10/08/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

ഇടുക്കിയിൽ അഞ്ചാം ക്ലാസുകാരിയെ ആക്രമിച്ച് സ്വർണ കമ്മലും വെള്ളി കൊലുസും കവർന്നു

1 min read

 സ്കൂൾ വിട്ട് വീട്ടിലേക്കു വരികയായിരുന്ന അഞ്ചാം ക്ലാസുകാരിയെ ആക്രമിച്ച് സ്വർണ കമ്മലും വെള്ളി കൊലുസും കവർന്നു. ഇന്നലെ വൈകുന്നേരം അഞ്ചോടെ ഉപ്പുതറ ചപ്പാത്ത് വള്ളക്കടവിലാണ് സംഭവം.


മേരികുളം സ്കൂളിൽ പഠിക്കുന്ന പെണ്‍കുട്ടി 4.40നാണ് വള്ളക്കടവിനു സമീപം ബസിറങ്ങിയത്. ഇവിടെനിന്ന് പെണ്‍കുട്ടി തനിച്ചാണ് വീട്ടിലേക്ക് പോയത്. വീടിനു സമീപംവരെ ആൾസഞ്ചാരം വളരെ കുറഞ്ഞ തേയിലക്കാടാണ്.


സ്കൂൾ വിട്ട് വരാൻ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ വല്യമ്മയാണ് തേയിലക്കാട്ടിൽ ബോധരഹിതയായി കിടക്കുന്ന കുട്ടിയെ കണ്ടത്. ചെരിപ്പും ബാഗും റോഡിൽ കിടപ്പുണ്ടായിരുന്നു.
ഉടൻതന്നെ ആളുകളെ കൂട്ടി കുട്ടിയെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.


പിന്നിൽനിന്ന് ആരോ വടികൊണ്ട് അടിച്ചതായി പെണ്‍കുട്ടി പോലീസിന് മൊഴി നൽകി. ഉപ്പുതറ പോലീസ് കേസെടുത്ത് അന്വേഷണം ഉൗർജിതമാക്കി.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!