തിരുവനന്തപുരം: കൂറ്റനാട് കോട്ടപാടത്ത് കുളത്തിൽ വീണ് വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി മരിച്ചു. ഷൊർണൂർ ചുടുവല്ലത്തൂർ സ്വദേശി കരുമതി പറമ്പിൽ അമീറിന്റെ മകൻ അഹമ്മദ് അക്റം (7) ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് 2 മണിക്കും മൂന്നു മണിക്കും ഇടയിലാണ് സംഭവം.
കോട്ടപ്പാടത്തുള്ള വല്യമ്മയുടെ വീട്ടിലേക്ക് വന്നതായിരുന്നു അഹമ്മദ് അക്റം. പറമ്പിനടുത്തുള്ള കുളത്തിൽ അബദ്ധത്തിൽ വീണായിരുന്നു അപകടം എന്നാണ് പ്രാഥമിക വിവരം. തുടർന്ന് കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃത്താല പോലീസ് സിആർപിസി സെക്ഷൻ 174 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇൻക്വസ്റ്റ് നടപടികൾ നടന്നു കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം കൂനംമൂച്ചിയിൽ കുളിക്കാൻ ഇറങ്ങിയ വട്ടേനാട് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി വിദ്യാർത്ഥി ഷിഫാദ് മുങ്ങിമരിച്ചിരുന്നു.
Also Read- ക്രിക്കറ്റ് പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ പാറമടയിൽ വീണ വിദ്യാർത്ഥി മുങ്ങി മരിച്ചു
മറ്റൊരു സംഭവത്തിൽ, വെളളിയാങ്കല്ല് ഭാരതപ്പുഴയിൽ കൊടുമുണ്ട സ്വദേശി മുങ്ങി മരിച്ചു. കൊടുമുണ്ട സ്വദേശി നികേഷ് (32) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം വെള്ളിയാങ്കല്ല് സന്ദർശിക്കാൻ കുടുംബസമേതം വന്നതായിരുന്നു. പുഴയിൽ ഇറങ്ങിയപ്പോൾ കാൽ വഴുതി വീണതാണെന്നാണ് നിഗമനം.
Also Read- യാത്രക്കിടയിൽ കുഴഞ്ഞുവീണു; രക്ഷകരായി KSRTC ഡ്രൈവറും കണ്ടക്ടറും
തൃത്താല പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്. തൃത്താല പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായിമൃതദേഹം പട്ടാമ്പി ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.