കോഴിക്കോട് ചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു

Spread the love


കോഴിക്കോട്: കട്ടിപ്പാറയിൽ ചെത്ത് തൊഴിലാളിയെ തെങ്ങിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി. ചമൽ കുന്നിപ്പള്ളി റെജി ( 50) ആണ് മരിച്ചത്. ചമൽ വെണ്ടേക്കുംചാൽ റൂബി ക്രഷറിനു സമീപത്തെ മലയിൽ പുത്തൻപുരയിൽ ദേവസ്യയുടെ കൃഷിയിടത്തിലാണ് റെജിയെ തെങ്ങിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read- തെങ്ങിൽ കയറുന്നവർക്ക് തഴമ്പുള്ളതിനാൽ വധുവിനെ കിട്ടുന്നില്ല; ഇപി ജയരാജൻ

കള്ള് ചെത്തിനായി രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ റെജി തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വൈകിട്ട് 7 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർനടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

ഭാര്യ: വിനീത മക്കൾ : അഭിരാം, അഭിന.
കോഴിക്കോട്
കോഴിക്കോട്

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!