ഗാന്ധിനഗര്‍: കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു. കാല്‍നട യാത്രക്കാരായ കുമളി സ്വദേശി സോമന്‍, കോരുത്തോട് സ്വദേശി സുല്‍ഫിക്കര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെ കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള വളവില്‍ ആയിരുന്നു അപകടം. മെഡിക്കല്‍ കോളജ് ഭാഗത്തുനിന്നുമെത്തിയ കാറിന്‍റെ നിയന്ത്രണം വളവില്‍ വച്ച് നഷ്ടമാകുകയും റോഡരികില്‍ നിന്ന സോമനെയും സുല്‍ഫിക്കറെയും ഇടിക്കുകയുമായിരുന്നു. തുടര്‍ന്ന്, കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറിലും ഇടിച്ചു.
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചു വീണ ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.
Facebook Comments Box