ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കാനുള്ള ബിൽ; ഡിസംബറിൽ നിയമസഭാ സമ്മേളനം വിളിക്കും

Spread the love


  • Last Updated :
തിരുവനന്തപുരം: ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കാനുള്ള നിയമനിർമ്മാണം ഉടനെന്ന് റിപ്പോർട്ട്. നിയമ നിർമ്മാണത്തിനായി ഡിസംബർ അഞ്ച് മുതൽ 15 വരെ നിയമസഭാ സമ്മേളനം ചേരാനാണ് ആലോചന. നാളെ ചേരുന്ന മന്ത്രിസഭായോഗം സഭാ സമ്മേളനം വിളിക്കാൻ ഗവർണർക്ക് ശുപാർശ ചെയ്തേക്കും. ഫാലി എസ് നരിമാനടക്കമുള്ള രാജ്യത്തെ പ്രമുഖരായ നിയമവിദഗ്ധരുടെ ഉപദേശം തേടിയാകും സർക്കാർ നിയമ നിർമാണത്തിലേക്ക് കടക്കുക. അന്ധവിശ്വാസം തടയൽ ബില്ലടക്കമുള്ളവയും ഈ സഭാ സമ്മേളനത്തിൽ അവതരിപ്പിച്ച് പാസാക്കാനാണ് ആലോചന.

അതേസമയം വൈസ് ചാൻസലർമാരെ പുറത്താക്കാനുള്ള ഗവർണറുടെ നീക്കം തൽക്കാലികമായി ഹൈക്കോടതി തടഞ്ഞു. കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. സാങ്കേതിക സര്‍വ്വകലാശാല വിസിയുടെ നിയമനം ചോദ്യം ചെയ്ത് ഗവർണർക്കെതിരെ സർക്കാർ നൽകിയ ഹർജിയില്‍ ഹൈക്കോടതി ചാൻസലർക്ക് നോട്ടീസ് അയച്ചു.

Also Read- ഹൈക്കോടതിയിലെ അഭിഭാഷകർ രാജിവെച്ചത് ഗവർണർ ആവശ്യപ്പെട്ടിട്ട്

കാരണം കാണിക്കൽ നോട്ടീസിന് എല്ലാ വിസിമാരും മറുപടി നല്‍കിയെന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഗവർണറുടെ മുന്നിൽ നേരിട്ട് ഹിയറിങ്ങിന് പോകണോയെന്ന് വൈസ് ചാൻസലർമാർക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.കേസിൽ അന്തിമ തീരുമാനമെടുക്കും വരെ നോട്ടീസുമായി ബന്ധപ്പെട്ട നടപടികൾ കോടതി തടഞ്ഞു. ഹർജി 17 ന് പരിഗണിയ്ക്കും.

Published by:Anuraj GR

First published:



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!