ചെങ്കുളം റിസർവ്വ് ഫോറസ്റ്റ്: !!!
ജനങ്ങൾ ഭയക്കുന്നത് എന്തിനെയാണ്???

Spread the love

റസാഖ് ചൂരവേലിൽ


SRO:NO:597/2022( മെയ് 10) (GO(P)NO:16/2022- ജൂൺ 14) നമ്പറായി ഇറക്കിയ വിജ്ഞാപനം സംബന്ധിച്ച വാർത്തകളെ ആശങ്കയോടും, ഭീതിയോടും കൂടിയാണ് ചെങ്കുളം പ്രദേശത്തിനു ചുറ്റുമുള്ള സമൂഹം എതിരേറ്റത്…” !!!

കുഞ്ചിത്തണ്ണി വില്ലേജിലെ 9,10, ബ്ലോക്കുകളിൽ പെടുന്നതും സർവ്വേ: No:1, ലും113,ലും ആയി   218 ഏക്കർ വരുന്ന യൂക്കാലി പ്ലാൻ്റേഷൻ ആണ് റിസർവ്വ് ഫോറസ്റ്റായി പ്രഖ്യാപിച്ചിരിക്കുന്നത്: !!

മേൽ പറഞ്ഞ രണ്ട് സർവ്വേ നമ്പരുകളിൽ ആകെ 468 ഏക്കർ ഭൂമിയാണ് റവന്യു രേഖകൾ പ്രകാരം നിലവിലുള്ളത്: !!
വനം വകുപ്പ് അവകാശപ്പെടുന്ന 218 ഏക്കർ കഴിഞ്ഞ് വരുന്ന 250 ഏക്കർ സ്വകാര്യഭൂമി കൂടി
വിജ്ഞാപന പരിധിയിൽ വന്നു എന്നതാണ് ജനത്തെ ബാധിക്കുന്ന ഒന്നാമത്തെ വിഷയം:
വിജ്ഞാപനത്തിൽ പറയുന്ന രണ്ട് സർവ്വേ നമ്പറുകളിൽപ്പെട്ട ഭൂമിയുടെ അതിരുകൾ പ്രകൃതിദത്തമായതോ, റോഡുകൾ പോലെ വ്യക്തതയാർന്നതോ ആയ അതിരുകളാൽ വേർതിരിഞ്ഞിട്ടില്ലങ്കിൽ വിജ്ഞാപനത്തിൽ സൂചിപ്പിച്ച 2 ബ്ലോക്കുകളിലുള്ള മറ്റ് പ്രദേശങ്ങളെയും കൂടി മുൻപ് സൂചിപ്പിച്ച പ്രതിസന്ധിയിലെത്തിക്കുമെന്നതാണ് മറ്റൊരു പ്രശ്നം: !!


വനം, റവന്യു വകുപ്പുകൾ നടത്തുന്ന പരിശോധനകളും , നടപടി ക്രമങ്ങളും പൂർത്തിയാക്കി അതിരടയാളങ്ങൾ ഉറപ്പിക്കുന്നതു വരെ ഭൂമിയുമായി ബന്ധപ്പെട്ട ക്രയവിക്രയമടക്കം (കരം ഒഴികെ) എല്ലാം മരവിപ്പിക്കപ്പെടും എന്നതാണ് മുൻകാലങ്ങളിലെ വിജ്ഞാപനം ചെയ്തിട്ടുള്ള പ്രദേശങ്ങളിൽ സെറ്റിൽമെൻ്റ് ഓഫീസർമാർ പൊതുവെസ്വീകരിച്ചു വരുന്ന പ്രവണത എന്നതും ഓർമ്മിക്കണം: “!!

