10 മാസം കൊണ്ട് 4 ലക്ഷം രൂപ നേടാം; മാസ അടവ് 5,000 രൂപ വരുന്ന ഹ്രസ്വകാല റെ​ഗുലർ ചിട്ടിയിതാ

Spread the love


Thank you for reading this post, don't forget to subscribe!

ചിട്ടി വിശദാംശം

മാസം 10,000 രൂപ വരെ അടയ്‌ക്കാൻ സാധിക്കുന്നവർക്കും ഏകദേശം 15 മാസത്തിനുള്ളില് 4 ലക്ഷത്തിന്റെ ആവശ്യമുള്ളവരും പരിഗണിക്കാവുന്ന റെ​ഗുലർ ചിട്ടിയാണിത്. മാസത്തിൽ പരമാവധി അടവ് വരുന്നത് 10,000 രൂപയാണ്. റെ​ഗുലർ ചിട്ടിയായതിനാൽ പരമാവധി ലേല കിഴിവ് 30 ശതമാനമാണ്.

30 ശതമാനം ലേല കിഴിവിൽ പോകുന്ന മാസങ്ങളിൽ 7,500 രൂപയാണ് മാസത്തിൽ അടവ് വരുന്നത്. അതായത് മാസത്തിൽ 10,000 രൂപയും 7,500 രൂപയ്ക്കും ഉള്ളിൽ തുക ചിട്ടിയിലേക്ക് അടയ്ക്കാൻ സാധിക്കുന്നവർക്ക് ഈ ചിട്ടി തിരഞ്ഞെടുക്കാം. മാസത്തിൽ 1.50 ലക്ഷം രൂപ വരെ താഴ്ത്തി വിളിക്കാം. 

Also Read: പോക്കറ്റിന് ഒതുങ്ങുന്ന ചിട്ടി; ദിവസം 200 രൂപ കരുതിയാല്‍ 9.50 ലക്ഷം നേടാം; പോക്കറ്റ് നിറയ്ക്കാനും ഇതു മതി

ചിട്ടി ലാഭ വിഹിതം

10,000 രൂപ മാസ അടവുള്ള 50 മാസത്തെ 5 ലക്ഷത്തിന്റെ ചിട്ടിയിൽ എത്ര രൂപ ലേല കിഴിവ് ലഭിക്കുമെന്നും എത്ര രൂപ ചിട്ടിയിലേക്ക് അടയ്ക്കേണ്ടി വരുമെന്നും നോക്കാം. ഓരോ കെസ്എഫ്ഇ ബ്രാഞ്ചിലും ചിട്ടി ചേർന്നവർക്കുള്ള പണത്തിന്റെ ആവശ്യകത അനുസരിച്ചാണ് ലേല കിഴിവ് വരുന്നത്. ഓരോ ചിട്ടിയിലും ഇത് നേരത്തെ കണക്കാക്കാൻ സാധിക്കില്ല.

കാലാവധി കഴിഞ്ഞ ചിട്ടിയിൽ വന്ന ലേല കിഴിവ് എത്രയെന്നാണ് പരിശോധിക്കുന്നത്. 4 വർഷവും 2 മാസവും കാലാവധിയുള്ള ഈ ചിട്ടിയിൽ 4,62,764 രൂപയാണ് ചിട്ടിയിലേക്ക് അടയ്ക്കുന്നത്. 37,236 രൂപ ഇക്കാലയളവിൽ ലേല കിഴിവായി ലഭിച്ചു. 

Also Read: ലേലം കിട്ടിയില്ലെങ്കിലും പണം ലഭിക്കും; ചിട്ടിയിൽ ചേർന്ന് മൂന്നാം മാസം 5 ലക്ഷം കയ്യിലെത്തും; തന്ത്രമിതാണ്

50 മാസത്തെ ചിട്ടിയിൽ ആദ്യത്തെ എട്ട് മാസമാണ് 30 ശതമാനം ചിട്ടി താഴ്ന്ന് പോയത്. ഈ മാസങ്ങളിൽ 2500 രൂപ പരമാവധി ലേല കിഴിവ് ലഭിക്കും, 50 മാസ ചിട്ടികളില്‍ 1 വര്‍ഷത്തിനുള്ളിൽ മാത്രമാണ് പരമാവധി ലേല കിഴിവ് ലഭിക്കുന്നത്.

8-ാം മാസം വരെ 3.50 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പോയ ചിട്ടി 9-ാം മാത്തില്‍ 4,05,000 രൂപയ്ക്കാണ് ലേലത്തിൽ പോയത്. ഇത്തരത്തിൽ ഹ്രസ്വകാല ചിട്ടികൾ വേഗത്തില്‍ ലേലം തുടങ്ങുന്നതിനാൽ എപ്പോഴും ലേലത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ആവശ്യമായ തുക പ്രോക്‌സി നല്‍കി കൃത്യമായി ചിട്ടി അടയ്ക്കാന്‍ തുടങ്ങിയാല്‍ ലാഭത്തിൽ ചിട്ടി ലഭിക്കും. 

Also Read: പലിശയില്ലാതെ പണം നേടാം; വായ്പയ്ക്ക് പകരം ചിട്ടി പിടിക്കാം; 2.50 ലക്ഷം രൂപ വേണമെങ്കിൽ ഏത് ചിട്ടി ചേരും

ഈ ചിട്ടിയിൽ 20- മാസത്തോളം കാത്തിരുന്ന ശേഷം വിളിച്ചെടുത്തൊരാൾക്ക് 4.50 ലക്ഷം രൂപ ലഭിക്കാം. ഈ സമയത്ത് വിളിച്ച് സ്ഥിര നിക്ഷേപമിട്ടാലും ചിട്ടിയിൽ നിന്ന് ലാഭം നേടാം. നിലവിൽ 7 ശതമാനം പലിശ വരെ ചിട്ടി സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്നുണ്ട്. 20-ാം മാസം 4.50 ലക്ഷം രൂപയ്ക്ക് ചിട്ടി പിടിച്ച് സ്ഥിര നിക്ഷേപമിട്ടാൽ 30 മാസത്തേക്ക് 75,513 രൂപ പലിശ ലഭിക്കും.

കാലാവധിയിൽ 5,25,513 രൂപ പിൻവലിക്കാൻ സാധിക്കും. ചിട്ടി കാലാവധിയോളം കാത്തിരുന്നാൽ ലഭിക്കുന്നതിനേക്കാൾ ലാഭം ഇതുവഴി ലഭിക്കും. ചിട്ടി വിളിച്ചെടുത്ത പണം പിൻവലിക്കാൻ ജാമ്യം ലഭിക്കാത്ത പക്ഷവും ഈ രീതിയിൽ ലാഭകരമായി പണം നിക്ഷേപിക്കാം.



Source link

Facebook Comments Box
error: Content is protected !!