ബസിൽ നിന്ന് വിദ്യാർഥിയെ കണ്ടക്ടർ വലിച്ചിട്ടു; ബസ് നിർത്താതെ പോയി

Spread the love


Thank you for reading this post, don't forget to subscribe!

ഗുരുവായൂർ: ചാവക്കാട്   വിദ്യാർഥിയെ കണ്ടക്ടർ വലിച്ചിട്ടു. എം.ആർ.ആർ. എം. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി എടക്കഴിയൂർ കുറുപ്പത്ത് ഫിറോസിൻ്റെ മകൻ റിഷിൻ മുഹമ്മദ് (13) നാണ് പരിക്കേറ്റത്. ചാവക്കാട്  ബസ്റ്റാഡിലാണ് സംഭവം. കുട്ടിയുടെ കൈക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.

ബസിൽ കയറുന്നതിനിടെ കുട്ടിയെ   കണ്ടക്ടർ കൈ പിടിച്ചു താഴെ വലിച്ചിടുകയായിരുന്നു.പുതുപൊന്നാനി റൂട്ടിൽ സർവീസ് നടത്തുന്ന ഹനീഫ ബസിലെ കണ്ടക്ടറാണ്  കുട്ടിയെ ഉപദ്രവിച്ചത്.ബസ് നിറുത്താതെ പോയി.പിന്നീട് കുട്ടിയെ ആശുപത്രിയിൽ ചികിത്സക്ക് വിധേയമാക്കി. ചാവക്കാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടിയിപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.

ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ പാർട്ടിക്കാരുടെ പട്ടിക ചോദിച്ച് മേയർ

ദിവസ വേതനത്തിൽ ജീവനക്കാരെ നിയമിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയോട് പാർട്ടിക്കാരുടെ ലിസ്റ്റ് ചോദിച്ച തിരുവനന്തപുരം മേയറുടെ നടപടി വൻ വിവാദത്തിൽ. മേയർ ആര്യ രാജേന്ദ്രനാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനോട് ലിസ്റ്റ് ആവശ്യപ്പെട്ടത്. 

നഗരസഭ ആരോഗ്യ വിഭാഗത്തിൽ 295 ഒഴിവുകളുണ്ടെന്നും അപേക്ഷ ഒാൺലൈനായാണെന്നും കത്തിൽ പറയുന്നു. ഉദ്യോഗാർഥികളുടെ മുൻഗണനാ ലിസ്റ്റാണ് മേയർ ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെടുന്നത്.  കത്ത് പുറത്തായതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box
error: Content is protected !!