ഇടുക്കിയില്‍സർവത്ര വിലക്കയറ്റം; 30 കിലോ മീറ്ററനപ്പുറം പുല്ലുവില..

Spread the love

ഇന്ധനത്തിനും പാചകവാതകത്തിനും വില വർധിച്ചതോടെ മാർക്കറ്റിനും തീപിടിച്ചു. അരിക്കും പച്ചക്കറിക്കും അടുക്കാൻ കഴിയാത്ത രീതിയിൽ വില കൂടിയതോടെ സാധാരണക്കാരന്റെ കീശ ഏറെക്കുറെ കാലിയാവും

∙ഒരു വർഷം മുൻപ് ഇതേസമയം 35 രൂപയുണ്ടായിരുന്ന കുത്തരിക്ക് ഇപ്പോൾ വില 46 വരെ, ജിഎസ്ടി ഉൾപ്പെടെ ഇതു 48 ൽ കൂടുതലാകും 

∙കോഴിയിറച്ചിക്കു കഴിഞ്ഞ ആഴ്ച ജില്ലയിലെ ചില സ്ഥലങ്ങളിൽ വില 99 രൂപ വരെ എത്തിയിരുന്നു. 120 രൂപയാണ് ഇന്നലത്തെ ശരാശരി വില

∙കാരറ്റ് 80ൽ നിന്നും 50തായി. എന്നാൽ ബീറ്റ്റൂട്ട് 30 ൽ നിന്നും 50 ലെത്തി. 4 കിലോ നൂറ് രൂപയ്ക്ക് വിറ്റിരുന്ന സവാള 120 ലെത്തി. കിലോഗ്രാമിനു 30 രൂപയായിരുന്ന ഉള്ളിക്ക് 10 രൂപ വർധിച്ച് 40 ലെത്തി

പലവ്യഞ്ജന സാധനങ്ങൾക്കു ജിഎസ്ടി കൂടി വന്നതോടെ ജനജീവിതം കൂടുതൽ ദുസ്സഹമായി. ഒരു വർഷം മുൻപ് ഇതേ സമയം കിലോയ്ക്ക് 35 രൂപ വരെ വിലയുണ്ടായിരുന്ന കുത്തരിക്ക് 46 വരെയാണ് ഇപ്പോഴത്തെ വില. പുതുതായി ജിഎസ്ടി കൂടി ഉൾപ്പെടുന്നതോടെ ഇത് 48 ൽ കുടുതലാകും. മറ്റുള്ള നിത്യോപയോഗ സാധനങ്ങൾക്കും ഒരു വർഷത്തിനുള്ളിൽ 20 മുതൽ 50 ശതമാനം വരെ വില വർധിച്ചു.

ചെറുപയർ കിലോഗ്രാമിന് – 150 രൂപ, വൻപയർ – 85, ശർക്കര – 65, പരിപ്പ്-79, കടല – 80, വറ്റൽ മുളക് -290, മല്ലി – 48 എന്നിങ്ങനെയാണ് ടൗണുകളിലെ ശരാശരി വില. ഗ്രാമപ്രദേശങ്ങളിൽ ഇത് 5 മുതൽ 10 ശതമാനം വരെ വർധിക്കും. ഇതോടൊപ്പം 5 ശതമാനം ജിഎസ്ടി കൂടി ചുമത്തുന്നതോടെ വീണ്ടും വില വർധിക്കും. 

മുട്ടയ്ക്കും വിലക്കയറ്റത്തിന്റെ നാളുകളാണ് വരാനിരിക്കുന്നതെന്നു സൂചനയുണ്ട്. കഴിഞ്ഞ ആഴ്ച അഞ്ചു രൂപ വിലയുണ്ടായിരുന്ന കോഴിമുട്ട 6 രൂപയ്ക്കാണ് ഇന്നലെ വിവിധ മാർക്കറ്റുകളിൽ വിറ്റഴിക്കുന്നത്.

സർവ മേഖലകളെയും വിലക്കയറ്റം ബാധിച്ചു തുടങ്ങിയപ്പോൾ ജില്ലയിൽ മുട്ട, മാംസ വിപണികളിലും നേരിയ ചലനം കണ്ടു തുടങ്ങി. മാംസ വിപണിയിൽ ഏകീകൃത വില നിലവാരം ഇല്ലാത്തതിനാൽ പലയിടത്തും വിലയിൽ ഏറ്റക്കുറച്ചിലുകളുണ്ട്. പോത്തിറച്ചിക്ക് ജില്ലയിൽ 360 രൂപയാണ് ശരാശരി വില. എന്നാൽ ചില സ്ഥലങ്ങളിൽ മുന്നൂറ്റി ഇരുപതിനും മുന്നൂറ്റി നാൽപതിനുമെല്ലാം പോത്തിറച്ചി യഥേഷ്ടം ലഭിക്കും.

