ഗുവാഹത്തി > മുതിർന്ന ബിജെപി നേതാവിനൊപ്പമുള്ള സ്വകാര്യചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെ ബിജെപി വനിതാനേതാവിനെ മരിച്ചനിലയിൽ കണ്ടെത്തി. അസമിലെ ബി.ജെ.പി നേതാവും കിസാൻ മോർച്ച സെക്രട്ടറിയുമായ ഇന്ദ്രാണി തഹ്ബിൽദാറിനെയാണ് (48) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്‌ച രാത്രിയോടെയാണ് സംഭവം.
അസമിലെ ബിജെപി നേതാവും കിസാൻ മോർച്ച സെക്രട്ടറിയുമാണ് ഇന്ദ്രാണി. ബിജെപി കിസാൻ മോർച്ചയിലെ മുതിർന്ന നേതാവിനൊപ്പമുള്ള ഇന്ദ്രാണിയുടെ സ്വകാര്യചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു ശേഷമാണ് ഇവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദ്രാണിയുടെ മരണത്തിന് പിന്നാലെ മുതിർന്ന നേതാവ് ഒളിവിൽപോയിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും സെൻട്രൽ ഗുവാഹത്തി ഡിസിപി ദീപക് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