ചിട്ടിയിൽ നിന്ന് അധിക ലാഭം നേടാൻ ചിട്ടി സ്ഥിര നിക്ഷേപം; നിബന്ധനകളും പലിശ നിരക്കും അറിയാം

Spread the love


ചിട്ടി ലേലം പിടിക്കുകയോ നറുക്ക് ലഭിക്കുകയോ ചെയ്യുന്നൊരാൾക്ക് സ്വന്തം കയ്യിലുള്ള, അടച്ച തുകയേക്കാൾ കൂടുതൽ പണം സ്ഥിര നിക്ഷേപമിടൻ ലഭിക്കുകയും ഇതിൽ നിന്ന് ഉയർന്ന പലിശയും ലഭിക്കും. 4 വർഷത്തിന് ശേഷമുള്ള ആവശ്യത്തിനായി മാസം 10,000 രൂപ അടവുള്ള 60 മാസത്തെ 6 ലക്ഷം രൂപയുടെ ചിട്ടി ചേർന്നൊരാൾ ലാഭകരമായ തുകയ്ക്ക് ഒന്നര വർഷത്തിന് ശേഷം ചിട്ടി ലേലത്തിൽ പിടിച്ചു.

എന്നാൽ പെട്ടന്ന ആവശ്യമില്ലാത്തതിനാലും ജാമ്യങ്ങൾ തയ്യാറല്ലാത്തതിനാലും ചിട്ടി സ്ഥിര നിക്ഷേപമിടാനാണ് അദ്ദേഹം തീരുമാനിച്ചത്. ഇതിനുള്ള നടപടി ക്രമങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

നടപടികൾ

നടപടികൾ

ചിട്ടി ലേലത്തിൽ ലഭിച്ചാൽ തൊട്ടടുത്ത ലേല തീയതിക്ക് മുൻപായി ചിട്ടി സ്ഥിര നിക്ഷേപമിടാൻ സാധിക്കും. ഇതിനായി ആധാർ കാർഡും ചിട്ടി പാസ് ബുക്കുമായി ചിട്ടിയുള്ള ശാഖയിൽ നേരിട്ടെത്തണം. ചിട്ടി സ്ഥിര നിക്ഷേപമിടുന്നതിനുള്ള അപേക്ഷയും ആധാറും സമർപ്പിച്ചാൽ ചിട്ടി സ്ഥിര നിക്ഷേപമിടാം. നടപടികൾ പൂർത്തിയാക്കിയാൽ തൊട്ടടുത്ത മാസം അടവ് തുടങ്ങുമ്പോള്‍ സ്ഥിര നിക്ഷേപം ആരംഭിക്കാൻ സാധിക്കും. 

Also Read: പ്രായം 45 കഴിഞ്ഞില്ലെങ്കിൽ ദിവസം 95 രൂപ നീക്കിവെച്ചോളൂ; 14 ലക്ഷം തരും പോസ്റ്റ് ഓഫീസ്Also Read: പ്രായം 45 കഴിഞ്ഞില്ലെങ്കിൽ ദിവസം 95 രൂപ നീക്കിവെച്ചോളൂ; 14 ലക്ഷം തരും പോസ്റ്റ് ഓഫീസ്

എത്ര തുക ചിട്ടിയിൽ സ്ഥിര നിക്ഷേപമിടാം

എത്ര തുക ചിട്ടിയിൽ സ്ഥിര നിക്ഷേപമിടാം

ചിട്ടി വിളിച്ചെടുക്കുമ്പോൾ ലഭിക്കുന്ന തുകയിൽ നിന്ന് വിവിധ കിഴിവുകൾക്ക് ശേഷമാണ് തുക അനുവദിക്കുക. ഫോർമാൻ കമ്മീഷനും ചരക്കു സേവന നികുതിയും ഡോക്യുമെന്റേഷൻ ചാർജുമാണ് ചിട്ടി തുകയിൽ നിന്ന് കുറയ്ക്കുക. ഫോർമാൻ കമ്മീഷൻ ഉൾപ്പെടയുള്ള തുക കുറച്ചാണ് ചിട്ടി ലേലം ആരംഭിക്കുക. എല്ലാ ചിട്ടികളിലും 5 ശതമാനമാണ് ഫോർമാൻസ് കമ്മീഷൻ.

