- Last Updated :
എൻഎസ്എസിനോട് അയിത്തമില്ല. തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കുന്നത് തെറ്റല്ല. സമുദായ നേതാക്കൾ ഇരിക്കാൻ പറഞ്ഞാൽ രാഷ്ട്രീയ നേതാക്കൾ കിടക്കരുതെന്നാണ് പറഞ്ഞതെന്നും വി ഡി സതീശൻ വ്യക്തമാക്കി.
Also Read- ‘തെരഞ്ഞെടുപ്പിന് പിന്തുണ തേടി; ജയിച്ചതിന് ശേഷം സമുദായ സംഘടനയെ തള്ളിപ്പറഞ്ഞു’; സതീശനെതിരെ ജി.സുകുമാരന്‍ നായര്‍
ഒരു വര്‍ഷം മുമ്പ് താൻ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും അദ്ദേഹം ഇതേ കാര്യം പറഞ്ഞിരുന്നു. അന്നു തന്നെ കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്. താൻ പറഞ്ഞത് കൃത്യമാണ്. എല്ലാവരുടെ അടുത്തും പോകാം. അവരുടെ പ്രശ്‌നങ്ങള്‍ അന്വേഷിക്കാം. അവര്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കാം. സഹായിക്കാം. ആരോടും അകല്‍ച്ചയില്ലാത്ത നിലപാടാണ് ഉളളത്. സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ ഇരിക്കാം, എന്നാല്‍ കിടക്കരുത് എന്നാണ് പറഞ്ഞത്.
എൻഎസ്എസ്സിനെ താൻ തള്ളിപ്പറഞ്ഞിട്ടില്ല. ആർക്കും അയിത്തം കൽപ്പിച്ചിട്ടില്ല. തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കുന്നത് തെറ്റല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.