അടിമാലിയിൽ ലഹരി വേട്ട; എംഡി എം എയും ഹാഷിഷുമായി യുവാവ് പിടിയിൽ

Spread the love

അടിമാലിയിൽ നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ റെയ്ഡിൽ യുവാവിനെ മാരക ലഹരി മരുന്നായ എംഡി എം എയും ഹാഷിഷും കഞ്ചാവും ചരസുമായി പിടികൂടി.

മാരക ലഹരിവസ്തുക്കളുമായി വന്ന എറണാകുളം സ്വദേശിയെ അടിമാലി നർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി.
കൊച്ചി ധനുഷ് കോടി ദേശീയ പാതയിൽ അടിമാലി വിശ്വദീപ്തി സ്കൂളിന് മുൻവശം വെച്ച് ഒന്നിലധികം ലഹരിവസ്തു ക്കളുമായി എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ കണയന്നൂർ വില്ലേജിൽ തുരുത്തെ പറമ്പിൽ വീട്ടിൽ താജുദ്ധീൻ മകൻ 26വയസുള്ള സുജഹുദ്ധീൻ എന്നയാളെ നർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറും പാർട്ടിയും പിടികൂടി

ടിയന്റെ പക്കൽ നിന്നും

  1. MDMA 491 മില്ലിഗ്രാം
  2. ഹാഷിഷ് ഓയിൽ 4.5 ഗ്രാം
  3. ചരസ്സ് 1.5 ഗ്രാം
  4. ഗഞ്ചാവ് 8ഗ്രാം
    എന്നിവ കണ്ടെടുത്തു. ടി പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ MDMA കടത്തി കൊണ്ടുവന്നത് ബാംഗ്ലൂരിൽ നിന്നാണെന്നു കണ്ടെത്തി.
  5. പ്രതി മുൻപും സമാനമായ കേസുകളിൽ പെട്ടു എറണാകുളം കസബ പോലീസ് അറസ്റ്റ് ചെയ്തു 36 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതാണ് ടി പ്രതിയെ നിലവിലെ NDPS വകുപ്പുകളുടെ കൂടെ NDPS ACT 27 കൂടി കൂട്ടി ചേർത്ത് നർകോട്ടിക് സ്‌ക്വാഡ് ഓഫീസിലെ NDPS CR NO.79/2022 ആയി കേസ് രജിസ്റ്റർചെയ്തിട്ടുള്ളതാണ്.പാർട്ടിയിൽ സിവിൽ എക്സ്സൈസ് ഓഫീസർ സിജുമോൻ കെ എൻ, ഗ്രേഡ് പ്രിവേന്റീവ് ഓഫീസർ സുധീർ വി ആർ, പ്രിവേന്റീവ് ഓഫീസർമാരായ വിനേഷ് സി എസ്, അനിൽ എം സി ഡ്രൈവർ നാസർ എന്നിവർ പങ്കെടുത്തു….
Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!