തിരുവനന്തപുരം
കോർപറേറ്റുകൾക്ക് രാജ്യത്തിന്റെ സമ്പദ്ഘടന തീറെഴുതി കൊടുക്കുന്നതിന്റെ ഭാഗമായാണ് സഹകരണ സംഘങ്ങളെ കേന്ദ്രം തകർക്കാൻ ശ്രമിക്കുന്നതെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. കേരള കോ–- -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ രാജ്ഭവന് മുന്നിലേക്ക് നടന്ന മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രാഥമിക സഹകരണ സംഘങ്ങൾ മുതൽ കേരള ബാങ്ക് വരെ എത്തിനിൽക്കുന്നതാണ് കേരളത്തിലെ സഹകരണ മേഖല. ലക്ഷക്കണക്കിന് കോടിയുടെ നിക്ഷേപം സഹകരണ മേഖലയിലുണ്ട്. കൃഷിക്കാർക്കും സാധാരണക്കാർക്കും എളുപ്പത്തിൽ ഇതുവഴി വായ്പ ലഭിക്കും. ഇതാണ് മോദിസർക്കാരിനും ബിജെപിക്കും ഈ മേഖലയോട് ശത്രുത തോന്നാൻ കാരണം. തുടർച്ചയായ സമരങ്ങളിലൂടെ മാത്രമേ തൊഴിലാളിവിരുദ്ധ നയങ്ങളെ തകർക്കാനാകൂയെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി എം വഹീദ അധ്യക്ഷയായി. സിഐടിയു സംസ്ഥാന സെക്രട്ടറിമാരായ കെ എൻ ഗോപിനാഥ്, കെ എസ് സുനിൽകുമാർ, സി കെ ഹരികൃഷ്ണൻ, സിഐടിയു ജില്ലാ പ്രസിഡന്റ് ആർ രാമു, ജില്ലാ സെക്രട്ടറി സി ജയൻബാബു, യൂണിയൻ ജനറൽ സെക്രട്ടറി എൻ കെ രാമചന്ദ്രൻ, സംസ്ഥാന ട്രഷറർ പി എസ് ജയചന്ദ്രൻ, യൂണിയൻ ജില്ലാ സെക്രട്ടറി വി വിജയകുമാർ എന്നിവർ സംസാരിച്ചു. സഹകരണ മേഖലയെ തർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കുക, സഹകരണ സ്ഥാപനങ്ങളെ കൈപ്പിടിയിലാക്കാനുള്ള കേന്ദ്ര നീക്കം അവസാനിപ്പിക്കുക, മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