പുലിയുടെ ആക്രമണത്തിൽ കറവപ്പശു ചത്തു

Spread the love

മൂന്നാർ : തോട്ടംമേഖലയിൽ വീണ്ടും പുലിയുടെ ആക്രമണം. മേയാൻ വിട്ടിരുന്ന കറവപ്പശുവിനെ കൊന്നു. കണ്ണൻദേവൻ കമ്പനി പെരിയവര എസ്റ്റേറ്റിൽ ചോലമല ഡിവിഷനിൽ കൽപ്പനയുടെ പശുവാണ് ചത്തത്.

മേയാൻവിട്ടിരുന്ന പശു മടങ്ങിയെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് തൊഴിലാളി ലയങ്ങൾക്ക് 100 മീറ്റർ അകലെയായി പശുവിന്റെ ജഡം കണ്ടത്. സമീപത്ത് പുലിയുടെ കാൽപ്പാടുകളുമുണ്ട്. മഴക്കാലമാരംഭിച്ചതിനുശേഷം തോട്ടംമേഖലയിൽ കടുവ, പുലി എന്നിവയുടെ ആക്രമണം പതിവാണ്.

തോട്ടംമേഖലയിൽ കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ 12-ലധികം പശുക്കളെയാണ് വന്യമൃഗങ്ങൾ കൊന്നുതിന്നത്. വനംവകുപ്പ് നടപടിയെടുക്കാത്തതിനെതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!