KSEBമാങ്കുളം പ്രദേശത്ത് ഡാം നിർമ്മാണത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട 50 കുടുംബങ്ങൾക്ക് പുനരധിവാസത്തിൻ്റെ പേരിൽ
1.5 cent സ്ഥലം വീതം നൽകിയിരിക്കുന്നതും ഈ ഭൂപ്രദേശത്താണ്!!
മേൽ സൂചിപ്പിച്ച കുടുംബങ്ങൾ അടക്കം 500 കുടുംബങ്ങൾ എങ്കിലും രണ്ട് സർവ്വേ നമ്പർ പ്രദേശത്ത് മാത്രംവരുന്നുണ്ടന്നാണ് മനസിലാക്കാൻ കഴിയുന്നത്..!!
വനം വകുപ്പ് പറയുന്ന രണ്ട് സർവ്വേ നമ്പറിൽ പറയുന്ന ഭൂമിക്ക്
വേർതിരിക്കപ്പെട്ട അതിരുകളുടെ അഭാവമുണ്ടായാൽ ചേർന്ന് വരുന്ന സർവ്വേ നമ്പറുകളിൽപ്പെട്ടതോ, ബ്ലോക്കിൽ പെട്ടതോ ആയ ഒട്ടേറെകുടുംബങ്ങൾ ഇതിനുള്ളിൽ ഉൾപ്പെടാനുള്ള സാഹചര്യം ഉണ്ട് എന്നതാണ് മറ്റൊരു വസ്തുത: “”!! ഇത്തരത്തിൽ കെണിയിലകപ്പെട്ട കുടുംബങ്ങൾ പിന്നീട് സെറ്റിൽമെൻ്റ് ഓഫീസറായി നിയമിക്കപ്പെട്ട സബ് കളക്ടർ മുമ്പാകെ ഇതു സംബന്ധിച്ച് ഭൂമിയിലുള്ള അവകാശം തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷ നൽകുന്നതോടെയാണ് നടപടി ക്രമം ആരംഭിക്കുന്നത് !!


ടി, ഭൂരേഖകൾ വിശദ പരിശോധനക്ക് വിധേയമാക്കുകയും, തുടർന്ന്
ആവലാതിക്കാരെ നോട്ടീസ് നൽകി ഹിയറിങ്ങിന് വിളിക്കുകയും തീർപ്പുകൽപ്പിക്കുകയും ചെയ്യണമെന്നതാണ് നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ ..!!
സെറ്റിൽമെൻ്റ് ഓഫീസർ എന്നത് വിജ്ഞാപന ഭൂപ്രദേശത്തിൻ്റെ സമ്പൂർണാധികാരമുള്ളതും ജൂഡീഷ്യൽ പദവിയോടെയുള്ളതുമായ വനം,, റവന്യു വകുപ്പുകൾ പ്രത്യേക വിജ്ഞാപനങ്ങളിലൂടെ നിയമിക്കപ്പെട്ടതായി പ്രഖ്യാപിക്കുമ്പോൾ മാത്രമേ അടുത്ത ഘട്ടത്തെ നടപടികൾ ആരംഭിക്കുകയുള്ളു..!!
അതിനു ശേഷമാണ് പരാതികൾ സ്വീകരിച്ചു തുടങ്ങുക:
കഴിഞ്ഞ 22 വർഷക്കാലമായി കേരളത്തിൻ്റെ വിവിധ മേഖലകളിൽ ഒട്ടേറെ കൃഷിഭൂമികൾ വിവിധ വന, പരിസ്ഥിതി നിയമങ്ങളെ അടിസ്ഥാനമാക്കി വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുണ്ട്: !!


ഇത്തരം പ്രദേശങ്ങളിൽ പിന്നീടെന്താണ് സംഭവിച്ചതെന്ന് പരിശോധിക്കപ്പെടുമ്പോഴാണ് മാനവികതയെയും, നമ്മൾ കെട്ടിപ്പടുത്ത സകല മൂല്യ സങ്കല്പങ്ങളെയും, ഭരണഘടനയെയും, വ്യഭിചരിക്കപ്പെട്ട ഭരണകൂട ഭീകരതയുടെ വികൃത മുഖം നാം തിരിച്ചറിയപ്പെടുന്നത്: !!

1986 ലെ KPTAct നെ ഉപയോഗിച്ച് നിർമ്മിച്ച മലബാർ പ്രൈവറ്റ് ഫോറസ്റ്റ് ആക്ടും, അത്തരം പ്രദേശങ്ങളുൾപ്പെടെ കേന്ദ്രീകരിച്ചിറക്കിയEFLവിജ്ഞാപനവും, ആയിരക്കണക്കായ കർഷകരെയാണ് ദുരിതത്തിലാക്കിയത്: !!
ഇതേ EFLനിയമം ഇടുക്കിയിലെ 7 വില്ലേജുകളിൽ നൂറ് കണക്കിന് കർഷകർക്ക് ദുരന്തം വിതച്ചിട്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ഇതിനായി നിയമിക്കപ്പെട്ട സെറ്റിൽമെൻ്റ് ഓഫീസർ യാതൊന്നും ഇതുവരെ ചെയ്തിട്ടില്ല: !!


