നെഹ്രു ട്രോഫി ജലമേളയിലെ വിജയികള്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Spread the love


69ാമത് നെഹ്രു ട്രോഫി ജലമേളയിലെ വിജയികള്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ജലമേളയിലെ വിജയികള്‍ക്ക് ആശംസകള്‍ നേര്‍ന്നത് . ജലമേള
ഉദ്ഘാടനം ചെയ്യുന്നതിനായി പിണറായി വിജയനയായിരുന്നു സിശ്ചയിച്ചിരുന്നത്. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററിന് ഇറങ്ങാനായില്ല. തുടർന്ന് മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം നിർവഹിച്ചത്.

Also read-Nehru Trophy Boat Race 2023| മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് ഇറങ്ങാനായില്ല; വള്ളംകളി മത്സരങ്ങൾക്ക് പതാക ഉയർത്തി മന്ത്രി സജി ചെറിയാൻ

19 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ എഴുപത്തിരണ്ട് കളിവള്ളങ്ങളാണ് ഇത്തവണ പങ്കെടുത്തത്. ഇതിൽ പള്ളത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്. 4.21 സെക്കൻഡിൽ വീയപുരം ചുണ്ടൻ കന്നിക്കപ്പ് നേടിയപ്പോൾ പള്ളാത്തുരുത്തി ബോട്ട് ക്ലബിന് നെഹ്രുട്രോഫിയിൽ തുടർച്ചയായ നാലാമത്തെ വിജയമാണിത്. അത്യന്തം ആവേശകരമായ മത്സരത്തിൽ മൈക്രോ സെക്കന്റുകളുടെ വ്യത്യസത്തിലായിരുന്നു ചമ്പക്കുളത്തെ മറികടന്ന് വീയപുരം ഒന്നാമതെത്തിയയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ലോകത്തിനു മുന്നിൽ കേരളത്തെ അടയാളപ്പെടുത്തുന്ന മഹാജലമേളയിൽ വിജയികളായ എല്ലാവരേയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. നെഹ്രു ട്രോഫിയിൽ ഇത്തവണ വീയപുരം ചുണ്ടനാണ് ജലരാജാവ്. തുടർച്ചയായി നാലാം വർഷവും പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഒന്നാമതെത്തിയിരിക്കുന്നു. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകളേയും സംഘാടകരേയും അഭിവാദ്യം ചെയ്യുന്നു.




കോഴിക്കോട്

കോഴിക്കോട്

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!