കാറ്റ് അനുകൂലം! ഈ മള്‍ട്ടിബാഗര്‍ ടാറ്റ ഗ്രൂപ്പ് ഓഹരി പുതിയ ഉയരം കുറിക്കും; വാങ്ങുന്നോ?

Spread the love


Thank you for reading this post, don't forget to subscribe!

ടെറ്റന്‍ കമ്പനി

ടാറ്റ ഗ്രൂപ്പിന്റെ ലൈഫ്സ്‌റ്റൈല്‍ കമ്പനിയാണ് ടൈറ്റന്‍. ജൂവലറി വിഭാഗത്തോടൊപ്പം വാച്ച്, കണ്ണട പോലെയുളള നിത്യോപയോഗ ഫാഷന്‍ വസ്തുക്കളും നിര്‍മിക്കുന്ന കമ്പനിയാണിത്. ലോകത്തെ അഞ്ചാമത്തെ വലിയ സംയോജിത വാച്ച് നിര്‍മാതാക്കളാണ്. കമ്പനിയുടെ കീഴിലുള്ള ‘തനിഷ്‌ക്’, രാജ്യത്തെ ഏറ്റവും വലിയ ബ്രാന്‍ഡഡ് ജ്വല്ലറിയെന്ന നേട്ടവും കരസ്ഥമാക്കിയിട്ടുണ്ട്. 2005-ല്‍ ‘ഫാസ്റ്റ് ട്രാക്ക്’ എന്ന ബ്രാന്‍ഡില്‍ ഫാഷന്‍ ഉത്പന്നങ്ങളും 2007-ല്‍ ‘ഐപ്ലസ്’ എന്ന ബ്രാന്‍ഡില്‍ കണ്ണടകളും വിപണിയില്‍ അവതരിപ്പിച്ചു.

Also Read: എന്തുകൊണ്ടാണ് ടാറ്റ മോട്ടോര്‍സ് ഡിവിആര്‍ ഓഹരി വീഴുന്നത്?

നിലവില്‍ ടൈറ്റന്‍ കമ്പനിയുടെ വിപണിമൂല്യം 2,46,000 കോടിയാണ്. കമ്പനിയുടെ ആകെ ഓഹരിയില്‍ 52.90 ശതമാനം വിഹിതവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 17.04 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 11.89 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ടൈറ്റന്‍ കമ്പനി ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.27% നിരക്കിലാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 105 രൂപയും പിഇ അനുപാതം 84 മടങ്ങിലും രേഖപ്പെടുത്തുന്നു.

സെപ്റ്റംബര്‍ പാദഫലം

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ടൈറ്റന്‍ കമ്പനി നേടിയ വരുമാനം 8,730 കോടിയാണ്. ഇതു മുന്‍ വര്‍ഷത്തേക്കാള്‍ 22% വര്‍ധനയാണ് കാണിച്ചത്. അതുപോലെ ജൂലൈ- സെപ്റ്റംബര്‍ കാലയളവിലെ അറ്റാദായം 857 കോടിയിലേക്കും ഉയര്‍ന്നു. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 34% ഉയര്‍ച്ചയാണ്.

ജൂവലറി വിഭാഗത്തിന്റെ മികച്ച പ്രകടനമാണ് വിപണിയുടെ പ്രതീക്ഷ കവച്ചുവെയ്ക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ ടൈറ്റന്‍ കമ്പനിയെ സഹായിച്ചത്. മറ്റ് വിഭാഗങ്ങളും താരതമ്യേന മെച്ചപ്പെട്ട പ്രകടനം രേഖപ്പെടുത്തുന്നു. നിലവില്‍ രാജ്യത്തെ 382 നഗരങ്ങളിലായി 2,408 ഷോറൂമുകളാണ് ടൈറ്റന്‍ കമ്പനി നടത്തുന്നത്.

അനുകൂല ഘടകം

വിവാഹ ജൂവലറി വിഭാഗത്തില്‍ ആവശ്യകത ശക്തമാകുന്നതും കമ്പനിയുടെ ഷോറൂം ശൃംഖലാ വികസനത്തിലൂടെ വിവിധ വിഭാഗത്തിലുള്ള ഉപഭോക്താക്കളെ ലഭിക്കുന്നതും ടെറ്റന്‍ കമ്പനിക്ക് (BSE: 500114, NSE : TITAN) നേട്ടമാകുന്നു.
കണ്ണട ഉത്പന്നങ്ങളുടെ വിപണനത്തിനായി 250-300 സ്‌റ്റോറുകള്‍ ഉടനടി ആരംഭിക്കാനിരിക്കുന്നത്.
വാച്ച് വിഭാഗം വിപണനത്തിലും കൂടുതല്‍ ഷോറൂമുകള്‍ വേഗത്തില്‍ തുറക്കുന്നത്.
ഉയര്‍ന്നുവരുന്ന പുതിയ ബിസിനസ് വിഭാഗങ്ങളായ ‘തനേരിയ’, ധരിക്കാവുന്നതരം ഉപകരണം, എന്നിവയിലെ വികസനത്തിനും കമ്പനി നല്‍കുന്ന പരിഗണന.

Also Read: ഉയര്‍ന്ന ലാഭമാര്‍ജിനും മികച്ച നേട്ടവും നല്‍കുന്ന 7 ഓഹരികള്‍; പട്ടികയില്‍ ടാറ്റ ഗ്രൂപ്പ് കമ്പനിയും

ലക്ഷ്യവില 3,240

സെപ്റ്റംബര്‍ പാദത്തിലെ മികച്ച പ്രവര്‍ത്തന ഫലത്തിന്റെ അടിസ്ഥാനത്തില്‍ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട്, ടൈറ്റന്‍ ഓഹരിക്ക് ബൈ (BUY) റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. സമീപ ഭാവിയില്‍ ഈ ടാറ്റ ഗ്രൂപ്പ് ഓഹരിയുടെ വില 3,240 രൂപ നിലവാരത്തിലേക്ക് ഉയരാമെന്നാണ് നിഗമനം. നേരത്തെ ടൈറ്റന്‍ ഓഹരിക്ക് നല്‍കിയിരുന്ന ലക്ഷ്യവില 3,080 രൂപ മാത്രമായിരുന്നു.

അതേസമയം 52 ആഴ്ച കാലയളവില്‍ ടൈറ്റന്‍ ഓഹരിയുടെ ഉയര്‍ന്ന വില 2,791 രൂപയും താഴ്ന്ന വില 1,825 രൂപയുമാണ്. കഴിഞ്ഞ ദിവസം 2,770 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ ഡയറ്ക്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.



Source link

Facebook Comments Box
error: Content is protected !!