മാവേലിക്കര > മീറ്റർപലിശക്കാരെ ഭയന്നോടിയ കെട്ടിടനിർമാണത്തൊഴിലാളി ട്രെയിൻതട്ടി മരിച്ചു. മേനാമ്പള്ളി തറയിൽ കിഴക്കതിൽ എസ് സജി (45) ആണ് മരിച്ചത്. ചെട്ടികുളങ്ങര മേനാമ്പള്ളിയിൽ വ്യാഴം വൈകിട്ട് 6.45 നാണ് സംഭവം. ക്രിമിനൽ കേസുകളിൽ പ്രതിയും മീറ്റർപലിശ ഇടപാടുകാരനുമായ ബൈജുവും സംഘവും വീട്ടിലെത്തി സ്‌ത്രീകളെയടക്കം അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും സജിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നും അച്ഛൻ സഹദേവൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽപറയുന്നു.
ബൈജുവും കണ്ടാലറിയാവുന്ന നാലുപേരും വൈകിട്ട് ആറരയോടെയാണ് വീട്ടിലെത്തിയത്. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾസജി പേടിച്ചോടി. സംഘം പിന്തുടർന്നതോടെ സമീപത്തുള്ള റെയിൽവേ ട്രാക്കിലൂടെ ഓടിയ സജി എതിർ ദിശയിൽനിന്ന് വന്ന ട്രെയിൻതട്ടി മരിക്കുകയായിരുന്നു – പരാതിയിൽപറയുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്‌റ്റ്‌മോർട്ടത്തിനുശേഷം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. എസ്എൻഡിപി യോഗം മേനാമ്പള്ളി 377 -ാം നമ്പർ ശാഖാ സെക്രട്ടറിയാണ് സജി. സംസ്‌കാരം ശനി പകൽ രണ്ടിന്. ഭാര്യ: സംഗീത. മകൾ: ആരാധന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