പത്തനംതിട്ട കോന്നിയിൽ 43കാരൻ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച നിലയിൽ

Spread the love


പത്തനംതിട്ട: കോന്നിയില്‍ 43കാരനെ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കോന്നിയില്‍ ഹോട്ടല്‍ നടത്തിവരുന്ന അഭിലാഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇയാളെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്.

Also Read- പത്തനംതിട്ടയിൽ വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിന് പിന്നാലെ നഴ്സിങ് വിദ്യാർഥിനി മരിച്ച നിലയിൽ

തല തറയിലിടിച്ച് രക്തം വാര്‍ന്ന നിലയില്‍ മേല്‍മുണ്ടില്ലാതെ മൃതദേഹം റോഡില്‍ മലര്‍ന്നുകിടക്കുന്ന നിലയിലായിരുന്നു. റോഡിനോട് ചേര്‍ന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു അഭിലാഷ് താമസിച്ചിരുന്നത്. മുകള്‍നിലയില്‍നിന്ന് കാല്‍വഴുതി വീണതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Also Read- പതിനഞ്ചുകാരിക്ക് കള്ള് നൽകി; ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി

പൊലീസ് പ്രാഥമികാന്വേഷണം നടത്തി. ബന്ധുക്കളുടെയടക്കം മൊഴിരേഖപ്പെടുത്തി. കഴിഞ്ഞദിവസം രാത്രി മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു അഭിലാഷ് കെട്ടിടത്തിലേക്ക് കയറിപ്പോയതെന്ന് അമ്മ മൊഴിനല്‍കി.

Also Read- വെട്ടിക്കൊണ്ടിരുന്ന പുളിമരം മറിഞ്ഞ് വീണ് വീട്ടുമുറ്റത്തു നിന്ന വീട്ടമ്മ മരിച്ചു

കോന്നി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. രാവിലെ 6.45 ഓടെ മൃതശരീരം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 11 മണിയോടെ ഇന്‍ക്വസ്റ്റ്, പോസ്റ്റമോര്‍ട്ടം നടപടികളിലേക്ക് കടക്കും.




കോഴിക്കോട്
കോഴിക്കോട്

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!