- Last Updated :
‘സുധാകരന്റെ വെളിപ്പെടുത്തലില്‍ പ്രത്യേകതയൊന്നും തോന്നുന്നില്ല. ആര്‍എസ്എസും കോണ്‍ഗ്രസും പരസ്പരപൂരകമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അതിന്റെ കണ്ണിയായി താന്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സുധാകരന് പറഞ്ഞുവെന്ന് മാത്രമേ ഉള്ളൂ. ജയരാജനെതിരെ വെടിയുതിര്‍ക്കുന്നതിന് തോക്ക് സംഘടിപ്പിച്ചതും ആളെ സംഘടിപ്പിച്ചതും ഇവര്‍ തമ്മിലുള്ള ഗൂഢാലോചനയാണെന്ന് അന്നുതന്നെ വ്യക്തമായതാണ്’- ഗോവിന്ദന് പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തില്‍ കണ്ണൂര്‍ ജില്ലയെ ആര്‍എസ്എസ് ദത്തെടുത്ത വിവരം ഒന്ന് പഠിക്കുന്നത് നല്ലതാണ്. രണ്ടുകോടി രൂപ ഞങ്ങള്‍ ആദ്യ ഗഡു ഇതിനായി നല്‍കിയെന്നത് ആര്‍എസ്എസ് ഔദ്യോഗികമായി പറഞ്ഞതാണ്. സിപിഎമ്മിനെ നശിപ്പിക്കാന്‍ ഈ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ജില്ല എന്ന നിലക്കായിരുന്നു കണ്ണൂരിനെ ദത്തെടുക്കല്‍. ഞങ്ങള്‍ കടന്നാക്രമണം നടത്തിയപ്പോള്‍ സംരക്ഷണം നല്‍കിയെന്ന് സുധാകരന് പറയുന്നത് ആര്‍എസ്എസിനെ വെള്ളപൂശാന്‍ വേണ്ടിയാണ്.
ഇവരൊക്കെ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ കാണുന്നുണ്ട്. ജനങ്ങള്‍ അത് മനസ്സിലാക്കും. ഇവരെല്ലാം തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബിജെപിക്ക് ഒപ്പം ചേര്‍ന്ന് മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ചു മുന്നോട്ടുപോകുകയാണ് എന്നാണ് മതനിരപേക്ഷതയ്ക്കുവേണ്ടിയും വര്‍ഗീയതയ്ക്കെതിരായും പൊരുതി മുന്നോട്ടുപോകുന്ന ഒരു പാര്‍ട്ടി എന്ന നിലയ്ക്ക് സിപിഎമ്മിന് ചൂണ്ടിക്കാട്ടാനുള്ളത്- എം വി ഗോവിന്ദന് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.