യം ഇടിയുന്നത് ഓഹരി വിപണിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കാന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിക്കുന്ന ഘടകവുമാണ്.

ഐടി

അമേരിക്കന്‍ പലിശ നിരക്കിലെ വര്‍ധന ചെറിയ തോതിലുള്ള തിരിച്ചടികള്‍ ഇന്ത്യന്‍ ഐടി കമ്പനികളേയും പ്രതികൂലമായി ബാധിക്കാം. പലിശ ഭാരം ഉയര്‍ന്നതോടെ അമേരിക്കന്‍ കമ്പനികള്‍ ചെലവ് വെട്ടിച്ചുരുക്കുന്നത് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ലഭിക്കേണ്ടിയിരുന്ന കരാറുകളിലും ഇടിവുണ്ടാക്കാം. ഇതു സമീപകാലയളവില്‍ ഐടി ഓഹരികള്‍ സമ്മര്‍ദത്തിന്റെ നിഴലില്‍ തുടരുന്നതിന് ഇടയാക്കും.

Also Read: ഒറ്റക്കുതിപ്പില്‍ 100 കടക്കും; ഈ പെന്നി ഓഹരിയില്‍ നേടാം 41% ലാഭം; നോക്കുന്നോ?

ഓഹരി വിപണി

പലിശ നിരക്കുകളിലെ വര്‍ധന അമേരിക്കന്‍ കടപ്പത്രങ്ങളുടെ ആദായ നിരക്കുകളേയും ഉയര്‍ത്തും. മികച്ച ആദായം ലഭിക്കുന്നതും സുരക്ഷിത നിക്ഷേപം എന്ന നിലയിലും വന്‍കിട നിക്ഷേപകര്‍ വികസ്വര രാജ്യങ്ങളിലെ വിപണികളില്‍ നിന്നും നിക്ഷേപം പിന്‍വലിക്കാന്‍ സാധ്യതയേറും. ഇത് ഓഹരി വിപണികളെ സമ്മര്‍ദത്തിലാഴ്ത്തുന്ന ഘടകമാകും. 2021 ഒക്ടോബറിനു ശേഷം തുടര്‍ച്ചയായ 9 മാസക്കാലം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ ഫണ്ട് പിന്‍വലിച്ചിരുന്നു. അടുത്തിടെ വില്‍പനയുടെ തോതില്‍ കുറവ് കണ്ടിരുന്നു.

എന്നാല്‍ അമേരിക്കന്‍ കടപ്പത്രങ്ങളുടെ ആദായം വര്‍ധിക്കുന്നതും ഡോളര്‍ നിരക്ക് ഉയരുന്നതും വിദേശ നിക്ഷേപകരെ വീണ്ടും ഉയര്‍ന്ന തോതില്‍ ഓഹരി വിറ്റൊഴിയാന്‍ പ്രേരിപ്പിക്കാം.

സ്വര്‍ണ വില

പലിശ നിരക്കിലെ ചടുലമായ വര്‍ധനവ് യുഎസ് ട്രഷറി ബോണ്ടുകളുടെ യീല്‍ഡും ഉയരാന്‍ പ്രേരിപ്പിക്കും. എപ്പോഴൊക്കെ അമേരിക്കന്‍ കടപ്പത്ര ആദായ നിരക്ക് ഉയരാറുണ്ടോ അപ്പോഴൊക്കെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണം പോലെയുള്ള കമ്മോഡിറ്റികളുടെ വിലയിലും ഇടിവ് പ്രകടമാകാറുണ്ട്. അതിനാല്‍ ലോകത്തെ ഏറ്റവും സുരക്ഷിത നിക്ഷേപങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന യുഎസ് കടപ്പത്രങ്ങളുടെ ആദായ നിരക്ക് ഉയരുന്നത് സ്വര്‍ണ വിലയിലും തിരുത്തലിനുളള വഴിതെളിക്കും.



Source link

Facebook Comments Box
error: Content is protected !!