അടിമാലി താലൂക്കാശുപത്രിക്ക് മുമ്പില്‍ സി പി എം പ്രതിഷേധം

Spread the love

അടിമാലി താലൂക്കാശുപത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമതി കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാരോപിച്ച് സി പി എമ്മിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.അച്യുതമേനോന്‍ റോഡ് കേന്ദ്രീകരിച്ച് നടക്കുന്ന സമാന്തര ആശുപത്രി സംവിധാനം അവസാനിപ്പിക്കുക,ഒ പി സമയത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പു വരുത്തുക,ആശുപത്രിയോടുള്ള അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമതിയുടെ അവഗണന അവസാനിപ്പിക്കുക,രോഗികളെ ദുരിതത്തിലാക്കുന്ന ആശുപത്രി കോട്ടേഴ്‌സിനു മുമ്പിലെ ഗേറ്റ് തുറന്നു കൊടുക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് സമരത്തിലൂടെ സിപിഎം മുമ്പോട്ട് വയ്ക്കുന്നത്.

സിപിഎം അടിമാലി ഏരിയാ കമ്മറ്റി സെക്രട്ടറി ചാണ്ടി പി അലക്‌സാണ്ടര്‍ സമരം ഉദ്ഘാടനം ചെയ്തു.താലൂക്കാശുപത്രി കേന്ദ്രീകരിച്ച് അടിസ്ഥാന സൗകര്യ വികസനത്തിന് വഴിയൊരുങ്ങുമ്പോഴും ആശുപത്രിയുടെ കുത്തഴിഞ്ഞ മുമ്പോട്ട് പോക്കിന് കാരണം അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമതിയുടെ അനാസ്ഥയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.അടിമാലിയില്‍ നടന്ന പ്രതിഷേധ സമരത്തില്‍ എന്‍ എ വിജയന്‍ അധ്യക്ഷത വഹിച്ചു.മാത്യു ഫിലിപ്പ്, സി ഡി ഷാജി,റ്റി കെ സുധേഷ് കുമാര്‍,സി എസ് സുധീഷ്,പി റ്റി സുനില്‍,ശോഭനാ ഫ്രാന്‍സീസ് തുടങ്ങിയവര്‍ സംസാരിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!