അർബൻ മൊബിലിറ്റി സമ്മേളനത്തിന്‌ ഉജ്വലസമാപനം ; കെഎസ്‌ആർടിസിക്കും 
കൊച്ചി മെട്രോയ്‌ക്കും പുരസ്കാരം

Spread the love



Thank you for reading this post, don't forget to subscribe!


കൊച്ചി

സ്വാതന്ത്ര്യത്തിന്റെ നൂറാംവാർഷികം ആഘോഷിക്കുന്ന 2047ഓടെ ഇന്ത്യൻ നഗരങ്ങളിൽ സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ പൊതുഗതാഗതസംവിധാനം ലക്ഷ്യമിട്ട്‌ 15–-ാമത്‌ അർബൻ മൊബിലിറ്റി സമ്മേളനം കൊച്ചിയിൽ സമാപിച്ചു. മൂന്നുദിവസമായി ബോൾഗാട്ടി ഗ്രാൻഡ്‌ ഹയാത്തിൽ നടന്ന സമ്മേളനത്തിൽ രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള വിദഗ്‌ധർ പങ്കെടുത്തു. വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി സിമ്പോസിയങ്ങളും സെമിനാറും ചർച്ചാസമ്മേളനങ്ങളും നടന്നു.

അതിവേഗ നഗരവൽക്കരണത്തിലൂടെ ഉണ്ടാകാവുന്ന മലിനീകരണം തടയാൻ 2030ഓടെ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്‌ക്കുക,  വൈദ്യുതിവാഹനങ്ങളുടെ എണ്ണം വർധിപ്പിക്കുക, മൊത്തം ഉപയോഗത്തിന്റെ പകുതി പാരമ്പര്യേതര ഊർജസ്രോതസ്സുകളിൽ നിന്നാക്കുക, കാർബൺ ബഹിർഗമനം 40 ശതമാനം കുറയ്‌ക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ സമ്മേളനം കൈക്കൊണ്ടു. പൊതുഗതാഗതം കാര്യക്ഷമവും സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമാക്കുക,  സ്വകാര്യവാഹനങ്ങൾക്ക്‌ പകരമായി പൊതുഗതാഗതത്തെ ആശ്രയിക്കാനുള്ള മാനസികപരിവർത്തനത്തിന്‌ ശ്രമിക്കുക തുടങ്ങിയ തീരുമാനങ്ങളും എടുത്തു.

സമാപനസമ്മേളനത്തിൽ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ മുഖ്യാതിഥിയായി. കേന്ദ്ര നഗരകാര്യ സഹമന്ത്രി കൗശൽ കിഷോർ, ഗതാഗതമന്ത്രി ആന്റണി രാജു,  ചീഫ്‌ സെക്രട്ടറി വി പി ജോയി, കെഎംആർഎൽ എംഡി ലോക്‌നാഥ്‌ ബെഹ്‌റ, ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി ബിജു പ്രഭാകർ, കേന്ദ്ര നഗരകാര്യ സെക്രട്ടറി ജയ്‌ദീപ്‌ എന്നിവർ സംസാരിച്ചു. ഗതാഗതരംഗത്ത്‌ മികവ്‌ കൈവരിച്ച ഇന്ത്യൻ നഗരങ്ങൾക്കുള്ള അവാർഡുകളും ഗവർണർ വിതരണം ചെയ്‌തു.

കെഎസ്‌ആർടിസിക്കും 
കൊച്ചി മെട്രോയ്‌ക്കും പുരസ്കാരം

പതിനഞ്ചാമത്‌ അർബൻ മൊബിലിറ്റി സമ്മേളനത്തോടനുബന്ധിച്ച്‌ മികച്ച ഗതാഗതമാതൃകകൾക്ക്‌ ഏർപ്പെടുത്തിയ അവാർഡുകളിൽ രണ്ടെണ്ണം കെഎസ്‌ആർടിസി കരസ്ഥമാക്കി.

ജനപങ്കാളിത്തത്തോടെ നടപ്പാക്കിയ മികച്ച യാത്രാസംവിധാനത്തിന്‌ കെഎസ്‌ആർടിസിയുടെ ഗ്രാമവണ്ടി പദ്ധതിക്ക്‌ അവാർഡ്‌ ലഭിച്ചു.

മികച്ച പൊതുഗതാഗത സംവിധാനത്തിന്‌ തിരുവനന്തപുരം നഗരം പ്രത്യേക പ്രശംസ നേടി. പ്രദർശനത്തിലെ മികച്ച സ്‌റ്റാളിനുള്ള പുരസ്‌കാരം കൊച്ചി മെട്രോ റെയിൽ കോർപറേഷൻ നേടി. ജേതാക്കൾക്ക്‌ ഗവർണർ അവാർഡുകൾ സമ്മാനിച്ചു.

മറ്റ്‌ അവാർഡുകൾ: മികച്ച സുസ്ഥിര നഗരഗതാഗത സംവിധാനം– -അഹമ്മദാബാദ്‌ ബസ്‌ ട്രാൻസിറ്റ്‌ സിസ്റ്റം, മികച്ച നഗര പൊതുഗതാഗത സംവിധാനം–- നവി മുംബൈ സിറ്റി ബസ്‌ സർവീസ്‌, നോൺ മോട്ടോറൈസ്‌ഡ്‌ സംവിധാനം–- കൊൽക്കത്ത ന്യൂടൗൺ സൈക്കിൾ ഇൻഫ്രാസ്‌ട്രക്‌ചർ, മികച്ച നഗരയാത്രാ സുരക്ഷാസംവിധാനം–- ദാവൻഗരെ നഗരത്തിലെ ഐസിടി സിസ്‌റ്റം, മികച്ച ഇന്റലിജന്റ്‌ ഗതാഗതസംവിധാനം–- ചെന്നൈ ബസ്‌ പ്രോജക്ട്‌, മികച്ച ഇന്നവേറ്റീവ്‌ ഫിനാൻസ്‌ സംവിധാനം–- ഭോപാലിന്റെ പിപിപി അധിഷ്‌ഠിത പദ്ധതി, മികച്ച പരിസ്ഥിതിസൗഹൃദ പദ്ധതി–- ഇൻഡോറിലെ ബെസ്‌റ്റ്‌ ഗ്രീൻ മൊബിലിറ്റി ഇനിഷ്യേറ്റീവ്‌, ഏകീകൃത യാത്രാസംവിധാനമുള്ള മെട്രോ–- ലഖ്‌നൗ മെട്രോ റെയിൽ പദ്ധതി,  ഡൽഹി മെട്രോ, യാത്രികർക്ക്‌ മികച്ച സേവനം നൽകുന്ന മെട്രോ–- ബംഗളൂരു, മികച്ച നഗരഗതാഗത പദ്ധതി–- ഭുവനേശ്വറിലെ എംഒ ബസ്‌ ആൻഡ്‌ എംഒ ഇ ബസ്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!