ലോകം തീച്ചൂളയാകും; ചൈനയിലും അമേരിക്കയിലും 50 ഡിഗ്രി കടന്നു

Spread the loveബീജിങ്> ലോകത്തിന്റെ വിവിധ ഭാഗങ്ങൾ കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയിൽ. തിങ്കളാഴ്ച ഇറാൻ വിമാനത്താവളത്തിൽ 66.7 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. ചൈനയിലും അമേരിക്കയിലും താപനില 50 ഡിഗ്രി കടന്നു. ചൈനയുടെ വടക്കുപടിഞ്ഞാറൻ മേഖലയായ സിൻജിയാങ്ങിലെ സാൻബാവോയിലാണ് റെക്കോഡ് താപനിലയായ 52.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.

ആറുമാസംമുമ്പ് രേഖപ്പെടുത്തിയ 50.3 ഡിഗ്രി സെൽഷ്യസായിരുന്നു ഇതുവരെയുള്ളതിൽ ഉയർന്ന താപനില. കലിഫോർണിയയിലെ ഡെത്ത് വാലിയിൽ തിങ്കളാഴ്ച താപനില 53.9 ഡിഗ്രി സെൽഷ്യസായി. ലോകം തീച്ചൂളയായി മാറുകയാണെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. സ്പെയിൻ, ഫ്രാൻസ്, ഗ്രീസ്, ക്രൊയേഷ്യ, തുർക്കിയ എന്നിവിടങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കും. ഇറ്റലിയിൽ ചില ഭാഗങ്ങളിൽ ഇത് 48 ഡിഗ്രി വരെയെത്തിയേക്കാം. ഏപ്രിൽമുതൽ ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ ചൂട് ഉയർന്ന നിലയിലാണ്.

ലോകത്തെ ഏറ്റവും ചൂടേറിയ ജൂണാണ് കഴിഞ്ഞതെന്ന് യൂറോപ്യൻ യൂണിയന്റെ കാലാവസ്ഥാ നിരീക്ഷണ ഏജൻസി അറിയിച്ചിരുന്നു.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!