
രാഹുല്‍ തെവാത്തിയ
ഐപിഎല്ലിലൂടെ നിരന്തരം മികവ് തെളിയിച്ചുകൊണ്ടിരിക്കുന്ന ഫിനിഷറാണ് രാഹുല്‍ തെവാത്തിയ. സ്പിന്‍ ഓള്‍റൗണ്ടറായ താരം ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ്. രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെ ഒരോവറില്‍ അഞ്ച് സിക്‌സുകള്‍ പറത്തി മത്സരത്തില്‍ ടീമിനെ ജയിപ്പിക്കാന്‍ രാഹുല്‍ തെവാത്തിയക്ക് സാധിച്ചിട്ടുണ്ട്. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ് തെവാത്തിയ. അവസാന സീസണിലും വെടിക്കെട്ട് ഫിനിഷിങ് കാഴ്ചവെച്ച തെവാത്തിയ ഭയമില്ലാതെ കളിക്കുന്ന താരമാണ്. സ്പിന്നറെന്ന നിലയിലും ടീമിന് ഉപയോഗിക്കാന്‍ കഴിയുന്ന താരമാണ് തെവാത്തിയ. വലിയ ബാറ്റിങ് ശൈലി അവകാശപ്പെടാനാവില്ലെങ്കിലും കടന്നാക്രമിക്കാന്‍ കഴിവുണ്ട്. അതുകൊണ്ട് തന്നെ ഫിനിഷര്‍ റോളില്‍ ഇന്ത്യക്ക് തെവാത്തിയയെ പരിഗണിക്കാം.

ഷാരൂഖ് ഖാന്‍
തമിഴ്‌നാടിനായി ഗംഭീര പ്രകടനം നടത്തുന്ന താരമാണ് ഷാരൂഖ് ഖാന്‍. വലം കൈയന്‍ പവര്‍ ഹിറ്ററായ താരത്തിന് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡ് അവകാശപ്പെടാനാവും. എന്നാല്‍ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി കളിച്ചപ്പോള്‍ ഫിനിഷറെന്ന നിലയില്‍ വലിയ മികവ് കാട്ടാന്‍ ഷാരൂഖിനായിട്ടില്ല. എങ്കിലും മികച്ച പരിശീലനവും പിന്തുണയും ലഭിച്ചാല്‍ ഇതിഹാസമായി മാറാന്‍ കഴിവുള്ള താരമാണ് ഷാരൂഖ് ഖാന്‍. ഉയര്‍ന്ന കായിക ക്ഷമതയുള്ള താരത്തിന് വലിയ ഷോട്ടുകള്‍ കളിക്കാന്‍ ഭയമില്ല. അതുകൊണ്ട് തന്നെ ഷാരൂഖിനെയും ഭാവിയിലെ ഫിനിഷറായി ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്.
Also Read: T20 World Cup : സഞ്ജു, ഇഷാന്‍, റുതുരാജ്, യുവതാരങ്ങളെ ഇനി തഴയരുത്! സെവാഗ് രംഗത്ത്

ജിതേഷ് ശര്‍മ
വിദര്‍ഭയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ജിതേഷ് ശര്‍മ. നിലയുറപ്പിക്കാന്‍ കൂടുതല്‍ പന്തുകള്‍ ആവിശ്യമില്ലാത്ത താരമാണ് ജിതേഷ് ശര്‍മ. ഭയമില്ലാതെ കടന്നാക്രമിക്കുന്ന ബാറ്റിങ് ശൈലിയാണ് ജിതേഷിന്റേത്. അവസാന ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പം നടത്തിയ പ്രകടനത്തോടെ താരം ശ്രദ്ധ പിടിച്ചുപറ്റി. 12 മത്സരത്തില്‍ നിന്ന് 234 റണ്‍സാണ് നേടിയത്. സ്‌ട്രൈക്കറേറ്റ് 163.64 ആണ്. ഇന്ത്യക്ക് ടി20യില്‍ മുതല്‍ക്കൂട്ടാവാന്‍ കരുത്തുള്ള താരമാണ് ജിതേഷ് ശര്‍മ.