വർഗീയതയോട്‌ സമരസപ്പെടുന്നവരെ പരാജയപ്പെടുത്തണം: മുഖ്യമന്ത്രി

Spread the love



പുതുപ്പള്ളി > വർഗീയതയെ ദുർബലപ്പെടുത്തുന്നതുപോലെ അതിനോട്‌ സമരസപ്പെടുന്നവരെയും പരാജയപ്പെടുത്തണമെന്ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫ്‌ സ്ഥാനാർഥി ജെയ്‌ക്‌ സി തോമസിന്റെ വിജയത്തിനായി മണർകാട്‌ ചേർന്ന പൊതുയോഗം ഉദ്‌ഘാടനംചെയ്യുകായയിരുന്നു അദ്ദേഹം.

മതനിരപേക്ഷത എല്ലാ ഓജസോടെയും നിലനിൽക്കേണ്ട കാലമാണിത്‌. വർഗീയതയോട് സമരസപ്പെടുന്നവർക്ക്‌ മതനിരപേക്ഷത സംരക്ഷിക്കാനാകില്ല.  കിടങ്ങൂരിൽ ബിജെപി –-യുഡിഎഫ്‌ സഖ്യം ആദ്യത്തേതും ഒറ്റപ്പെട്ടതുമല്ല. ഇനിയും ആവർത്തിക്കാൻ ഒരുങ്ങുന്നവരാണ് അണിയറയിൽ.  ഏറ്റുമാനൂരിലും കോൺഗ്രസും ബിജെപിയും  ഒന്നിച്ച് ഒരുനിലപാട് സ്വീകരിച്ചു. വർഗീയതയോട് സമരസപ്പെടുന്നതിനാലാണ് ഈ രാഷ്ട്രീയധാരണ. കുറെക്കാലമായി അതുണ്ട്. മണിശങ്കർ അയ്യരെപ്പോലെ നേതാക്കൾ അതുപച്ചയായി പറയുന്നു.  

കേരളത്തിൽ വിവിധ തലങ്ങളിൽ അവസരവാദ കൂട്ടുകെട്ടിന് രണ്ടുകൂട്ടരും തയ്യാറാകുന്നു. നേരിയ സൂചനയോടെയെങ്കിലും കേന്ദ്ര അവഗണനെയെ യുഡിഎഫ്‌ എതിർത്തില്ല. അർഹമായ ധനവിഹിതം നിഷേധിക്കുന്നതിനെതിരെ ധനമന്ത്രിക്ക് നൽകാൻ തയ്യാറാക്കിയ നിവേദനം ഒപ്പിടാൻ പോലും യുഡിഎഫ് എംപിമാർ തയ്യാറായില്ല. പലകാര്യത്തിലും ഒന്നിച്ചുപോകുന്നതിനാൽ കേന്ദ്രത്തെ നേരിയതോതിൽ പോലും വിമർശിക്കാൻ തയ്യാറല്ല. ഇല്ലാത്ത കാര്യംപറഞ്ഞ് ഇവിടെ സംസ്ഥാന സർക്കാരിനെ വലിയ തോതിൽ വിമർശിക്കുന്നവർ ഉള്ളകാര്യം പറഞ്ഞ്‌ കേന്ദ്രത്തെ അൽപംപോലും വിമർശിക്കുന്നില്ല. താൽക്കാലിക ലാഭത്തിന് അവസരവാദ നിലപാടെടുക്കയാണ്‌ കോൺഗ്രസ്‌. അതിന്റെ പേരിൽ വലിയ നാശമുണ്ടാക്കിയിട്ടും ഒരുപാഠവും പഠിക്കാൻ മനസില്ല.

പ്രതിസന്ധികളെ അതിജീവിച്ച് നവകേരളത്തിലേക്ക്‌ നാട് ഉയരണം. ആ വികസന- മതനിരപേക്ഷ- ജനപക്ഷത്തിന്റെ സ്ഥാനാർഥിയാണ്‌ ജെയ്‌ക്‌. മണ്ഡലത്തിൽ നല്ല സ്വീകാര്യത നേടാൻ ജയ്‌ക്കിനായി. ജയ്‌ക്കിനെ ജയിപ്പിക്കുക- മുഖ്യമന്ത്രി പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!