എസ്ബിഐയേക്കാൾ പലിശ നിരക്കും ബാങ്കിനേക്കാൾ സുരക്ഷയും; ആർബിഐ സേവിം​ഗ്സ് ബോണ്ടുകൾ നോക്കാം

Spread the love


Thank you for reading this post, don't forget to subscribe!

റിസർവ് ബാങ്കിന്റെ ഫ്ലോട്ടിം​ഗ് റേറ്റ് സേവിം​ഗ്സ് ബോണ്ടുകൾ ഇത്തരത്തിലുള്ളവയാണ്. ബാങ്കുകൾ വഴി നിക്ഷേപിക്കാവുന്ന ബാങ്കുകളേക്കാൾ പലിശ നൽകുന്ന നിക്ഷേപമാണിത്. ഒറ്റത്തവണ നിക്ഷേപത്തിന് തിരഞ്ഞെടുക്കാവുന്ന മാര്‍ഗമാണ് ഫ്ലോട്ടിം​ഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകൾ വര്‍ഷത്തില്‍ 2 തവണകളായി പലിശ നൽകുന്നത്. ക്യുമുലേറ്റീവ് രീതിയിൽ ആദായം ലഭിക്കുന്നതല്ല ഫ്ലോട്ടിം​ഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകളുടെ രീതി. മറ്റു പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം. 

Also Read: ചെക്കുമായി കളിക്കുമ്പോൾ സൂക്ഷിക്കണം! പണമില്ലെങ്കിൽ ചെക്ക് മടങ്ങും; കാത്തിരിക്കുന്നത് ജയിൽ ശിക്ഷ വരെ

ആർക്കൊക്കെ ചേരാം

വ്യക്തികള്‍ക്കും ഹിന്ദു അഭിവക്ത കുടുംബങ്ങള്‍ക്കുമാണ് ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. പ്രായ പരിധിയില്ലാതെ എത്ര തുക വരെയും നിക്ഷേപിക്കാന്‍ സാധിക്കുന്ന പദ്ധിതിയാണിത്.. 18 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് രക്ഷിതാക്കള്‍ വഴി നിക്ഷേപിക്കാം. ചുരുങ്ങിയ നിക്ഷേപം 1,000 രൂപയാണ്. കാലാവധി 7 വര്‍ഷമാണ്. ഫ്‌ലോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടിന് ആദായ നികുതി ഇളവുകള്‍ ലഭിക്കുകയില്ല. ഇവ ദ്വിതീയ മാര്‍ക്ക്റ്റില്‍ വില്പന നടത്താനും സാധിക്കില്ല. 

Also Read: 1 വര്‍ഷത്തേക്ക് 8.30 ശതമാനം പലിശ വാങ്ങാം; റിസ്‌കില്ലാതെ നേട്ടമുണ്ടാക്കാം; സ്ഥിര നിക്ഷേപം തന്നെ താരം

പലിശ നിരക്ക്

റിസര്‍വ് ബാങ്ക് ഈയിടെയായി നടത്തിയ റിപ്പോ നിരക്ക് വര്‍ധനവ് ബാങ്ക് നിക്ഷേപങ്ങളില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. എന്നാല്‍ ഫ്ലോട്ടിംട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടിന്റെ പലിശ നിരക്കുകളെ ഇത് ബാധിക്കില്ല. ലഘു സമ്പാദ്യ പദ്ധതിയില്‍പ്പെട്ട നാഷണല്‍ സേവിംഗ്‌സ് സ്‌കീമുമായി ബന്ധപ്പെടുത്തിയാണ് ഫ്ലോട്ടിംട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടിന്റെ പലിശ കണക്കാക്കുന്നത്.

നാഷണല്‍ സേവിംഗ്‌സ് സ്‌കീമിനേക്കാള്‍ 0.35 ശതമാനം അധിക നിരക്ക് ബോണ്ടിന് ലഭിക്കും. നിലവില്‍ 7.15 ശതമാനമാണ് ഫ്ലോട്ടിം​ഗ് റേറ്റ് സേവിം​ഗ്സ് ബോണ്ടിന്റെ പലിശ നിരക്ക് (6.80% + 0.35%). വര്‍ഷത്തില്‍ രണ്ട് തവണ പലിശ നിരക്ക് പുനഃപരിശോധിക്കും. ഇതോടൊപ്പം ജൂലായ് 1, ഡിസംബര്‍ 31 എന്നീ തീയതികളില്‍ പലിശ വിതരണം ചെയ്യും.

എവിടെ നിന്ന് വാങ്ങാം

ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടില്‍ നിക്ഷേപിക്കാന്‍ ഡീമാറ്റ് അക്കൗണ്ടിന്റെ ആവശ്യമില്ല. ബാങ്കുകള്‍ വഴി എളുപ്പത്തില്‍ ഫ്‌ലോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകള്‍ വാങ്ങാം. പൊതുമേഖലാ ബാങ്ക് ശാഖകള്‍ വഴിയും തിരഞ്ഞെടുത്ത സ്വകാര്യ ബാങ്കുകളിലും വാങ്ങാന്‍ സാധിക്കും. നികുതി ഇളവുകളൊന്നും ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടിലെ നിക്ഷേപത്തിന് ലഭിക്കുന്നില്ല. നിക്ഷേപിക്കുന്ന തുകയ്ക്കും പലിശ വരുമാനത്തിനും പൂര്‍ണമായും നികുതി ബാധകമാണ്. 

Also Read: ആ‌ർ‍ഡിക്കൊപ്പം സ്ഥിര നിക്ഷേപത്തിന്റെയും നേട്ടങ്ങൾ; നിക്ഷേപിക്കാൻ 2,000 രൂപയുണ്ടോ? കാണാം പണത്തിന്റെ പവർ

നേരത്തെ പിൻവലിക്കാൻ

7 വർഷമാണ് ഫ്ളോട്ടിം​ഗ് റേറ്റ് സേവിം​ഗ്സ് ബോണ്ടിന്റെ കാലാവധി. ലോക്ഇൻ പിരിയഡുള്ള നിക്ഷേപമാണിത്. 7 വര്‍ഷ കാലാവധിക്ക് മുന്‍പ് ഫ്ളോട്ടിം​ഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടിലെ നിക്ഷേപം പിന്‍വലിക്കാന്‍ പലതരം മാനദണ്ഡങ്ങളുണ്ട്. മുതിര്‍ന്ന പൗരന്മാരാണെങ്കില്‍ ലോക്ഇന്‍ പിരിയഡില്‍ ഇളവുണ്ട്. 60-70 വയസിന് ഇടയില്‍ പ്രായമുള്ളവര്‍ക്ക് 6 വര്‍ഷത്തിന് ശേഷം നിക്ഷേപം പിന്‍വലിക്കാം.

70-80 വയസിനിടയില്‍ പ്രായമുള്ളവര്‍കര്‍ക്ക് 5 വര്‍ഷമാണ് ഫ്ളോട്ടിം​ഗ് റേറ്റ് സേവിം​ഗ്സ് ബോണ്ടിലുള്ള ലോക്ഇന്‍ പിരിയഡുള്ളത്. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 4 വര്‍ഷത്തിന് ശേഷം നിക്ഷേപം പിന്‍വലിക്കാം.



Source link

Facebook Comments Box
error: Content is protected !!