മോ​ർ​ബി അ​പ​ക​ടം; പാലം അ​റ്റ​കു​റ്റ​പ്പ​ണിക്ക്‌ നൽകിയത്‌ 2 കോടി, ചെലവാക്കിയത്‌ 12 ലക്ഷം

Spread the love



Thank you for reading this post, don't forget to subscribe!

അ​ഹ​മ്മ​ദാ​ബാ​ദ് > മോ​ർ​ബി തൂ​ക്കു​പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച തു​ക​യി​ൽ ക​രാ​റു​കാ​രാ​യ ഒ​റേ​വ ഗ്രൂ​പ്പ് തി​രി​മ​റി ന​ട​ത്തി​യ​താ​യി പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. പാ​ലം ബ​ല​പ്പെ​ടു​ത്താ​നാ​യി അ​നു​വ​ദി​ച്ച ര​ണ്ട് കോ​ടി രൂ​പ​യി​ൽ 12 ല​ക്ഷം മാ​ത്ര​മാ​ണ് ചി​ല​വ​ഴി​ച്ച​തെ​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഒ​റേ​വ ഗ്രൂ​പ്പ് അ​ന​ധി​കൃ​ത​മാ​യി ഉ​പ​ക​രാ​ർ ന​ൽ​കി​യ കമ്പ​നി​യു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച ശേഷം അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു.

ക​രാ​ർ തു​ക​യു​ടെ 6% ഉ​പ​യോ​ഗി​ച്ച് പെ​യി​ന്റിം​ഗ്, അ​ലു​മി​നി​യം പ്ര​ത​ലം സ്ഥാ​പി​ക്ക​ൽ മു​ത​ലാ​യ പ്ര​വ​ർ​ത്തി​ക​ൾ മാ​ത്ര​മാ​ണ് നി​ർ​വ​ഹി​ച്ച​തെ​ന്നും പാ​ല​ത്തി​ന്റെ കേ​ബി​ൾ ബ​ല​പ്പെ​ടു​ത്തൽ പ്ര​ധാ​ന ജോ​ലി ക​രാ​റു​കാ​ർ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് ശേ​ഷം സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യെ​ന്നും ഒ​റേ​വ ഗ്രൂ​പ്പി​ന്റെ ത​ല​വ​ൻ കു​ടും​ബ​ത്തോ​ടൊ​പ്പം യാ​ത്ര ന​ട​ത്തി പാ​ല​ത്തി​ന്റെ “ബ​ലം തെ​ളി​യി​ക്കു​ക’ മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ർ 31ന് ​മ​ച്ചു ന​ദി​യു​ടെ കു​റു​കെ​യു​ള്ള ബ്രി​ട്ടീ​ഷ് നി​ർ​മി​ത മോ​ർ​ബി തൂ​ക്കു​പാ​ലം ത​ക​ർ​ന്ന് വീ​ണ് 141 സ​ഞ്ചാ​രി​ക​ളാ​ണ് മ​രി​ച്ച​ത്.



Source link

Facebook Comments Box
error: Content is protected !!