2003 ൽ മതികെട്ടാൻ ചോല,വിജ്ഞാപനം ചെയ്യപ്പെട്ടപ്പോൾ 150 കർഷകരുടെ കൈവശം രാജാവിൻ്റെ ചെമ്പ് പട്ടയമുണ്ടായിരുന്നിട്ടും ഇന്നും കോടതി വരാന്തകളിലും, തെരുവുകളിലും അലയുന്നതാണ് നാം കാണ്ടു കൊണ്ടിരിക്കുന്നത് :!!


2007 ൽ വട്ടവട പഞ്ചായത്തിലെ 10000 ഏക്കർ വരുന്ന രണ്ട് റവന്യു ബ്ലോക്കിൽ ഉൾപ്പെടുന്ന പ്രദേശത്തെ യൂക്കാലി പ്ലാൻ്റേഷനെ കുറിഞ്ഞി സാങ്ഞ്ച്വറിയായി വിജ്ഞാപനം ചെയ്യപ്പെട്ടു: ബ്ലോക്ക് 62ൽ വിജ്ഞാപനത്തിൽ പറയാത്ത 2500 ഏക്കർ ഉൾപ്പെടെ 4000 ഏക്കർ ഭൂമിയും ഒട്ടേറെ സ്ഥാപനങ്ങളും, ഗ്രാമങ്ങളും പെട്ടിട്ട് 15 വർഷം പിന്നിടുന്നു: ഇതേ സെറ്റിൽമെൻ്റ് ഓഫീസറെ തന്നെയാണ് അവിടെയും നിയമിച്ചിരിക്കുന്നത്‌ എന്നതും തിരിച്ചറിയപ്പെടണം: !!
നടപടി പൂർത്തിയാക്കാത്തതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചവരുടെ പട്ടയങ്ങൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വളരെ വേഗംറദ്ദ് ചെയ്യപ്പെട്ടു എന്നത് നമുക്കുള്ള മുന്നറിയിപ്പ് കൂടിയാണ്!!
ഇന്നും അനാഥരായി ആ ജനതയും അലയുന്നു ..!!


അതു കൊണ്ട് സെറ്റിൽമെൻ്റ് ഓഫീസർ എന്നത് പരസ്ഥിതി മാഫിയ സംഘങ്ങൾ ഭൂ ഉടമകളെ കഴുവേറ്റാൻ നിയോഗിക്കപ്പെടുന്ന ആരാച്ചാർ ആണെന്നും നമ്മൾ തിരിച്ചറിയപ്പെടണം: !!
ചെങ്കുളം വിജ്ഞാപനത്തിൽ പ്രത്യാകം എടുത്തു പറയുന്ന കാര്യത്തിൽ അപൂർവ്വ ഇനം ഔഷധ സസ്യങ്ങൾ സമർദ്ദമായി വളർന്നു നിൽക്കുന്നു എന്നും അപൂർവ്വ ഇനം ജീവിവർഗ്ഗങ്ങളും, ഉരഗങ്ങളും, പക്ഷികളും, മത്സ്യങ്ങളും, ഷഡ്പദങ്ങളും, തുടങ്ങി വലിയ ഒരു ആവാസവ്യവസ്ഥ നിലനിൽക്കുന്നു എന്നുമുള്ള പരാമർശം തന്നെ നിഗൂഢമായ ഏതോ ലക്ഷ്യം തല്പരകക്ഷികൾക്കുണ്ടന്ന  സന്ദേശമാണ്‌ നമുക്ക് നൽകുന്നത്: !!
അത് 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിൻ്റെ പരിധിയിലേക്ക് ഈ ഭൂപ്രദേശത്തെ ഉൾപ്പെടുത്തുക വഴി സംരക്ഷിത വനപ്രദേശ പട്ടികയിൽ ഉൾപ്പെടുത്താനുമുള്ള നീക്കവും ഇതിന് പിന്നിൽ ഒളിഞ്ഞിരിപ്പുണ്ടന്നത് വ്യക്തമാണ്: !!


