അടിമാലിയിൽ കൈകൂലി വാങ്ങിയ സംഭവത്തിൽ
എസ്.ഐക്ക് സസ്പെൻഷൻ

Spread the love


മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവറോട് കൈ കൂലി വാങ്ങിയ സംഭവത്തിൽ
എസ്.ഐക്ക് സസ്പെൻഷൻ.

അടിമാലി: മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവറോട് കേസ് ഒഴുവാക്കുവാൻ ട്രാഫിക്ക് പോലീസ് കൈകൂലി വാങ്ങിയ സംഭവത്തിൽ അടിമാലി ട്രാഫിക്ക് സ്റ്റേഷനിലെ എസ്.ഐ.ക്ക് സസ്പെൻഷൻ. എസ്.ഐ. മുജീബിനെയാണ് റേഞ്ച് ഐ.ജി. സസ്പെൻഡ് ചെയ്തത്. പോലീസ് വാഹനത്തിൻ്റെ ഡ്രൈവർ സിയാ അലിക്കെതിരേയും നടപടി ഉണ്ടാവും.
ജൂലൈ ആറിന്
വ്യാഴാഴ്ച്ച ഉച്ചയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.


കൊച്ചി- ധനുഷ് കോടി ദേശീയപാതയിൽ ഈസ്റ്റേൺ സ്കൂൾപടിയിൽ പോലീസ് വാഹനങ്ങൾ പരിശോധിക്കുകയായിരുന്നു. ഈ സമയം ഒരു കാർ എത്തി. വാഹനത്തിൽ ഒരു ചാനൽ റിപ്പോർട്ടർ ഉൾപ്പെടെ മൂന്ന് പേർ ഉണ്ടായിരുന്നു. ആൽക്കോ മീറ്റർ ഉപയോഗിച്ചുള്ള പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി.
കേസ് ഒതുക്കി തീർക്കുവാൻ ഡ്രൈവർ സിയാ അലി ആയിരം രൂപ ആവശ്യപ്പെട്ടു.


400 രൂപ നേരിട്ട് നൽകി. 600 രൂപ സമീപത്തെ ബജി കടക്കാരൻ്റെ ഗൂഗിൾ പേ നമ്പറിൽ പോലീസ് പറഞ്ഞ പ്രകാരം നൽകി.വൈകിട്ടോടെ വാഹനത്തിൽ ഉണ്ടായിരുന്നവർ ഇടുക്കി എസ്.പി.ക്ക് രേഖകൾ സഹിതം പരാതി നൽകി. തുടർന്ന് ഇടുക്കി ഡി.വൈ.എസ്.പി. നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തി. റിപ്പോർട്ട് എസ്.പി. റേഞ്ച് ഐ.ജി.ക്ക് കൈമാറി. തുടർന്നാണ് നടപടി. പോലീസ് ഡ്രൈവർക്കുള്ള നടപടിയും അടുത്ത ദിവസം ഉണ്ടാകും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!