പന്നിയിറച്ചിക്ക് 260 രൂപയാണ് ശരാശരി വില. ചിലയിടങ്ങളിൽ 240 നു ലഭിക്കുമ്പോൾ ഒരു കിലോ പന്നിയിറച്ചിക്ക് 280 രൂപ വാങ്ങുന്ന സ്ഥലങ്ങളുമുണ്ട്. കോഴിയിറച്ചിക്കു കഴിഞ്ഞ ആഴ്ച ജില്ലയിലെ ചില സ്ഥലങ്ങളിൽ വില 99 രൂപ വരെ എത്തിയിരുന്നു. 120 രൂപയാണ് ഇന്നലത്തെ ശരാശരി വില. മഴ ശക്തമായി തുടരുന്നതിനാൽ ഹോട്ടലുകളിൽ നിന്നുള്ള ഡിമാൻഡ് കുറഞ്ഞതോടെ ചിക്കൻ വിപണിയിൽ വരുന്ന ദിവസങ്ങളിൽ വലിയൊരു വിലക്കയറ്റം പ്രതീക്ഷിക്കുന്നില്ല.

അതേസമയം മുട്ടയ്ക്കും വിലക്കയറ്റത്തിന്റെ നാളുകളാണ് വരാനിരിക്കുന്നതെന്നു സൂചനയുണ്ട്. കഴിഞ്ഞ ആഴ്ച അഞ്ചു രൂപ വിലയുണ്ടായിരുന്ന കോഴിമുട്ട 6 രൂപയ്ക്കാണ് ഇന്നലെ വിവിധ മാർക്കറ്റുകളിൽ വിറ്റഴിക്കുന്നത്. നാടൻ കോഴി മുട്ടയ്ക്കും ഒരു രൂപ കൂടി വില നിലവാരം ഏഴിൽ എത്തി. അതേ സമയം താറാവ് മുട്ടയ്ക്ക് 11 രൂപയാണ് ചില്ലറ വില. മഴക്കാലമായതോടെ കേട് കൂടുതൽ ആയതിനാൽ ഇനിയും നേരിയ തോതിൽ വില കൂടുമെന്നാണ് കരുതുന്നത്.

അതേ സമയം 30 കിലോ മീറ്ററനപ്പുറം തമിഴ്‌നാട്ടില്‍ പുല്ലുവില..

കേരളത്തിൽ പച്ചക്കറി വില പൊള്ളുമ്പോൾ തമിഴ്നാട്ടിൽ തക്കാളി വില കുത്തനെ ഇടിഞ്ഞു. വിൽപനയ്ക്ക് കൊണ്ടുപോയ തക്കാളി വിലയില്ലാത്തതിനാൽ റോഡിൽ കളഞ്ഞു മടങ്ങേണ്ട അവസ്ഥയിലാണ് കർഷകർ. കിലോയ്ക്ക് 100 മുതൽ 150 രൂപ വരെ എത്തിയ തക്കാളി വില ഇപ്പോൾ അഞ്ചു രൂപയ്ക്ക് താഴെയാണ് ഇത് കർഷകർക്ക് വിളവെടുത്ത് ചന്തയിൽ എത്തിക്കാവുന്ന ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തിൽ വിൽപനയ്ക്കായി കിണത്തുകടവ് ചന്തയിൽ എത്തിച്ച തക്കാളി റോഡിൽ കളഞ്ഞു മടങ്ങി.

File Photo

ചന്തയ്ക്ക് സമീപമാണ് 15 കിലോ അടങ്ങുന്ന 100കണക്കിന് പെട്ടി തക്കാളി റോഡിൽ വിവിധ ഭാഗങ്ങളിലായി കളഞ്ഞത്. 15 കിലോ അടങ്ങുന്ന ഒരു പെട്ടി തക്കാളിക്ക് ഇപ്പോൾ 50 രൂപയുടെ താഴെയാണ് ലഭിക്കുന്നത് എന്നാൽ ഇടനിലക്കാർ മിനിറ്റുകൾക്കുള്ളിൽ മാറ്റി കച്ചവടക്കാർക്ക് നൽകുന്നത് നൂറു രൂപയ്ക്കും കൂടുതലായാണ് കർഷന്റെ അധ്വാനത്തിന് വിലയില്ല.

ഇടനിലക്കാർ തീരുമാനിക്കുന്നതാണ് വിലയായി മാറുന്നത്. തക്കാളി കൃഷി നിലനിൽക്കണമെങ്കിൽ സർക്കാർ താങ്ങുവില നിശ്ചയിക്കണം. ഇത്തരത്തിലുള്ള വില തുടർന്നും ലഭിക്കുകയാണെങ്കിൽ കൃഷിയെ ഉപേക്ഷിക്കാതെ മറ്റു മാർക്കും ഇല്ല എന്നും കർഷകർ പറയുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!