ഫോര്‍മാന്‍സ് കമ്മീഷന്റെ 18 ശതമാനം ചരക്കു സേവന നികുതി അടയ്ക്കണം. ഇതിനൊപ്പം ഡോക്യുമെന്റേഷന്‍ ചാര്‍ജായി 226 രൂപയും കെഎസ്എഫ്ഇ കുറയ്ക്കും. ബാക്കി തുകയാണ് സ്ഥിര നിക്ഷേപമിടാൻ ലഭിക്കുക. 

Also Read: എസ്ബിഐ അക്കൗണ്ട് ഉടമകളാണോ? 456 രൂപ അടച്ചാല്‍ നേടാം 4 ലക്ഷത്തിന്റെ ആനുകൂല്യംAlso Read: എസ്ബിഐ അക്കൗണ്ട് ഉടമകളാണോ? 456 രൂപ അടച്ചാല്‍ നേടാം 4 ലക്ഷത്തിന്റെ ആനുകൂല്യം

ഫോർമാൻസ് കമ്മീഷൻ

6 ലക്ഷത്തിന്റെ ചിട്ടി 1 ലക്ഷം രൂപ കുറച്ച് ലേലത്തിൽ പിടിച്ചാൽ എത്ര രൂപ ലഭിക്കുമെന്ന് നോക്കാം. 30,000 രൂപയാണ് ഇവിടെ ഫോർമാൻസ് കമ്മീഷൻ. ഇതിന്റെ 18 ശതമാനമായ 5,400 രൂപയാണ് ജിഎസ്ടി വരുന്നത്. ഇതിനൊപ്പം 226 രൂപയും ചേർത്താൽ 5,626 രൂപ കുറയും. 5 ലക്ഷത്തിൽ നിന്ന് 4,94,374 രൂപയോളം ലഭിക്കും. 

Also Read: ദീർഘകാലത്തേക്കൊരു നിക്ഷേപം തുടങ്ങാം; തവണകളായി പണം അടച്ച് കോടിപതിയാകാം; 2 പദ്ധതികളിതാAlso Read: ദീർഘകാലത്തേക്കൊരു നിക്ഷേപം തുടങ്ങാം; തവണകളായി പണം അടച്ച് കോടിപതിയാകാം; 2 പദ്ധതികളിതാ

രണ്ട് തരം നിക്ഷേപങ്ങൾ

രണ്ട് തരം നിക്ഷേപങ്ങൾ

ചിട്ടി സ്ഥിര നിക്ഷേപമിടുമ്പോൾ രണ്ട് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റുന്നത്. രണ്ട് അക്കൗണ്ടിനും വ്യത്യസ്ത പലിശ നിരക്കാണ് ലഭിക്കുന്നത്. ചിട്ടിയുടെ ഭാവി ബാധ്യത ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇൻ ട്രസ്റ്റ് അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത്. ഇതിന് 7.50 ശതമാനം പലിശ ലഭിക്കും. ചിട്ടിയിലേക്ക് അടച്ച പണം ചിട്ടി സ്ഥിര നിക്ഷേപമായാണ് കണക്കാക്കുന്നത്. ഇതിന് 7 ശതമാനം പലിശ ലഭിക്കും.

പലിശ

60 മാസത്തെ ചിട്ടി 18-ാം മാസത്തിൽ ലേലം പിടിച്ചൊരാൾക്ക് ലഭിക്കുന്ന പലിശ നോക്കാം. 18 മാസത്തെ അടച്ച തുകയ്ക്ക് 7 ശതമാനം പലിശയാണ് നൽകുക. ഈ തുക ആവശ്യമെങ്കിൽ ജാമ്യമില്ലാതെ പിൻവലിക്കാവുന്നതാണ്. 42 മാസത്തേക്ക് അടയ്ക്കാനുള്ള തുകയാണ് ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇൻ ട്രസ്റ്റ് അക്കൗണ്ടിലേക്ക് മാറ്റുന്നത്.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!