അതോടെ ബഫർ സോൺഎന്ന മാരക നിയന്ത്രണവും ബാധകമാകുന്നതു വഴി നമ്മുടെ പഞ്ചായത്തും അപ്രഖ്യാപിത കുടിയൊഴിപ്പിക്കൽ പ്രക്രിയയിൽ ചേർക്കപ്പെടും:
ഈ പ്രദേശം വനം വകുപ്പിൻ്റെ തായിയിരുന്നു എന്ന നുണവാദം ശുദ്ധ അസംബന്ധമെന്നേ പറയാനാകൂ: ഭൂമിയുടെ സ്റ്റാറ്റസ് സംബന്ധിച്ച് ആധികാരികമായി പറയേണ്ടത് സർവ്വേ ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരം രൂപീകരിക്കപ്പെട്ട സർവ്വേ ഡിപ്പാർട്ട്മെൻ്റും, അതിൻ്റെ രേഖകളുമാണ്: ആധികാരിക രേഖയായBTRരജിസ്റ്ററിൽ വനഭൂമി എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടില്ല: !! തന്നെയുമല്ല വനം വകുപ്പിൻ്റെ ഭൂമിയാണങ്കിൽ എന്തിനാണ് വീണ്ടും വിജ്ഞാപനം വഴി അവരുടേതാണന്ന് വീണ്ടും സ്ഥാപിക്കുന്നത്:!!


1957 ൽ നിർമ്മിക്കപ്പെട്ട ചെങ്കുളം ഡാമും, അതിൻ്റെ കാച്ച്മെൻ്റ് ഏരിയയും വിജ്ഞാപനം ചെയ്യാൻ വനം വകുപ്പിന് ആരാണ് അധികാരം നൽകിയത് !! ഇടുക്കിയിൽ 1980 ൽ കേന്ദ്ര വനനിയമം പ്രാബല്യത്തിൽ വരുമ്പോൾ രണ്ട് റിസർവ്വ് ഫോറസ്റ്റ് മാത്രമെഅംഗീകൃതമായി ഉണ്ടായിരുന്നത്: !! അതിന് ശേഷം വിജ്ഞാപനം ചെയ്തതാണ് മറ്റ് വനപ്രദേശങ്ങൾ എന്നതാണ് യാഥാർത്യം: “!!
വസ്തുതകളും ,യഥാർത്യങ്ങളും, ഇതായിരിക്കെ
അതിജീവന പോരാട്ട വേദിക്ക് അവസാനമായി പറയാനുള്ളത് നിങ്ങൾ മുഖ്യധാര രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന രണ്ട് കൂട്ടരോടുമാണ്: !! അതോടൊപ്പം കേന്ദ്രം ഭരിക്കുന്ന പാർട്ടിയോടുമാണ്: “!!
സാധാരണ വിഷയങ്ങളിൽ നിങ്ങൾ പരസ്പരം കുറ്റമാരോപിച്ച് പോരടിക്കുന്ന രാഷ്ട്രീയ സമീപനം ഇത്തരം കാര്യങ്ങളെ നേരിടുന്നതിനു ഉപയുക്തമാവില്ലാ എന്ന് തിരിച്ചറിയണം: കാരണം കഥയും, തിരക്കഥയും, നിർമ്മാണവും, വെള്ളക്കാരൻ്റെ അതിബുദ്ധിയിൽ നിന്നുള്ളതാണ്: !!


നാടിനെ നയിക്കേണ്ടുന്ന നേതാക്കളെയും, സാധാരണ ജനത്തെയും എങ്ങനെ ഓപ്പറേറ്റുചെയ്യണമെന്ന് അവനറിയാം: !!
നമ്മുടെ ദൗർബ്ബല്യങ്ങൾ നൂറ്റാണ്ടുകൾക്ക് മുമ്പേ തിരിച്ചറിഞ്ഞ് നേട്ടങ്ങൾ കൊയ്ത ചരിത്രവും നമ്മൾ ഓർമ്മിക്കേണ്ടതുണ്ട്..!!

അതു കൊണ്ട് നമ്മുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന അവകാശങ്ങളെ ഹനിക്കുന്ന ദുഷ്ടത ആരിൽ നിന്നു വന്നാലും നാമൊന്നായി നേരിടുന്ന ഒരു കൂട്ടായ്മയിലേക്ക് നമ്മുക്കെത്തിചേരേണ്ടതില്ലേ?? ചേരണം:! ചേർന്നേ പറ്റൂ..! അതെ ‘. ആ നല്ല നാളുകൾ അത്ര വിദൂരത്തിലല്ലന്ന പ്രതീക്ഷയോടെ:

അതിജീവന പോരാട്ട വേദി ചെയർമാനാണ് ലേഖകൻ
റസാക്ക് ചൂരവേലിൽ

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!