8.39 കോടിയുടെ സ്റ്റേഡിയമാ,കിടക്കുന്ന കിടപ്പുകണ്ടില്ലേ……

Spread the love

കോടികൾ ചെലവിട്ട് നിർമിച്ച പഴയ മൂന്നാറിലെ ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയം പ്രവർത്തനരഹിതമായിട്ട് രണ്ടുവർഷമായി. കായിക താരങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നൽകാൻ ലക്ഷ്യമിട്ട് നിർമിച്ച സ്റ്റേഡിയമാണ് കാടുകയറി കന്നുകാലികൾ മേഞ്ഞുനടക്കുന്നത്.

പഴയ മൂന്നാറിൽ 15 ഏക്കർ സ്ഥലം ഏറ്റെടുത്ത് 1991-ലാണ് സ്റ്റേഡിയത്തിന്റെ പണി തുടങ്ങിയത്. 7.25 കോടി രൂപ ചെലവിട്ട് നിർമാണം പൂർത്തിയാക്കിയ സ്റ്റേഡിയം 2008-ലാണ് ഉദ്ഘാടനം ചെയ്തത്. വിദേശരാജ്യങ്ങളിലും മറ്റും മത്സരങ്ങൾക്ക് പോകുന്ന കായികതാരങ്ങൾക്ക് അവിടത്തെ കാലാവസ്ഥയോട് അനുയോജ്യമായ കാലാവസ്ഥയുള്ള മൂന്നാറിൽ പരിശീലനം ലഭ്യമാക്കുക, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പുതിയ കായികതാരങ്ങളെ കണ്ടെത്തി താമസിപ്പിച്ച് പരിശീലനം നൽകുക തുടങ്ങിയവയായിരുന്നു ലക്ഷ്യം.

25 പേർക്ക് താമസിക്കാവുന്ന ഹോസ്റ്റൽ കെട്ടിടം വിശാലമായ മൈതാനം എന്നീ സൗകര്യങ്ങളോടുകൂടിയാണ് സ്റ്റേഡിയം നിർമിച്ചത്. എന്നാൽ, സന്തോഷ് ട്രോഫിയിലെ താരങ്ങൾ ഉൾപ്പെടെയുള്ളവർ ചുരുക്കം ചില ദിവസങ്ങളിൽ പരിശീലനം നടത്തിയതൊഴിച്ചാൽ മറ്റ് പ്രധാന പരിശീലനങ്ങളൊന്നും നാളിതുവരെ ഇവിടെ നടന്നിട്ടില്ല.

പ്രാദേശിക തലത്തിലുള്ള ഫുട്ബോൾ താരങ്ങളായ കുട്ടികളെ തിരഞ്ഞെടുത്ത്, ഹോസ്റ്റലിൽ താമസിപ്പിച്ച് ഏതാനും വർഷങ്ങൾ പരിശീലനം നൽകിയിരുന്നു. വർഷങ്ങളായി തകർന്നുകിടന്ന ഹോസ്റ്റൽ കെട്ടിടം സ്പോർട്സ് കൗൺസിൽ അടുത്തിടെ 1.14 കോടി രൂപാ മുടക്കി നവീകരിച്ചെങ്കിലും പരിശീലന പരിപാടികൾ ആരംഭിക്കാൻ കായികമന്ത്രാലയം ഒരു നടപടിയും സ്വീകരിച്ചില്ല. ഇതോടെയാണ് പ്രദേശം കാടുകയറി കന്നുകാലികളെ മേയിക്കുന്ന ഇടമായി മാറിയത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!