കെഎസ്ആർടിസി ബസിൽ ടിക്കറ്റിന് ബാക്കി നൽകിയില്ല; വീട്ടിലെത്താൻ വിദ്യാർഥിനി 12 കിലോമീറ്റർ നടന്നു

Spread the love


തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ടിക്കറ്റിന് ബാക്കി നൽകാത്തതിനെ തുടർന്ന് വിദ്യാർഥിനിക്ക് വീട്ടിലെത്താൻ 12 കിലോമീറ്റർ നടക്കേണ്ടിവന്നു. നെടുമങ്ങാട് ആട്ടുകാൽ സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്കാണ് കെഎസ്ആർടിസി ബസിൽ ദുരനുഭവമുണ്ടായത്. ആട്ടുകാല്‍ സ്വദേശിയായ അഖിലേഷിന്റെ മകള്‍ അനശ്വരയ്ക്കാണു ഈ ദുരവസ്ഥ. നെടുമങ്ങാട് ഗവ.ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥിനിയാണ് അനശ്വര.

ചൊവ്വാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ട്യൂഷന് പോകാൻ വേണ്ടി സ്കൂള്‍ ബസ് ഒഴിവാക്കി കെഎസ്‌ആര്‍ടിസി ബസിലാണ് അനശ്വര നെടുമങ്ങാട്ടേക്കു വന്നത്. 6.40ന് പുറപ്പെടുന്ന ഏരുമല-നെടുമങ്ങാട് ബസില്‍ കയറിയ വിദ്യാര്‍ഥിനി പതിനെട്ട് രൂപ ടിക്കറ്റിന് 100 രൂപയാണ് നല്‍കിയത്. ബാക്കി ചോദിച്ചപ്പോള്‍ ചില്ലറയില്ലെന്ന് പറഞ്ഞ് കണ്ടക്ടര്‍ വഴക്ക് പറഞ്ഞു.

ബസിൽനിന്ന് ഇറങ്ങുന്ന സമയം വീണ്ടും ബാക്കി ചോദിച്ചെങ്കിലും എവിടെയെങ്കിലും ഇറങ്ങി ചില്ലറ വാങ്ങാൻ പറഞ്ഞ് കണ്ടക്ടര്‍ പരിഹസിച്ചതായും വിദ്യാർഥിനി പറഞ്ഞു. ബസിൽനിന്ന് ബാക്കി ലഭിക്കാതെ വന്നതോടെ, സ്കൂളിൽനിന്ന് തിരികെ വീട്ടിലേക്ക് എത്താൻ വിദ്യാർഥിനിക്ക് 12 കിലോമീറ്റർ നടക്കേണ്ടിവന്നു. ഇതോടെ കുട്ടിയുടെ പിതാവ് നെടുമങ്ങാട് പൊലീസിൽ പരാതി നൽകി.

Also Read- കെഎസ്ആർടിസി ഡിപ്പോയിലെ വിശ്രമമുറിയിലെ ഫാൻ ഇളകിവീണ് വനിതാ കണ്ടക്ടർക്ക് പരിക്ക്

സംഭവം വിവാദമായതോടെ കണ്ടക്ടര്‍ ബാക്കി തുക ഡിപ്പോയില്‍ അടച്ചു. അതിനിടെ കണ്ടക്ടറെയും കുട്ടിയെയും പിതാവിനെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി. കണ്ടക്ടര്‍ പരാതിക്കാരോടു മാപ്പു പറഞ്ഞു. ഇതോടെ പരാതി പിൻവലിക്കുന്നതായി കുട്ടിയുടെ പിതാവ് അഖിലേഷ് അറിയിച്ചു.




കോഴിക്കോട്

കോഴിക്കോട്

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!