120 മാസത്തെ 12 ലക്ഷത്തിന്റെ ചിട്ടി; ഉയർന്ന ലാഭ വിഹിതവും കുറഞ്ഞ മാസ അടവും; നോക്കുന്നോ?

Spread the love


Thank you for reading this post, don't forget to subscribe!

ചിട്ടി വിശദാംശം

10,000 രൂപ മാസ അടവുള്ള 120 മാസം കാലാവധിയുള്ള മൾട്ടി ഡിവിഷൻ ചിട്ടിയാണിത്. മാസം പരമാവധി 10,000 രൂപയും പരമാവധി ലേല കിഴിവിൽ പോകുന്ന മാസങ്ങളിൽ 7,375 രൂപയുമാണ് ചിട്ടിയിലേക്ക് അടയ്‌ക്കേണ്ടത്. 120 മാസ മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ 40 ശതമാനം വരെ പരമാവധി താഴ്ത്തി വിളിക്കാം. മാസത്തിൽ 3 പേർക്ക് ലേലത്തിലൂടെയും ഒരാൾക്ക് നറുക്കിലൂടെയും ചിട്ടി ലഭിക്കും. 

Also Read: പ്രോക്സി നല്ലൊരു അടവാണ്; ലേലത്തിനെത്തിയില്ലെങ്കിലും കെഎസ്എഫ്ഇ ചിട്ടികൾ ലാഭത്തില്‍ വിളിച്ചെടുക്കാം; റെഡിയല്ലേ

ലേലത്തിൽ പങ്കെടുക്കുന്നവർക്ക് 4.80 ലക്ഷം രൂപ വരെ താഴ്ത്തി വിളിക്കാം. ലേലത്തിലൂടെ കുറഞ്ഞത് 7.20 ലക്ഷം രൂപ വരെ ലഭിക്കും. നറുക്ക് ലഭിക്കുന്നൊരാൾക്ക് ഫോർമാൻസ് കമ്മീഷൻ കുറച്ചുള്ള തുക ലഭിക്കും. 60,000 രൂപ കുറച്ച് 11.40 ലക്ഷം രൂപ ലഭിക്കും. എല്ലാ മാസത്തിലും ഒരാൾക്ക് നറുക്ക് ലഭിക്കും. സാധാരണ കെഎസ്എഫ്ഇ അം​ഗീകരിക്കുന്ന ചിട്ടി ജാമ്യങ്ങൾ ഉപയോ​ഗിച്ച് ചിട്ടി പിൻവലിക്കാവുന്നതാണ്. 

Also Read: കയ്യിലെ 3 ലക്ഷം എങ്ങനെ നിക്ഷേപിക്കും; ഹ്രസ്വകാലത്തേക്ക് മാന്യമായ വരുമാനം നേടാനുള്ള മാര്‍ഗങ്ങളിതാ

ലാഭ വിഹിതം

കെഎസ്എഫ്ഇ ചിട്ടികളിൽ ഏറ്റവും കൂടുതൽ ലാഭകരമായി മൾട്ടി ഡിവിഷൻ ചിട്ടികളിലൊന്നാണ് 12 ലക്ഷത്തിന്റെ ഈ ചിട്ടി. മാസത്തിൽ ഒരാൾക്ക് പരമാവധി ലഭിക്കുന്ന ലാഭ വിഹിതം 2,625 രൂപയാണ്. മാസത്തിൽ ഒരാൾ ചിട്ടി ലേലം വിളിക്കുമ്പോൾ ലഭിക്കുന്ന ലാഭ വിഹിതം പരമാവധി 4.80 ലക്ഷം രൂപയാണ്.

ഇതിൽ നിന്ന് ഫോർമാൻസ് കമ്മീഷനായ 60,000 രൂപ കുറച്ചാൽ 4.20 ലക്ഷം രൂപ ലാഭ വിഹിതം ലഭിക്കും. ഇത്തരത്തിലുള്ള മൂന്ന് ഡിവിഷനികളിൽ നിന്നുമായി പരമാവധി 12.60 ലക്ഷം രൂപ ലാഭ വിഹിതം ലഭിക്കും. ഇത് ചിട്ടിയിലെ 480 അംഗങ്ങൾക്കുമായി വീതിക്കുമ്പോഴാണ് ഒരാൾക്ക് പരമാവധി 2,625 രൂപ ലഭിക്കുന്നത്.

സ്ഥിര നിക്ഷേപം

120 മാസമായതിനാൽ ചിട്ടി വിളിച്ച് സ്ഥിര നിക്ഷേപമിട്ടാൽ വലിയ ലാഭം ലഭിക്കും. 40 ശതമാനം താഴ്ത്തി വിളിച്ചാലും നിലവിലെ പലിശ നിരക്കിൽ നഷ്ടം ലഭിക്കാൻ സാധ്യതയില്ല. ചിട്ടി വിളിച്ചെടുത്ത് വായ്പകൾ അടച്ച് തീർക്കാൻ ഉപയോഗിച്ചാലും വായ്പയ്ക്ക് അടയ്ക്കുന്ന പലിശ ലാഭിക്കാം. നിലവിൽ ചിട്ടി പ്രൈസ് മണി സ്ഥിര നിക്ഷേപമിടുമ്പോൾ 7-7.50 ശതമാനം പലിശ ലഭിക്കുന്നുണ്ട്. 

Also Read: നറുക്ക് വീണാൽ മുഴുവന്‍ തുകയും; സ്ഥിര നിക്ഷേപമിട്ടാല്‍ 15 ലക്ഷം; 12 ലക്ഷത്തിന്റെ മള്‍ട്ടി ഡിവിഷന്‍ ചിട്ടിയിതാ

ചിട്ടി ആദ്യ മാസം 40 ശതമാനം കിഴിവിൽ വിളിച്ചെടുത്ത് 7.20 ലക്ഷം സ്ഥിര നിക്ഷേപമിട്ടാൽ 7 ശതമാനം പലിശ കണക്കാക്കുമ്പോൾ വർഷത്തിൽ 50,400 രൂപ പലിശ ലഭിക്കും. കാലാവധിയിൽ 5 ലക്ഷത്തിലധികം പലിശയായി ലഭിക്കും. നറുക്ക് ലഭിച്ചൊരാൾ സ്ഥിര നിക്ഷേപമിടുമ്പോൾ വർഷത്തിൽ 79,800 രൂപ പലിശയായി ലഭിക്കും. മാസത്തിൽ 6,650 രൂപ പലിശയായി ലഭിക്കും. ഈ തുക ചിട്ടിയുടെ മാസ അടവിനായോ മറ്റൊരു ചിട്ടി ചേരാനോ ഉപയോഗിക്കാം.



Source link

Facebook Comments Box
error: Content is protected !!