അദാനിക്കെതിരായ റിപ്പോർട്ട്‌: അന്വേഷണം അനിവാര്യം; സുപ്രീം കോടതി ഇടപെടണം: സിപിഐ എം പിബി

Spread the love



ന്യൂഡൽഹി > നിഴൽ കമ്പനികൾ വഴി വിദേശത്തേക്ക് പണം കടത്തിയെന്നതടക്കമുള്ള അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ. സുപ്രീംകോടതി ഇടപെടണമെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുമായുള്ള ബന്ധത്തിന്റെ പുറത്താണ് അദാനിക്കെതിരായ ആരോപണങ്ങളിൽ നടപടി എടുക്കാത്തത്. പുതിയ തെളിവുകൾ ഗൗരവതരമായ അന്വേഷണം അനിവാര്യമാക്കുകയാണ്‌. 2014ൽ അദാനി കമ്പനികളുടെ വിദേശ ഫണ്ടിംഗ് സംബന്ധിച്ച കാര്യം സെബി പരിശോധിച്ചുവെങ്കിലും പിന്നീട് അന്വേഷണം അവസാനിപ്പിച്ചതായും പുറത്തുവന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓഹരി വിപണിയിലെ വ്യാപകമായ തട്ടിപ്പിനും കൃത്രിമത്വത്തിനും എതിരെ റെഗുലേറ്ററി അധികാരികൾ ഒരു നടപടിയും സ്വീകരിക്കാത്തതിന്‌ കാരണം പ്രധാനമന്ത്രിയുമായി അദാനി ഗ്രൂപ്പിനുള്ള ബന്ധമാണ്‌  പിബി പ്രസ്‌താവനയിൽ പറഞ്ഞു.

‘ഒപാക്’ മൗറീഷ്യസ് വഴിയാണ് പങ്കാളികൾ ഫണ്ട് ചെയ്യുന്നതെന്ന് ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്റ്റ് (ഒസിസിആർപി) ഒരു ലേഖനത്തിലൂടെ പുറത്തുവിട്ടിരുന്നു. ലോകമാകെയുള്ള അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റ്.

അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിയുമായി അടുത്ത ബന്ധമുളള നാസർ അലി ശഹബാൻ ആഹ്ലി, ചാങ് ചുങ് ലിങ് എന്നിവർ അദാനി ​ഗ്രൂപ്പിന്റെ ഓഹരികളിൽ നിക്ഷേപം നടത്തിയെന്നാണ് ഒസിസിആർപിയുടെ ആരോപണം. അദാനി കുടുംബത്തിന്റെ ദീർഘകാല ബിസിനസ്സ് പങ്കാളികളാണ് ഇവരെന്നും റിപ്പോർട്ടിൽ പറയുന്നു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!