ഗവർണർക്കെതിരെ വീണ്ടും കേരള സർവകലാശാല സെനറ്റ്; സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമെന്ന് പ്രമേയം പാസാക്കി

Spread the love


Thank you for reading this post, don't forget to subscribe!
  • Last Updated :
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പ്രമേയം കേരള സര്‍വകലാശാല സെനറ്റ് വീണ്ടും പാസാക്കി. വൈസ് ചാൻസലർ നിയമനത്തിനായി രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് പ്രമേയത്തിൽ പറയുന്നു. ഇതുസംബന്ധിച്ച് ഓഗസ്‌റ്റ് മാസത്തിൽ പാസാക്കിയ പഴയ പ്രമേയത്തിൽ ഭേദഗതി വരുത്തി. ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തെ 50 അംഗങ്ങള്‍ പിന്തുണച്ചു.

ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയ്‌ക്ക് നിയമപരമായി നിലനിൽപ്പില്ലെന്നും ഇതിനായുള്ളം വിജ്ഞാപനം പിൻവലിക്കണമെന്നുമാണ് സെനറ്റ് ഗവർണറോട് അഭ്യർത്ഥിച്ചത്. പകരം നിയമപരമായി സെർച്ച് കമ്മിറ്റി രൂപീകരിക്കണം. കേരള സർവകലാശാല സെനറ്റിലെ 50 ഇടതുപക്ഷ അംഗങ്ങളും ഇത് അംഗീകരിച്ചു. ഏഴുപേർ എതിർത്തു. പ്രമേയം ചാൻസലർക്ക് എതിരല്ലെന്നും വിജ്ഞാപനത്തിന് എതിരാണെന്നുമാണ് സെനറ്റ് അംഗങ്ങളുടെ വാദം. ഗവർണർ സെർച്ച് കമ്മിറ്റിയെ പിൻവലിച്ചാൽ മാത്രമേ പ്രതിനിധിയെ സെനറ്റ് നി‌ർദ്ദേശിക്കൂ. ഇക്കാര്യത്തിൽ കോടതി പറയും പോലെ കേൾക്കുമെന്നാണ് സെനറ്റ് അംഗങ്ങൾ അറിയിച്ചത്.

Also Read- സാങ്കേതിക സർവകലാശാലയിൽ പുതിയ വി സിയ്‌ക്ക് ചുമതല ഏറ്റെടുക്കാൻ ജോയിനിംഗ് രജിസ്റ്റർ നൽകിയില്ല

അതേസമയം, സര്‍വകലാശാല പ്രതിനിധിയെ ഉടന്‍ നിയമിക്കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. രാവിലെ സെനറ്റ് യോഗത്തിന് മുന്നോടിയായി ഭരണപക്ഷ നിലപാടുള്ള അംഗങ്ങള്‍ എകെജി സെന്ററിലെത്തി ചര്‍ച്ച നടത്തിയിരുന്നു. പുതിയ വി സിയെ കണ്ടെത്തുന്നതിനായി ഗവര്‍ണര്‍ രണ്ടംഗ പാനല്‍ രൂപീകരിക്കുകയും സര്‍വകലാശാല പ്രതിനിധിയെ അറിയിക്കാന്‍ സെനറ്റിനോട് ആവശ്യപ്പെടുകയുമായിരുന്നു.

Also Read- പ്രൊഫ. സിസാ തോമസ് സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ; ഗവർണർ ഉത്തരവ് പുറത്തിറക്കി

അതേസമയം സർവകലാശാലകളിലെ എല്ലാ അനധികൃത നടപടികളും താൻ ചോദ്യം ചെയ്‌തതായും ഇതോടെ സമാന്തര സർക്കാരുണ്ടാക്കിയെന്ന് ആരോപണം ഉയർന്നതായും ഗവർണർ മുൻപ് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരാണ് യോഗ്യത ഇല്ലാത്തവരെ നിയമിക്കാൻ വി സിമാരോട് ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയെ നന്നാക്കാൻ തുനിയുന്നവർ അയോഗ്യരായ സ്വന്തം പാർട്ടിക്കാരെ തിരുകിക്കയറ്റുന്നു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അടുത്ത ബന്ധുവിനെ കണ്ണൂർ സർവകലാശാലയിൽ നിയമിക്കാൻ ശുപാർശ ചെയ്തില്ലേ. ജനങ്ങൾ ജോലിക്കായി അലയുമ്പോളാണ് മന്ത്രിമാർ 50ലേറെ പേഴ്സണൽ സ്റ്റാഫിനെ നിയമിച്ച് രണ്ടുവർഷം കഴിയുമ്പോൾ പെൻഷൻ നൽകുന്നതെന്നും ഗവർണർ കഴിഞ്ഞ ദിവസം ചോദിച്ചു.

Published by:Rajesh V

First published:



Source link

Facebook Comments Box
error: Content is protected !!