കേരള രാജ്ഭവനില്‍ വിദ്യാരംഭം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുട്ടികളെ ആദ്യാക്ഷരം എഴുതിക്കും; രജിസ്റ്റർ ചെയ്യുന്നവർക്ക് അവസരം

Spread the love


തിരുവനന്തപുരം: കേരള രാജ്ഭവനില്‍ 2023 ഒക്ടോബര്‍ 24ന് രാവിലെ വിദ്യാരംഭ ചടങ്ങ് നടത്താന്‍ തീരുമാനിച്ചു. ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുട്ടികളെ ആദ്യക്ഷരം എഴുതിക്കും. ഒക്ടോബര്‍ 20-ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്കാണ് രാജ്ഭവനില്‍ വിദ്യാരംഭത്തിന് അവസരം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2721100. നവരാത്രി ആഘോഷങ്ങളുടെ സമാപനമാണ് വിജയദശമി. കേരളത്തിൽ വിജയദശമി ദിനമാണ് വിദ്യാരംഭം ആയി ആചരിക്കുന്നത്. കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവി​ന്റെ ലോകത്തേക്ക് കടക്കുന്ന ദിനം.

Also read-പലസ്‌തീന് ഐക്യദാർഢ്യം; വെള്ളിയാഴ്ച പള്ളികളിൽ പ്രത്യേക പ്രാർത്ഥനയ്ക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും ജമാഅത്തെ ഇസ്ലാമിയും

നവരാത്രി ആഘോഷങ്ങളുടെ പത്താം ദിവസമാണ് വിജയദശമി എന്നറിയപ്പെടുന്ന ദസറ ആഘോഷിക്കുന്നത്. ‘ദശരാത്രി’കളിൽ ആഘോഷിക്കുന്ന ഉത്സവമായതിനാലാണ് ദസറ എന്ന പേരുവന്നത്. വടക്ക്, തെക്ക് സംസ്ഥാനങ്ങളിൽ, ദസറ എന്നത് രാക്ഷസ രാജാവായ രാവണനുമേൽ ശ്രീരാമൻ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അസുര രാജാവായ മഹിഷാസുരനെ ദുർഗാ ദേവി വധിച്ചതിന്റെ ആഘോഷമാണ്. ദുർഗ പൂജ ആഘോഷങ്ങളുടെ അവസാനം കൂടിയാണ് ഈ ദിവസം.




കോഴിക്കോട്

കോഴിക്കോട്

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!