ഗവര്‍ണര്‍ക്ക് പിന്നില്‍ ആര്‍എസ്എസും ബിജെപിയും; ജനങ്ങളെ അണിനിര്‍ത്തി എതിരിടും: എം വി ഗോവിന്ദന്‍

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്നില്‍ ആര്‍എസ്എസും ബിജെപിയുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ . കേരളത്തില്‍ ഗവര്‍ണറെ ഉപയോഗിച്ച് ഉന്നത വിദ്യഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ശ്രമം നടത്തുന്നു. സര്‍വ്വകലാശാലകളില്‍ കാവിവത്ക്കരണത്തിന് ശ്രമിക്കുന്നു. ഇതിന്റെ പിന്നില്‍ ആര്‍എസ്എസ് – സംഘപരിവാര്‍ അജണ്ടകളാണെന്നും ഇത്തരം നീക്കത്തെ ഭരണഘടനപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് ഗവര്‍ണറെ അനുകൂലിക്കുകയാണ്. ഇത് ദേശീയ നിലപാടിനു വിരുദ്ധമാണ്. ഗവര്‍ണറുടെ നീക്കങ്ങള്‍ ജനങ്ങളെ അണിനിര്‍ത്തി എതിരിടും. നവംബര്‍ 15ന് രാജ്‌ഭവന് മുന്നില്‍ മാര്‍ച്ച് നടത്തും. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാം. അന്ധവിശ്വാസത്തിനെതിരെ ഓര്‍ഡിനന്‍സ് ഇറക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പിന്‍വാതില്‍ നിയമനം എന്ന നിലപാട് സിപിഐ എമ്മിന്റേതല്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!