‘അച്ഛന്റെ മരണശേഷം അമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു, ഞങ്ങളാണ് നിർബന്ധിച്ച് അഭിനയിക്കാൻ വിട്ടത്’: പൃഥ്വിരാജ്!

Spread the love


സുകുമാരനെ വിവാഹം കഴിച്ച ശേഷം സിനിമകളിൽ നിന്നെല്ലാം വിട്ടു നിന്നിരുന്ന മല്ലിക വീണ്ടും സജീവമാകുന്നത്. സുകുമാരന്റെ മരണ ശേഷം ആയിരുന്നു. രണ്ടു മക്കളും പഠനം പൂർത്തിയാക്കുന്നതിന് മുന്നേ തന്നെ മല്ലിക അഭിനയത്തിലേക്ക് വന്നിരുന്നു. എന്നാൽ ഇത് പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും നിർബന്ധ പ്രകാരം തന്നെ ആയിരുന്നു. ഒരിക്കൽ കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് തന്നെ ഇക്കാര്യം പറഞ്ഞിരുന്നു.

‘അമ്മ അഭിനയിച്ചു തുടങ്ങിയത് ഞങ്ങൾ പറഞ്ഞിട്ടാണ്. അച്ഛന്റെ മരണശേഷം വീട്ടിൽ ഒറ്റയ്ക്കായിരുന്നു അമ്മ. ഞാൻ സ്‌കൂളിൽ പോയി വരുമ്പോൾ വൈകുന്നേരം ആവും ചേട്ടനും കോളേജിൽ പോകും. അങ്ങനെ ആയപ്പോഴാണ് പെയ്തൊഴിയാതെ എന്ന സീരിയലിന്റെ ഓഫർ വരുന്നത്. അപ്പോൾ ഞങ്ങൾ നിർബന്ധിച്ചു വിടുകയായിരുന്നു. അതിന് കാരണം രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം ആറ് മണിവരെ ഒന്നും ചെയ്യാതെ അമ്മ വീട്ടിൽ ഇരിക്കാൻ പാടില്ലെന്ന് തോന്നി’,

‘അങ്ങനെ വെറുതെ ഇരിക്കുമ്പോൾ നമ്മുക്ക് ഒരുപാട് ചിന്തകൾ വരുന്നത്. ടെൻഷൻ ഒക്കെ തോന്നുന്നത്. അപ്പോൾ എന്തെങ്കിലും കാര്യത്തിൽ എൻഗേജ്ഡ് ആവട്ടെ എന്ന് കരുതി ഞാനും ചേട്ടനും ചേർന്ന് അമ്മയെ ആദ്യം കേരളാ സ്റ്റേറ്റ് ചിൽഡ്രൻ ഫിലിം കോർപറേഷന്റെ സെക്രട്ടറിയാക്കി. അങ്ങനെ അമ്മ ഒന്നൊന്നര വർഷം പ്രവർത്തിച്ചു. അതിന് ശേഷമാണ് സീരിയലിലേക്ക് അവസരം വന്നു. അങ്ങനെ ഞങ്ങൾ നിർബന്ധിച്ച് അയക്കുകയായിരുന്നു’,

‘പിന്നീട് അമ്മ അത് എന്ജോയ് ചെയ്യുന്നുണ്ടെന്ന് ഞങ്ങൾക്ക് മനസിലായി. ഇപ്പോൾ അമ്മയ്ക്ക് ഭയങ്കര ത്രില്ലാണ്‌. അമ്മ നമ്മളോട് വന്ന് പറയും അങ്ങനെ ഒരു സീൻ ചെയ്തു ഇങ്ങനെ ഒരു സീൻ ചെയ്തു എന്നൊക്കെ. പിന്നെ ഈ സിനിമകളെ കുറിച്ചൊക്കെ എനിക്കൊരു ധാരണ കിട്ടി തുടങ്ങിയപ്പോൾ ഞാൻ മനസിലാക്കിയ സത്യം നമ്മുടെ ഫാമിലിയിൽ ഏറ്റവും നല്ല ആർട്ടിസ്റ്റ് അമ്മയാണ്. അത് അച്ഛനും ഞാനും ചേട്ടനുമല്ല,’

‘പിന്നെ കല്യാണം കഴിഞ്ഞ് ഒതുങ്ങി കൂടിയെന്ന് മാത്രം. ഇപ്പോൾ ഇങ്ങനെ ഒരു അവസരം കിട്ടുമ്പോൾ എന്തിന് വേണ്ടെന്ന് വയ്ക്കണം. ഞാനും വീട്ടിലില്ല ചേട്ടനും വീട്ടിലില്ല. അമ്മയ്ക്ക് ആകെയുള്ളത് ഞാൻ വാങ്ങി കൊടുത്ത ഒരു പട്ടിക്കുട്ടിയാണ്. അതിനെ നോക്കി അമ്മ എത്രനാൾ വീട്ടിലിരിക്കും. അപ്പോൾ ഞാൻ വിചാരിച്ചു. അമ്മ പോട്ടെ. എന്ജോയ് ചെയ്യട്ടെയെന്ന്. പക്ഷെ എനിക്ക് തോന്നുന്നത്. അമ്മ അമ്മയ്ക്കുള്ളിലെ ആർട്ടിസ്റ്റിനെ ഇനിയും എക്‌സ്‌പ്ലോർ ചെയ്യാനുണ്ട്,’ പൃഥ്വിരാജ് പറഞ്ഞു.

Also Read: സാരിയിൽ സുന്ദരിയാണെന്ന് എല്ലാവരും പറയും പക്ഷേ എനിക്ക് ഇഷ്ടമല്ല, വസ്ത്രത്തിലാണ് കൂടുതൽ ശ്രദ്ധ: ഹണി റോസ്

അതേ അഭിമുഖത്തിൽ തന്നെ, സുകുമാരൻ ഉണ്ടായിരുന്നെങ്കിൽ മക്കൾ രണ്ടുപേരും അഭിനയത്തിലേക്ക് വരുമായിരുന്നോ എന്ന ചോദ്യത്തിന് മല്ലിക പ്രതികരിക്കുന്നുണ്ട്. ‘ഇവർക്ക് രണ്ടുപേർക്കും അഭിനയിക്കാനുള്ള കഴിവ് ഉണ്ടെന്ന് വളരെ നേരത്തെ തിരിച്ചറിഞ്ഞ വ്യക്തി ആയിരുന്നു സുകുവേട്ടൻ. അദ്ദേഹം പലപ്പോഴും അത് പറഞ്ഞിട്ടുണ്ട്. എന്തൊക്കെ ആയാലും മിക്കവാറും ഇവർ സിനിമയിൽ വരും.അതിന് എല്ലാ സാധ്യതയും ഉണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു. പക്ഷെ പഠിക്കണം. പഠനം പൂർത്തിയാക്കിയിട്ട് അവർ സിനിമയിൽ വരട്ടെയെന്ന് ആഗ്രഹിച്ചിരുന്നു. അത് ഇവിടത്തെ ഒന്ന് രണ്ട് സംവിധായകർക്ക് അറിയാം,’ മല്ലിക പറഞ്ഞു.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!