കുറഞ്ഞ മാസ അടവിൽ ഉയർന്ന ലാഭ വിഹിതം തരും 100 മാസ ചിട്ടികൾ; 5 ലക്ഷം നേടാൻ ഈ ചിട്ടി നോക്കാം

Spread the love


Thank you for reading this post, don't forget to subscribe!

5 ലക്ഷത്തിന്റെ ചിട്ടി

ഉയർന്ന ലാഭ വിഹിതം ലഭിക്കാൻ 100 മാസത്തെ റെ​ഗുലർ ചിട്ടികളാണ് അനുയോജ്യം. ഇത്തരത്തിലുള്ള 5 ലക്ഷത്തിന്റെ ചിട്ടി പരിശോധിക്കാം. 5,000 രൂപ മാസ അടവും 100 മാസം കാലാവധിയുമുള്ള 5 ലക്ഷത്തിന്റെ റെഗുലര്‍ ചിട്ടി ഉയർന്ന ലാഭ വിഹിതമാണ് നൽകുന്നത്. റെ​ഗുലർ ചിട്ടിയായതിനാൽ പരമാവധി ലേല കിഴിവ് 30 ശതമാനമാണ്.

5 ലക്ഷത്തിന്റെ ചിട്ടിയിൽ 1.50 ലക്ഷം രൂപ വരെ കിഴിവില്‍ വിളിക്കാം. 3.50 ലക്ഷം രൂപയാണ് ചിട്ടിയിൽ നിന്നും ലഭിക്കുക. സാധാരണ ​ഗതയിൽ 40-45 മാസത്തോളം ഈ ചിട്ടി 30 ശതമാനം കിഴിവിൽ ലേലം നടക്കാറുണ്ട്. 

Also Read: ചിട്ടിയിൽ ലാഭമേത്; മൾട്ടി ഡിവിഷനോ റെ​ഗുലർ ചിട്ടിയോ; ഓരോ ചിട്ടിയിലും ചേരേണ്ടത് ആരൊക്കെ?

ലാഭ വിഹിതം

ആദ്യ മാസം 5,000 രൂപയും പരമാവധി താഴ്ന്ന് പോകുന്ന മാസങ്ങളിൽ 3,750 രൂപയുമാണ് ചിട്ടിയിൽ അടയ്ക്കേണ്ടത്. ഓരോ മാസത്തിലും ലഭിക്കുന്ന ലേല കിഴിവായ 1.50 ലക്ഷത്തിൽ നിന്ന് 25,000 രൂപ ഫോർമാൻസ് കമ്മീഷൻ കിഴിച്ച് 1.250 ലക്ഷം രൂപ ചിട്ടി അം​ഗങ്ങളായ 100 പേർക്ക് വിതരണം ചെയ്യും. 30 ശതമാനം കിഴിവിൽ പോകുന്ന മാസത്തിൽ 1,250 രൂപ ലേല കിഴിവ് ലഭിക്കും. 

Also Read: ബജറ്റിന് ഒതുങ്ങുന്ന മാസ അടവ്: 4-ാം മാസത്തോടെ 4.25 ലക്ഷം കയ്യിലെത്തുന്ന കോമ്പിനേഷന്‍ ചിട്ടി; നോക്കുന്നോ

44 മാസം പരമാവധി ലേല കിഴിവിൽ പോയാൽ 50,000 രൂപ ലാഭ വിഹിതം ലഭിക്കും. 100 മാസത്തെ കാലാവധിക്കിടയിൽ 80,000-90,000 രൂപ വരെ ലേല കിഴിവ് ലഭിക്കും. 4.10 ലക്ഷം രൂപ മുതൽ 4.20 ല്ഷം രൂപയോളമാണ് അടയ്ക്കേണ്ടത്. ലേലം ആരംഭിക്കുമ്പോൾ വിളിച്ചെടുത്ത് സ്ഥിര നിക്ഷേപമിട്ടാൽ 6 ലക്ഷം രൂപയോളം ലഭിക്കും.

Also Read: ലേലം കിട്ടിയില്ലെങ്കിലും പണം ലഭിക്കും; ചിട്ടിയിൽ ചേർന്ന് മൂന്നാം മാസം 5 ലക്ഷം കയ്യിലെത്തും; തന്ത്രമിതാണ്

5 ലക്ഷത്തിന്റെ ഹ്രസ്വകാല ചിട്ടി

സാധാരണ ചിട്ടിയിൽ ദീർഘകാല ചിട്ടികൾ നൽകുന്ന ലാഭ വിഹിതം വളരെ വലുതാണ്. സമാന തുകയുടെ ഹ്രസ്വകാല ചിട്ടി പരിശോധിച്ചാൽ ഇത് കൂടുതൽ വ്യക്തമാകും. 12,500 രൂപ മാസ അടവുള്ള 40 മാസ കാലാവധിയുള്ള 5 ലക്ഷത്തിന്റെ ഹ്രസ്വകാല റെ​ഗുലർ ചിട്ടി പരിശോധിക്കാം. 30 ശതമാനമാണ് ചിട്ടിയിലെ പരമാവധി ലേല കിഴിവ്.

1.50 ലക്ഷം രൂപ വരെ കിഴിവില്‍ വിളിക്കാം. 3.50 ലക്ഷമാണ് കിട്ടുന്നത്. ഹ്രസ്വകാല ചിട്ടിയായതിനാൽ 3-5 മാസങ്ങളില്‍ മാത്രമണ് പരമാവധി കിഴിവായ 30 ശതമാനത്തിൽ ലേലം നടക്കുകയുള്ളൂ. ഈ മാസങ്ങളിൽ ലഭിക്കുന്ന ലാഭ വിഹിതം 3,125 രൂപയാണ്.

പരമാവധി 5 മാസത്തോളമാണ് 3,125 രൂപ ലാഭ വിഹിതം ലഭിക്കുക. ഈ മാസങ്ങളിൽ 9,375 രൂപയാണ് മാസ അടവ് വരുന്നത്. ഇതിനാൽ ലാഭ വിഹിതം കുറവായിരിക്കും. എന്നാൽ പെട്ടന്ന് പണം ആവശ്യമായി വരുന്ന 1.50 വര്‍ഷത്തിന് ശേഷം 4.50 ലക്ഷം രൂപ ആവശ്യമായി വരുന്നവര്‍ക്ക് ചേരാവുന്ന ചിട്ടിയാണിത്. 



Source link

Facebook Comments Box
error: Content is protected !!