തിരുവനന്തപുരം
കോർപറേഷൻ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി സമരംചെയ്ത ബിജെപി കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയപ്പോൾ ഒന്നുമറിയാത്തതുപോലെ എസി കാറിൽ സ്ഥലംവിട്ട് പൂജപ്പുര കൗൺസിലറും ബിജെപി ജില്ലാ പ്രസിഡന്റുമായ വി വി രാജേഷ്. ബിജെപി അണികൾക്കിടയിൽ ഇതിനെതിരെ മുറുമുറുപ്പുയർന്നു.
മേയറുടെ ഓഫീസിന് മുന്നിൽ ചൊവ്വ രാവിലെമുതൽ ബിജെപി കൗൺസിലർമാർ പ്രതിഷേധം തുടങ്ങിയിരുന്നു. രാജേഷ് എത്തിയത് ഉച്ചയോടെ. തുടർന്ന് കോർപറേഷൻ ഓഫീസിന് താഴെയെത്തി മാധ്യമങ്ങളോട് അരമണിക്കൂറോളം സംസാരിച്ചു. പിന്നീട് അപ്രത്യക്ഷ്യനായി. സമരക്കാരായ കൗൺസിലർമാരെ പൊലീസ് ഉച്ചയോടെ അറസ്റ്റ് ചെയ്‌തു കൊണ്ടുപോയി. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ തന്റെ കാറിൽ പുറത്തേക്കുവന്ന രാജേഷ് മാധ്യമപ്രവർത്തകർക്കിടയിലൂടെ സ്ഥലം കാലിയാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